“ബിജെപിയുമായുള്ള എന്റെ ബന്ധം കാരണമാണ് അവർ എന്നെ തകർക്കാൻ ശ്രമിക്കുന്നത്. അച്ഛനുവേണ്ടി വോട്ടഭ്യർത്ഥിച്ച്തിന് അവർ എന്നോട് വിരോധം തീർക്കുന്നു” : ഗോകുൽ സുരേഷ്

നടനും മുൻ ലോകസഭാംഗമായ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് തന്റെ അച്ഛനു വേണ്ടി വോട്ട് തേടി ഇറങ്ങിയതിൽ സിനിമാ പ്രവർത്തകർ ഇപ്പോൾ വിരോധം തീർക്കുന്നു എന്ന് പരാതിപ്പെട്ടു.ടൈംസ് ഒഫ് ഇന്ത്യ പാത്രവുമായി നടത്തിയ അഭിമുഖത്തിലാണ് ഗോകുല്‍ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ലോക്സഭാ ഇലക്ഷനിൽ തൃശൂർ മണ്ഡലത്തിൽ നിന്നു NDA സ്ഥാനാർത്ഥിയായി മത്സരിച്ച സുരേഷ് ഗോപിക്ക് വേണ്ടി മകൻ ഗോകുൽ സുരേഷ് ശക്തമായ രീതിയിൽ തന്നെ പ്രചാരണ പരിപാടികളിൽ സജീവമായിരുന്നു. വീടുതോറും കയറിയ വോട്ട് അഭ്യർത്ഥന ആയിരിക്കും. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചരണത്തിനും മുൻപന്തിയിൽ തന്നെയായിരുന്ന ഗോകുൽ സുരേഷ് സമൂഹമാധ്യമങ്ങളിൽ എല്ലാം താരമായിരുന്നു. ഏറെ പരിശ്രെമിച്ചിട്ടും ഇലക്ഷനിൽ പരാജയപ്പെട്ട സുരേഷ് ഗോപി രാഷ്ട്രീയ ജീവിതം ഉപേക്ഷിച്ച് സിനിമാരംഗത്തേക്ക് കൂടുതൽ സജീവമാകാൻ തുടങ്ങിയിരിക്കുകയാണ്. സുരേഷ് ഗോപിയുടെ ഇലക്ഷൻ സംബന്ധമായ എല്ലാ വാർത്തകളും കെട്ടടങ്ങി ഇതിനു പിന്നാലെയാണ് ഇപ്പോൾ മകന്റെ മകന്റെ വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ച ആയിക്കൊണ്ടിരിക്കുന്നത്.

തനിക്കെതിരെ ഉള്ള നീക്കങ്ങള്‍ വളരെ ശ്രദ്ധയോടെ നിര്‍മ്മാതാക്കള്‍ നടപ്പാക്കുകയാണെന്നും ഗോകുല്‍ പറഞ്ഞു. തന്റെ ബി.ജെ.പി ബന്ധം കാരണമാണ് നിര്‍മാതാക്കള്‍ തന്നെ ലക്‌ഷ്യം വയ്ക്കുന്നത്. ചിത്രത്തിനുവേണ്ടി പൂർണമായും സഹകരിച്ചു കൊണ്ടിരിക്കുന്ന തനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും വിധം നിർമാതാക്കൾ ചിത്രീകരണം നീട്ടിക്കൊണ്ടു പോകുന്നു എന്നാണ് ഗോകുൽ സുരേഷ് പറയുന്നത്. എന്നാല്‍ ഗോകുലിന്റെ ആരോപണങ്ങള്‍ നിര്‍മാതാക്കളില്‍ ഒരാളായ മെഹ്ഫൂസ് തള്ളിയിട്ടുണ്ട്. ഗോകുലിനോട് തങ്ങള്‍ക്ക് വിരോധമൊന്നുമില്ലെന്നും മറ്റ് ചില കാരണങ്ങള്‍ കാരണമാണ് ഷൂട്ടിങ് മുടങ്ങിയതെന്നും മെഹ്ഫൂസ് പറയുന്നു. ഷൂട്ടിങ് ഉടന്‍ തന്നെ പുനരാരംഭിക്കുമെന്നും മെഹ്ഫൂസ് പറഞ്ഞു.