“ലഡ്ഡു” ഗേള്‍ “ഗായത്രി അശോക്‌” സിനിമയെക്കുറിച്ചും, തന്നെക്കുറിച്ചും മനസ്സ് തുറക്കുന്നു….

എന്താണ് ‘ലഡു’ ?

പേര് പോലെത്തന്നെ വളരെ സ്വീറ്റ് ആയ ഒരു ഫൺ മൂവിയാണ് ‘ലഡു’. ഒരു മുഴുനീള കോമഡിചിത്രമായിട്ടാണ് ‘ലഡു’ നിങ്ങൾക്ക് മുന്നിലേക്ക് എത്തുന്നത്. ഒരു രജിസ്റ്റർ വിവാഹത്തിന്റെ പ്ലാനിംഗും അതിനെത്തടർന്നുള്ള ചില രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ മുഖ്യ ഘടകം.

എല്ലായിടത്തും എന്ത് നല്ല കാര്യം നടക്കുന്ന സമയത്തും മിക്കപ്പോഴും വിതരണം ചെയ്യുന്ന സ്വീറ്റ് ആണല്ലോ ‘ലഡു’. ഈ സിനിമയിൽ ഉടനീളം വരുന്ന ഒരു കഥാപാത്രം കൂടിയാണ് ‘ലഡു’.

‘ലഡു’വിൻ്റെ മധുരത്തിലേക്ക്

സ്‌കൂളിലും കോളേജിലും ഡാൻസ്‌ പ്രോഗ്രാംസ് അല്ലാതെ മറ്റൊരു ഒരു പ്രോഗ്രാമിൽ പോലും പങ്കെടുത്തിട്ടില്ല. ചെന്നൈക്യാമ്പസ് ക്യാമപസ് സെലക്ഷനിലൂടെ ഗ്രാഫിക് ഡിസൈനറായി ലഭിച്ച ജോലിയും ചെയ്‌തു ജീവിക്കുകയായിരുന്നു. ചെന്നൈയിൽ ഒക്കെ പോയതിനു ശേഷമായിരുന്നു കുറച്ച് ബോൾഡ് ആയി തുടങ്ങിയത്. ഗ്രാഫിക് ഡിസൈനറായി ഒരു വർഷം ജോലി ചെയ്‌തു കഴിഞ്ഞപ്പോഴാണ് തനൂജ് എന്ന ഒരു ഫാമിലി ഫ്രണ്ട് വഴി ‘ലഡു’വിലേക്കുള്ള കാസ്റ്റിങ് കോൾ അറിയുന്നത്.

ഞാൻ പോലും അറിയാതെ അമ്മയാണ് ഈ കാസ്റ്റിങ് കോളിലേക്ക് എൻ്റെ പേരും വിവരങ്ങളും ഒക്കെ അയച്ചത്. പിന്നീട് നടന്നതെല്ലാം അപ്രതീക്ഷിത സംഭവങ്ങൾ ആയിരുന്നു.

ഫോട്ടോ എടുക്കാനല്ലാതെ ഇത് വരെ ക്യാമറയുടെ മുന്നിൽ നിൽക്കാത്ത ഞാൻ എങ്ങനെ ഒരു സിനിമയുടെ ഒഡിഷനിൽ പങ്കെടുക്കും എന്ന ടെൻഷൻ. അത് കൊണ്ട് തന്നെ അമ്മയോട് എനിക്ക് ഓഡിഷന് പോകാൻ പേടി ആണെന്നൊക്കെ പറഞ്ഞു.ഇതൊക്കെ ജീവിതത്തിലെ ഒരു എക്സ്പീരിയൻസ് ആയി മാത്രം കണ്ടാൽ മതിന്ന് ‘അമ്മ പറഞ്ഞപ്പോൾ പിന്നെ ഞാനും വിചാരിച്ചു ഒന്ന് ട്രൈ ചെയ്‌തുനോക്കാമെന്ന്.

Image may contain: 1 person

സിനിമയിൽ നായിക ആകാം എന്നൊന്നും എന്റെ വിദൂര സ്വപ്നങ്ങളിൽ പോലും ഇല്ലായിരുന്നു. ലഡു’ ടീം വിളിച്ചതിൻ പ്രകാരം തൃശൂരിൽ ഓഡിഷന് പോയി. പിന്നീട് 500 ഓളം പേരിൽ നിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്തപ്പോൾ എൻ്റെ പേര് വന്നു. അവസാന മൂന്ന് പേരിലും ഞാൻ എത്തി. അപ്പോഴാണ്എനിക്കും കുറച്ച് ആത്മവിശ്വാസമൊക്കെ വന്നത്. അതുവരെ ഞാൻ, എനിക്ക് ഒഡിഷനൊന്നും കിട്ടാനുള്ള ഒരു സാധ്യതും ഇല്ല എന്നുള്ള വിശ്വാസത്തിലായിരുന്നു.

