സേഫ് സോണില്‍ നിന്നും പുറത്തുചാടി അച്ചായന്‍ ! നിവിന്‍ പോളിയുടേതായി ഈ വര്‍ഷമെത്തുന്ന വമ്പന്‍ ചിത്രങ്ങള്‍ ഇവയാണ്‌

ബോക്‌സ് ഓഫീസിലെ തന്റെ പ്രതാപകാലം തിരിച്ചു പിടിക്കുന്നതിലുള്ള പ്രയത്‌നത്തിലാണ് നിവിന്‍ പോളി. ഇടക്കാലത്ത് ഇടിഞ്ഞ് പോയ കരിയര്‍ കായംകുളം കൊച്ചുണ്ണിയുടെ വിജയവും, മിഖായേലിന്റെ തരക്കേടില്ലാത്ത പ്രകടനവും നിവിന്‍ പോളിക്ക് തുണയായിട്ടുണ്ട്. ഏതായാലും പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍ എന്തുകൊണ്ടും പ്രതീക്ഷ നല്‍കുന്നതാണെന്ന് നിസംശയം പറായം.

ലവ് ആക്ഷന്‍ ഡ്രാമ

ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരഭമാണ് ലവ് ആക്ഷന്‍ ഡ്രാമ. നയന്‍താര നായികയാവുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മലര്‍വാടി ആര്‍ട്‌സ് ക്ലബിലെ ഒട്ടുമിക്ക താരങ്ങളും ചിത്രത്തിലുമുണ്ടാകും.

മൂത്തോന്‍

ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം. രാജീവ് രവി തന്നെയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ലക്ഷദ്വീപിലും, മുംബൈലിമാണ് ചിത്രീകരണം. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ചിത്രത്തിന്റെ സംഭാഷണം കൈകാര്യം ചെയ്യുന്നു.

തുറമുഖം

രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം.പ്രീ പ്രെഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

പൈറേറ്റ്‌സ് ഓഫ് ഡിയോഗ ഗാര്‍ഷ്യ

കായംകുളം കൊച്ചുണ്ണിക്ക് ശേഷം റോഷന്‍ ആന്‍ഡ്രുസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. ഹോളിവുഡില്‍ നിന്നുള്ള ടെക്‌നീഷ്യന്‍മാര്‍ ചിത്രത്തില്‍ ജോലി ചെയ്യുന്നുണ്ട്. പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നു.

വൈശാഖ് ചിത്രം

മധുരരാജയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ ചിത്രത്തില്‍ നിവിന്‍ പോളി നായകനാകും. ഉദയകൃഷ്ണയാണ് തിരക്കഥ. പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.