ഫാസില്‍ സാര്‍ ഫഹദിന്‍റെ ഡേറ്റ് ചോദിച്ചിട്ടുണ്ടോ? – രസകരമായ മറുപടി നല്‍കി ഫഹദ് ഫാസില്‍….

തന്‍റെ സിനിമകളില്‍ വ്യത്യസ്ത കൊണ്ടുവരാന്‍ ശ്രമിക്കുന്ന ചുരുക്കം നടന്മാരിൽ ഒരാളാണ് ഫഹദ് ഫാസിൽ. വലിയൊരു ഇടവേളക്ക് ശേഷം  തിരിച്ചു വന്ന ഫഹദിന് പിന്നീടൊരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ദേശീയ അവാർഡ് വരെ താരത്തെ തേടിയെത്തി. ഇത്രയും സിനിമകൾ ചെയ്തിട്ടും എന്ത് കൊണ്ട് തന്റെ പിതാവ് ഫാസിലുമായി താന്‍ ഒരു ചെയ്യുന്നില്ലെന്ന ചോദ്യം പൊതുവേ ഫഹദിന് നേരെ ഉയരാറുള്ളതാണ്.

ഫാസില്‍ ഫഹദിന്റെ ഡേറ്റ് ചോദിച്ചിട്ടുണ്ടോ? എന്നൊരു ടി.വി ചാനലൈൻ നൽകിയ അഭിമുഖത്തില്‍ അവതാരകന്‍ ചോദിച്ചപ്പോള്‍ ഫഹദിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഒരിക്കലും എന്നോട് അദ്ദേഹം ഡേറ്റ് ചോദിച്ചിട്ടില്ല. എന്നെ വച്ചൊരു സിനിമ ചെയ്യണമെന്ന പ്ലാന്‍ ഒന്നും ബാപ്പയ്ക്ക് ഉണ്ടായിട്ടില്ല. അങ്ങനെയൊരു തിരക്കഥ വാപ്പയ്ക്ക് ലഭിച്ചിട്ടുമില്ല. അതിനെക്കുറിച്ച്‌ ആലോചിച്ചിട്ടുമില്ല.

ഇനി ഒരു സിനിമ ചെയ്യാമെന്ന് പറഞ്ഞാല്‍ വാപ്പയ്ക്ക് വേറെ പണിയില്ലേ എന്ന് ഫഹദ് ചോദിക്കുമോ ?! എന്ന അവതാരകന്റെ ചോദ്യത്തിനും രസകരമായ മറുപടിയായിരുന്നു ഫഹദ് നൽകിയത്. എന്നെ എക്‌സൈറ്റ് ചെയ്യിപ്പിക്കുന്ന കഥയാണെങ്കിൽ തീര്‍ച്ചയായും ഞാന്‍ ആര്‍ക്കൊപ്പം വേണേലും വര്‍ക്ക് ചെയ്യും, സ്ഥിരമായി ഒരു ഗ്രൂപ്പിനൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരാളല്ല ഞാന്‍.” – ഫഹദ് വ്യക്തമാക്കി.