ഒടുവിൽ കഴിഞ്ഞ വിഷു ദിനത്തിൽ സംവിധായകൻ അരുൺജോർജ് സാർ എന്നെ വിളിച്ച് ഗായത്രിയാണ് ‘ലഡു’വിലെ നായിക എന്ന് പറഞ്ഞപ്പോൾ പിന്നെ ഞാൻ ഈ ലോകത്തേ അല്ലായിരുന്നു. ഈ നാട്ടിലുള്ള സകലമാന ആളുകളെയും ഞാൻ ഇത് വിളിച്ചുപറഞ്ഞു.ഭയങ്കര എക്സൈറ്റ്മെന്റ് ആയിരുന്നു. ഇപ്പൊൾ റിലീസ് അടുക്കുമ്പോൾ എല്ലാവരും എന്നെ അംഗീകരിക്കുമോ എന്ന ടെൻഷൻ ഉണ്ട്.

ലഡു തന്ന എക്സ്പീരിയൻസ്

ഒന്നും അറിയാതെ ഇവിടേക്ക് വന്ന ആളാണ് ഞാൻ. അത് കൊണ്ട് തന്നെ നടന്നതെല്ലാം എനിക്ക് എക്സ്പീരിയൻസ്‌ ആയിരുന്നു. സെലക്റ്റ് ആയതിനു ശേഷം എനിക്ക് 10 ദിവസത്തെ ഗ്രൂമിംഗ് വേണമെന്ന് പറഞ്ഞിരുന്നു. ചിത്രത്തിൽ ഞാൻ സ്‌കൂട്ടർ ഒക്കെ ഓടിക്കുന്നുണ്ട്. അന്ന്ഇതൊക്കെ ആദ്യം പറഞ്ഞ സമയത്ത് എനിക്ക് സ്‌കൂട്ടർ ഓടിക്കാൻ ഒന്നും അറിയില്ല. പിന്നീട് അത് പഠിച്ചു. പിന്നീട് ക്യാമറയുടെ മുന്നിൽ നിൽക്കാനുള്ള രീതിയൊക്കെ പഠിപ്പിച്ചു. പിന്നെ ടീമുമായി ഒന്ന് ജെൽ ആകാനും ഈ സമയം ഉപകരിച്ചു.

സിനിമയിലെ സഹ അഭിനേതാക്കളായ വിനയ് ഫോർട്ടും ശബരീഷ് വർമ്മയുംബാലു വർഗീസും പാഷാണം ഷാജിയും ഒക്കെ എനിക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു. ഈ ചേട്ടന്മാരൊക്കെ നമുക്ക് ഓരോ പാഠങ്ങളായിരുന്നു. എത്ര ടേക്ക് എടുത്താലും ഓരോ ടേക്കിലും കഴിഞ്ഞ ടേക്കിനെക്കാളുംഎനർജിയോടു കൂടി നിൽക്കണം എന്ന് പറഞ്ഞു തന്നത് വിനയ് ചേട്ടനാണ്.ലൈറ്റിന്റെ പൊസിഷൻസ് ഒക്കെ പറഞ്ഞ് തന്നത് ഷാജി ചേട്ടനായിരുന്നുഅങ്ങനെ എല്ലാപേരിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി. ഈ പറഞ്ഞവരുടെയൊക്കെ ഭയങ്കര ഫാൻസ്‌ ആണ് ഞാൻ.

