വാഹ്, ഒരു എ.ആര്‍ റഹ്മാന്‍ പാട്ട് കേട്ട സുഖം !! മമ്മൂക്കയുടെ പതിനെട്ടാം പടിയിലെ ആദ്യ ഗാനം ‘ബീമാപള്ളി’ പുറത്തി #Pathinettampadi

മമ്മൂട്ടി ചിത്രം 18ാം പടിക്ക് എ.ആര്‍ റഹ്മാന്റെ അനന്തരവന്‍ എ.എച്ച് കാഷിഫ് ഈണം നല്‍കിയ ബീമപള്ളി എന്ന ഗാനം പുറത്ത്. ഷഹബാസ് അമന്‍, നകുല്‍ അഭയങ്കാര്‍, ഹരിചരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് വരികള്‍. റഹ്മാന്റെ പല ഗാനങ്ങള്‍ പോലെ തന്നെ സൂഫി സംഗീതത്തിന്റെ അനുഭൂതി പകരുന്നതാണ് ബീമാപള്ളി എന്ന ഗാനവും.

ചിത്രത്തില്‍ ഒരു മുഴുനീള കഥാപാത്രം എന്നതിന് പകരം എകസ്റ്റന്റണ്ട് ക്യാമീയോ റോളാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സിനിമയിലെ മമ്മൂട്ടിയുടെ ലുക്കും, ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നീണ്ട മുടിയും, ട്രിം ചെയ്ത താടിയുമായിട്ടാണ് മമ്മൂട്ടിയെ ചിത്രത്തില്‍ കാണാന്‍ കഴിയുക.

ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ സംവിധാനം. തിരക്കഥയും അദ്ദേഹത്തിന്റേത് തന്നെ. ഓഗസ്റ്റ് സിനിമാസാണ് ചിത്രത്തിന്റെ നിര്‍മ്മാമണ്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ആര്യ, പ്രിയ ആനന്ദ്, അഹാനാ കൃഷണന്‍, സാനിയ ഇയ്യപ്പന്‍ എന്നിവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.