Wax international മ്യൂസിയത്തിൽ ഇന്ത്യ കണ്ട ഇതിഹാസങ്ങൾക്കൊപ്പം മലയാള സിനിമയിൽ നിന്ന് മോഹൻലാൽ മാത്രം !! സൂപ്പർ സ്റ്റാർ രജനിക്കൊപ്പം നടനവിസ്മയം സ്ഥാനം പിടിച്ചു !!

സുനിൽ വാക്സ് ഇന്റർനാഷണലിന്റെ ഇന്ത്യയിലെ രണ്ടാമത്തെ മ്യൂസിയം തിരുവനന്തപുരത്ത് കഴിഞ്ഞ മാസം ജൂലൈയിലാണ് പ്രവർത്തനം ആരംഭിച്ചത്. ജീവൻ തുടിക്കുന്ന മഹാരഥന്മാരുടെ മെഴുക് പ്രതിമകൾ നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കയ്യിൽ ഭരണഘടനയും ഏന്തി നിൽക്കുന്ന ഡോക്ടർ അംബേദ്കർ, മേൽമുണ്ട് മാത്രമുടുത്ത് ധ്യാനനിരതനായി ഇരിക്കുന്ന മഹാത്മാഗാന്ധിജി, പൈജാമയുമിട്ട‌് ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ‌്റുവും ഫയലുകളിൽ ഒപ്പിടുമ്പോഴും ക്യാമറയ‌്ക്ക‌് മുഖം കൊടുക്കുന്ന നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി വരെയുള്ളവർ മ്യൂസിയത്തിലുണ്ട‌്.. നവോത്ഥാന നായകന്മാരായ ശ്രീനാരായണ ഗുരുവും, മന്നത്ത‌് പത്മനാഭനും അടുത്തടുത്ത കസേരകളിലിരിക്കുന്നത‌് കൗതുകകരമായ കാഴ‌്ചയാണ‌് മ്യൂസിയത്തിൽ കാണാൻ കഴിയുക. രാഷ‌്ട്രീയ സാമൂഹിക നായകന്മാർ മാത്രമല്ല സിനിമാ താരങ്ങളായ പ്രകാശ‌് രാജ‌്, കബാലിയിലെ കോട്ടും സ്യൂട്ടുമിട്ട‌് സൂപ്പർസ്റ്റാർ രജനികാന്ത‌്. ബോളിവുഡിന്റെ മസിൽമാൻ സൽമാൻ ഖാൻ, താര റാണി കരീന കപൂർ, ബാഹുബലി(പ്രകാശ‌് പ്രഭാസ‌്) എന്നിവരെയും കാണാം. സച്ചിനും കോഹ‌്ലിയും സൈനികൻ അഭിമാൻ വർദ്ധമാൻ , അണ്ണാ ഹസാരെ, ദുബായ‌് ഭരണാധികാരി ഷേക്ക‌് മുഹമ്മദ‌് അങ്ങനെ പട്ടിക നീളുകയാണ‌്.

കേരളത്തിൽ നിന്നും ധാരാളം ഇതിഹാസ രൂപങ്ങൾ മ്യൂസിയത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്. എങ്കിലും മലയാള സിനിമാ മേഖലയിൽ നിന്നും നടനവിസ്മയം മോഹൻലാലിന്റെ മെഴുകുപ്രതിമ മാത്രമേ ഉള്ളൂ എന്നതും എടുത്ത് പറയേണ്ട പ്രത്യേകതയാണ്. മൂന്നുവർഷം മുമ്പാണ് മെഴുക് പ്രതിമ നിർമ്മാതാവ് സുനിൽ കണ്ടല്ലൂർ മോഹൻലാലിന്റെ അളവെടുത്ത്. ഇന്ത്യൻ സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ തൊട്ടടുത്തായി സെറ്റിയിൽ കൂളിംഗ് ഗ്ലാസ് വച്ച് വളരെ പ്രൗഢമായ ഭാവത്തോടെ ഇരിക്കുന്ന മോഹൻലാലിന്റെ മിഴി ഇരിക്കുന്ന മോഹൻലാലിന്റെ മെഴുകു രൂപം. മോഹൻലാൽ എന്ന നടനെ ആരാധിക്കുന്നവർക്ക് വലിയ അഭിമാനം തോന്നിപ്പിക്കുന്നതാണ്. കൃത്യമായ രീതിയിൽ ഉള്ള അളവെടുപ്പ് ആണ് ഒരു മെഴുകു നിർമ്മാണത്തിന് ആദ്യമായി അനിവാര്യമാണ് വേണ്ടതെന്ന് നിർമ്മാതാക്കൾ തന്നെ വെളിപ്പെടുത്തുന്നു. അത്തരത്തിൽ അളവെടുക്കുന്ന അതിൽ മറ്റ് താരങ്ങളെ ലഭിക്കാത്തത് കൊണ്ടാവാം മലയാള സിനിമയിൽ മേഖലയിൽനിന്ന് മോഹൻലാൽ മാത്രമായത്. എങ്കിലും മൺമറഞ്ഞുപോയ ഇതിഹാസങ്ങളെ പോലും പ്രതിഷ്ഠിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ മറ്റ് മലയാള സിനിമാ താരങ്ങളെയും കൂടി ഉൾപ്പെടുത്താൻ സുനിൽ വാക്സ് മ്യൂസിയത്തിന് കഴിയില്ലേ? എന്ന അഭിപ്രായവും മറ്റ് താരങ്ങളുടെ ആരാധകർ ഇടയിൽ നിന്നും ഉണ്ടായിട്ടുണ്ട്.

സുനിൽ കണ്ടല്ലൂർ എന്ന വ്യക്തിയാണ് സുനിൽ വാക്സ് നാഷണൽ മ്യൂസിയത്തിന്റെ സ്ഥാപകൻ. ഇന്ത്യയിൽ ആദ്യമായി മെഴുക് പ്രതിമകളുടെ ഒരു മ്യൂസിയം ആരംഭിക്കുന്നത് ഇദ്ദേഹമാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ തിരുവനന്തപുരത്ത് ആരംഭിച്ച മ്യൂസിയത്തിന് വളരെ മികച്ച ജനപിന്തുണയാണ് ലഭിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് കണ്ടല്ലൂർ ആദ്യത്തെ മ്യൂസിയം നിലകൊള്ളുന്നത്. ഇതിനോടകം 200ലധികം മെഴുക് പ്രതിമ നിർമ്മിച്ച സുനിൽ വാക്സ് ഇന്റർനാഷണൽ ലോകനിലവാരമുള്ള മെഴുക് പ്രതിമ നിർമ്മിക്കുന്ന മ്യൂസിയമാണ്.