“മലയാളത്തിലെ ടോം ക്രൂയിസാണ് പ്രണവ് മോഹൻലാൽ”, ലാലേട്ടനൊപ്പമൊരു സിനിമ എന്റെ സ്വപ്നമാണ് എന്നും ‘അനു സിതാര’ !

യുവതലമുറയിലെ ശ്രദ്ധേയ നായികാ സാന്നിധ്യമാണ് അനു സിതാര. ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് സിനിമകളിൽ നായിക വേഷം കൈകാര്യം ചെയ്തു അനു സിതാര പ്രേക്ഷക ഹൃദയങ്ങളിലേക്ക് കയറി കൂടുകയായിരുന്നു. മലയാളത്തിൽ ഒരുപാട് ആരാധകരുള്ള യുവനടി കൂടിയാണ് അനു സിതാര. 2013-ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്. തുടർന്ന് സത്യൻ അന്തിക്കാടിന്റെ ‘ഒരു ഇന്ത്യൻ പ്രണയകഥ’യിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. തുടർന്ന് ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഒരു കടുത്ത മമ്മൂക്ക ആരാധികയാണ് താനെന്ന് നേരത്തെതന്നെ പറഞ്ഞിട്ടുള്ള അനുസിത്താര ലാലേട്ടന്റെ കൂടെ അഭിനയിക്കുക എന്നതാണ് സ്വപ്നസാഫല്യം എന്നും തുറന്നു പറയുന്നു. അതോടൊപ്പം പ്രണവ് മോഹൻലാലിനെ മലയാളത്തിലെ ടോം ക്രൂസ് ആയാണ് എനിക്ക് തോന്നുന്നത് എന്നും അനുസിത്താര പറഞ്ഞിട്ടുണ്ട്.

അനു സിതാര പറയുന്നു.. 

മമ്മൂക്കയെ ദൂരെ നിന്നെങ്കിലും നേരിൽ കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു. ‘പേരൻപി’ന്റെ ഷൂട്ടിങ്ങിനു മമ്മൂക്ക ചെന്നൈയിൽ വന്നപ്പോൾ ഞാൻ തമിഴ്  സിനിമയിൽ അഭിനയിക്കുകയാണ്. കാത്തിരുന്ന് കാണാൻ ചാൻസ് കിട്ടി. പക്ഷേ, ഭയങ്കര ട്രാഫിക് ബ്ലോക്ക്. പറഞ്ഞ സമയത്ത് എത്താൻ കഴിയുമോ എന്ന് ടെൻഷൻ.  ഇനി ഒരു കിലോമീറ്റർ കൂടിയേ ഉള്ളൂ എന്നറിഞ്ഞപ്പോൾ ഞാനും വിഷ്ണുവേട്ടനും കാറിൽ നിന്നിറങ്ങി ഓടി. മമ്മൂക്കയെ നേരിൽ കണ്ട് അന്ന് കരഞ്ഞുപോയി. പിന്നീട് ‘അങ്കിളി’ന്റെ ഷൂട്ടിങ്ങിന് വയനാട്ടിൽ വന്നപ്പോൾ മീൻകറിയൊക്കെ വച്ചു കൊണ്ടുപോയി കൊടുത്തു. രണ്ടു വർഷം മുൻപുള്ള എന്റെ ജന്മനാളിന് മമ്മൂക്കയ്ക്ക് മെസേജ് അയച്ചു, അപ്പോൾ തന്നെ വിഷസ് വന്നു. കുറച്ചു കഴിഞ്ഞപ്പോൾ ‘ഗിഫ്റ്റ് വേണ്ടേ’ എന്നു ചോദിച്ച് വിളിക്കുന്നു. ആ ഗിഫ്റ്റ് ആണ് ‘കുട്ടനാടൻ ബ്ലോഗി’ലെ എന്റെ റോൾ. ഇപ്പോൾ ‘മാമാങ്ക’ത്തിലും മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ചു.

ആരാധന തലയ്ക്കു പിടിച്ചപ്പോഴാണ് മോഹൻലാലിനെ നേരിൽ കാണാൻ പോയത്. ‘റെഡ്‌വൈൻ’ സിനിമയുടെ ലൊക്കേഷൻ തപ്പിപിടിച്ചു പോയാണ് ലാലേട്ടനെ കാണുന്നത്.  ഞാനഭിനയിച്ച ‘നീയും ഞാനു’മിൽ നരേഷൻ ചെയ്തത് ലാലേട്ടനാണ്. ലാലേട്ടനൊപ്പമൊരു സിനിമ എന്റെ സ്വപ്നമാണ് : അനു പറഞ്ഞു. മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാലിനെയും അനുസിതാര പ്രശംസിച്ചിട്ടുണ്ട്., മലയാളത്തിലെ ടോം ക്രൂയിസാണ് പ്രണവ് മോഹൻലാൽ എന്ന് അനു സിത്താര പറയുന്നു. പ്രണവ് മോഹന്‍ലാല്‍ അഭിനയിച്ച ആദിയിലെയും മറ്റും ആക്ഷന്‍ രംഗങ്ങള്‍ കണ്ട് അന്തം വിട്ടാണ് അനു സിത്താര ഇത്തരമൊരു പ്രശംസ പ്രണവിന് നൽകിയത് എന്നതും ശ്രദ്ധേയമാണ്.