ധനുഷിൻ്റെ കട്ട ഫാൻ, ആദ്യ സിനിമ ധനുഷിൻ്റെ നിർമ്മാണത്തിൽ

ഞാൻ ഓഡിഷൻ ഒക്കെ കഴിഞ്ഞു സിനമയിലേക്ക് കയറുമ്പോൾ മറ്റൊരു നിർമ്മാണ കമ്പനി ആയിരുന്നു ഇതിന്റെ നിർമ്മണം. പിന്നീടാണ് ധനുഷ് സാറിലേക്ക് ‘ലഡു’ എത്തുന്നത്.അദ്ദേഹത്തിന് കഥയൊക്കെ കേട്ട് ഇഷ്ടപ്പെട്ടതിനു ശേഷമാണ് ഇതിന്റെ നിർമ്മാണം ഏറ്റെടുത്തത്. ഭയങ്കര വ്യത്യസ്തമായ ഒരു ഫൺസ്റ്റോറിയാണ്, നല്ല ഒരു എന്റർടെയിനർ ആയിരിക്കും എന്നൊക്കെ അദ്ദേഹം ‘ലഡു’വിനെക്കുറിച്ച് പറഞ്ഞതായി ഞാൻ അറിഞ്ഞു. അതൊക്കെ തന്നെ വല്യ കാര്യമല്ലേ..

‘പ്രേമം’ എന്ന സിനിമയുടെ സംഗീത സംവിധായകനായ രാജേഷ് മുരുകേശൻ സംഗീതം നൽകുന്ന സിനിമയാണ് ‘ലഡു’. ശബരീഷ് ചേട്ടൻ തന്നെ വരികളും എഴുതിയിട്ടുണ്ട്. ഇങ്ങനെ ഒരു അടിപൊളി ക്രൂവിനും പ്രൊഡകഷൻ ടീമിനും ഒപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് തന്നെ എന്റെ ഭയങ്കരഭാഗ്യമാണ്.

ഭാവി പരിപാടികൾ

ഞാൻ പ്ലാൻ ചെയ്‌തത്‌ പോലെയൊന്നും ഇത് വരെ എൻ്റെ ജീവിതത്തിൽ നടന്നിട്ടില്ല. എന്നാൽ ഈ നടന്നതെല്ലാം ഭാഗ്യവും കൂടെ കൂട്ടിന് ഉള്ളത് കൊണ്ടാണ്. സിനിമയിൽ തന്നെ തുടരണം എന്നാണ് ആഗ്രഹം. എല്ലാപേർക്കും ഈ ഭാഗ്യം കിട്ടണം എന്നില്ല. അപ്പോൾ നമുക്ക് കിട്ടിയ ഈ ഭാഗ്യം തുടർന്ന് കൊണ്ട്പോകാനുള്ള കഠിന പരിശ്രമത്തിലാണ് ഞാൻ.

അഭിനയത്തെ കുറിച്ച് കൂടുതൽ അറിയാൻ ‘ലഡു’ പൂർത്തിയാക്കിയതിനു ശേഷം ചെന്നൈയിൽ കൂത്തുപട്രയിൽ ജോയിൻ ചെയ്തു. ഇപ്പൊൾ കഥക് ഡാൻസ് പഠിക്കുന്നുണ്ട്. പെരുമ്പാവൂർ ജി രവീന്ദ്രനാഥ് സർ ന്റെ കീഴിൽ പാട്ടും പഠിച്ചു തുടങ്ങി. നല്ലകഥാപാത്രങ്ങൾ ചെയ്യുക. ആ കഥാപാത്രത്തിനോട് പരമാവധി നീതി പുലർത്തുക എന്നാണ് ആഗ്രഹം.

കുടുംബം

ഞങ്ങൾ ബേസിക്കലി കണ്ണൂർക്കാരണ്. അച്ഛന്റെ സ്ഥലം കണ്ണൂരാണ്. പക്ഷെ ഞാൻ ജനിച്ചത് തിരുവനന്തപുരത്തും. അമ്മയുടെ സ്ഥലം ആലുവയാണ്.

അച്ഛൻ അശോകൻ പോലീസ് ഡിപ്പാർട്ടമെന്റിൽ DYSP ആണ്. അത് കൊണ്ട് തന്നെ ജോലിയുടെ ഭാഗമായി കേരളത്തിൽ പലയിടത്തുംപോയിട്ടുണ്ട്. അമ്മ ബിന്ദു വീട്ടമ്മയാണെങ്കിലും അമൃത ചാനലിൽ വനിതാരത്നം സീസൺ 2ൽ ഫൈനലിസ്റ്റ് ‌ ആയിരുന്നു. എനിക്ക് ഒരു ട്വിൻ ബ്രദർ ഉണ്ട്. ഗൗതം. എന്നെക്കാൾ 5 മിനിറ്റ്മൂത്തതാണ്. എഞ്ചിനിയറിംഗ് കഴിഞ്ഞു. ഇപ്പോൾ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്.