“ശ്രീരാമ വെങ്കടരാമന് ദിവസങ്ങൾക്കുള്ളിൽ ജാമ്യം എന്നാൽ ദിലീപിന് 84 ദിവസത്തിനുശേഷം ജാമ്യം” കോടതി നടപടികളെ പരിഹസിച്ച് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

നടനും സാമൂഹ്യപ്രവർത്തകനായ ഹരീഷ് പേരടി തന്റെ രാഷ്ട്രീയ- സാമൂഹിക നിലപാടുകൾ വ്യക്തമാക്കുന്ന കാര്യത്തിൽ മറ്റുള്ള താരങ്ങളിൽ നിന്നും വളരെ വ്യത്യസ്തനാണ്. കാലിക പ്രസക്തിയുള്ള വിഷയങ്ങളെ തന്റെതായ ഹാസ്യ ശൈലിയുടെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തിട്ടുള്ള ഹരീഷ് പേരടി നിരവധി വിവാദങ്ങളിൽ ചെന്ന് പെട്ടിട്ടുണ്ട്. പൊതുജനങ്ങൾക്കിടയിൽ ചർച്ച ആയിട്ടുള്ള അത്തരം വിഷയങ്ങളിൽ ഉറച്ച നിലപാടുകൾ വ്യക്തമാക്കുന്ന ഹരീഷ് പേരടിക്ക് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോൾ അത്തരത്തിൽ സമൂഹത്തിൽ വലിയ ചർച്ച ആയിട്ടുള്ള ഒരു വിഷയത്തെപ്പറ്റി ആണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. വാഹനാപകട സംഭവത്തിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് എളുപ്പത്തിൽ ജാമ്യം നൽകിയ വിഷയത്തെ ഹാരിഷ് നടൻ ദിലീപിന്റെ കേസുമായി ബന്ധപ്പെടുത്തിയാണ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം

കൂടെ യാത്ര ചെയ്ത വഫ പറയുന്നു ശ്രീരാം മദ്യപിച്ചിട്ടുണ്ടെന്ന് …. ദൃക്സാക്ഷികൾ പറയുന്നു അയാളുടെ കാല് നിലത്തുറക്കുന്നില്ല എന്ന് …അത് ഒരു തെളിവേ അല്ല…ക്രിമിനലായ പൾസർ സുനി പറയുന്നു ദിലീപാണ് കുറ്റക്കാരൻ എന്ന് … അത് 84 ദിവസം ഒരു മനുഷ്യനെ ജയിലിൽ ഇടാൻ പറ്റിയ ഒന്നാന്തരം തെളിവാണ് … IAS ക്കാരന്റെ ഇത്തരം 370 ml ഉം സാധാരണക്കാരന്റെ 370 ml ഉം ഒക്കെ എന്നാണ് ഒന്നാവുക….