പ്രഭാസിന്റെ ബ്രഹ്മാണ്ഡചിത്രം ‘സാഹോ’യുടെ വരവ് ഓഗസ്റ്റ് 30ന് !! അന്ന് റിലീസ് ചെയ്യാനിരുന്ന മോഹൻലാൽ – സൂര്യ ചിത്രങ്ങളടക്കം റിലീസ് മാറ്റിവെച്ചു !!

ഇന്ത്യ ഒട്ടാകെ ബോക്സോഫീസ് തരംഗം തീർത്ത ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന സാഹോ യുടെ റിലീസ് ഓഗസ്റ് 15നാണ് നിശ്ചയിച്ചിരുന്നത് എന്നാൽ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ഇനിയും ബാക്കി നിൽക്കുന്നത് കാരണം ഓഗസ്റ്റ് 30 ന് ആയിരിക്കും സാഹോ ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. സാഹോയുടെ റിലീസ് 30 ലേക്ക് മാറ്റി വെച്ചത് കാരണം ഓഗസ്റ്റ് 30ന് മറ്റു സിനിമകൾ പുതിയൊരു തീയതിയിലേക്ക് റിലീസിംഗ് മാറ്റി വെക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണ്. ബോളിവുഡ് ചിത്രമായ ചിച്ചോർ ഓഗസ്റ്റ് 30 ന് റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. സാഹോയുടെ റിലീസ് അന്നേരം ആക്കിയതിനാൽ ഈ ചിത്രത്തിന്റെ റിലീസ് സെപ്റ്റംബർ ആറിലേക്ക് മാറ്റിവെച്ചു. അതുപോലെതന്നെ ഞാൻ ആനിയുടെ ഗാംഗ് ലീഡർ എന്ന സിനിമയുടെ റിലീസ് അടുത്ത മാസത്തിലേയ്ക്ക് മാറ്റിവെച്ചു. മോഹൻലാലും സൂര്യയും ആദ്യമായി ഒന്നിക്കുന്ന
ബ്രഹ്മാണ്ഡചിത്രം കാപ്പാൻ ഓഗസ്റ്റ് 30 ന് റിലീസ് ചെയ്യും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത് എന്നാൽ സെപ്റ്റംബർ 20 ലേക്ക് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചതായി അണിയറക്കാർ അറിയിച്ചിരുന്നു. മറ്റു സിനിമകളുടെ റിലീസ് തീയതി മാറ്റിവയ്പ്പിക്കാൻ സാഹോയുടെ വരവോടെ കഴിഞ്ഞു. മത്സരത്തിന് സിനിമകൾക്കൊണ്ട് ഏറ്റുമുട്ടാൻ അണിയറക്കാർ ഇഷ്ടപ്പെടുന്നില്ല എന്നതാണ് ഇതിന് കാരണം. സഹോയ്ക്ക് പുറമേ റിലീസ് തീയതി മാറ്റി വെച്ച ചിത്രങ്ങളെല്ലാം വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രങ്ങൾ ആണെന്നുള്ളതാണ് ഇതിനു കാരണം.അതേസമയം പ്രഭാസ് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം സാഹോയുടെ അണിയറപ്രവർത്തകർ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കിയിരുന്നു. ചിത്രം ഓഗസ്റ് 30 ന് കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത് സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ഉള്ള R.D ഇല്ല്യൂമിനേഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്.

കത്തി, കവചം എന്നീ ചിത്രങ്ങൾക്ക് ശേഷം ബോളിവുഡ് താരം നീൽ നിതിൻ മുകേഷ് സൗത്തിന്ത്യൻ സിനിമയിൽ എത്തുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമയുടെ മാറ്റ് കൂട്ടുന്നു. ഏറെ പ്രതീക്ഷയോടെ ഏവരും കാത്തിരിക്കുന്ന, വിവിധ ഭാഷകളിൽ തരംഗം ആവാൻ പോകുന്ന ഇന്ത്യ കണ്ട ഏറ്റവും വലിയ സിനിമകളിലൊന്നായ ‘സാഹോ’ സുജീത്ത് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.