ഫഹദ്, ദുല്‍ഖര്‍, ടൊവീനോ ആരുമല്ല…എന്റെ പടത്തില്‍ നായകനാകുന്നത്..!!! ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിലെ യുവതാരത്തെ പ്രധാന വേഷത്തില്‍ അഭിനയിപ്പിക്കുമെന്ന് പാര്‍വതി

വേറിട്ട വഴിയിലൂടെ ചിന്തിച്ച് സ്വന്തമായി ഇന്‍ഡസ്ട്രിയില്‍ ഒരു വഴിവെട്ടിയ താരമാണ് പാര്‍വതി. തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞതിന് ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിട്ട താരം പിന്നീട് തന്റെ സിനിമകളിലൂടെ അവരെയെല്ലാം ആരാധകരാക്കി മാറ്റി. അവസാനം റിലീസ് ചെയ്ത വൈറസ്, ഉയരെ എന്നീ ചിത്രങ്ങളില്‍ പാര്‍വതിയുടെ അഭിനയത്തെ വാഴ്ത്താത്തതവരായി ആരുമില്ല. അത്രമാത്രം ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രങ്ങളായിരുന്നു ഇവര്‍. അതേസമയം അഭിനയം എന്നതു മാറ്റി നിര്‍ത്തിയാല്‍ സംവിധാനത്തിലും പാര്‍വതിക്ക് ഒരു കണ്ണുണ്ട്. ഇക്കാര്യം പാര്‍വതി ഒരു അഭിമുഖത്തില്‍ തുറന്നു വെളിപ്പെടുത്തുകയും ചെയ്തു. സംവിധാനം ചെയ്യുക എന്ന ആഗ്രഹം തനിക്കുണ്ട്. റീമ കല്ലിങ്കലുമായി ഇക്കാര്യം ചര്‍ച്ചചെയ്യുകയും ചെയ്തിട്ടുണ്ട്. ഒരു പക്ഷേ വരും വര്‍ഷങ്ങളില്‍ ഒരു സിനിമ താന്‍ സംവിധാനം ചെയ്‌തേക്കും.അതോടൊപ്പം തന്റെ സിനിമയില്‍ നായകനായി അഭിനയിക്കേണ്ട ആളാണെന്ന് വരെ പാര്‍വതിക്ക് നിശ്ചയമുണ്ട്. തന്റെ ആദ്യ സംവിധാന സംരഭത്തില്‍ ആസിഫ് അലിയെ അഭിനയിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് പാര്‍വതി റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.