എന്തുകൊണ്ട് സീസൺ 8 വൈകുന്നു? ഗെയിം ഓഫ് ത്രോൺസ് നിർമ്മാതാക്കൾ പറയുന്നു..

ലോകമെമ്പാടും ആരാധകർ ഉള്ള ടിവി സീരീസ് ആണ് ഗെയിം ഓഫ് ത്രോൺസ്‌. HBO-യിൽ സംപ്രേക്ഷണം ചെയ്യുന്ന ആക്ഷൻ-ഫാന്റസി സീരീസിന് കേരളത്തിലും നിരവധി ആരാധകർ ഉണ്ട്. മൊത്തം 8 സീസണുകളിൽ ആയിട്ടാണ് സീരീസ് ഒരുക്കുന്നത്. അതിൽ അവസാനത്തെ സീസൺ ആണ് ഇനി വരാനിരിക്കുന്നത്. ഒരു വർഷത്തിലധികമായി ആരാധകർ കാത്തിരിക്കുകയാണ് അവസാനത്തെ സീസണിനു വേണ്ടി. എന്തുകൊണ്ടാണ് സീസൺ 8 വൈകുന്നത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് സീരീസ് ടെലിവിഷന് വേണ്ടി ഒരുക്കുന്ന ഡേവിഡ് ബെനിയോഫും ഡാൻ വെയ്‌സും.

“ഞങ്ങൾ ജീവിതത്തിൽ ചെയ്യുന്ന ഏറ്റവും വലിയ ദൗത്യം ആണ് ഇതിന്റെ എട്ടാം സീസൺ. അതുകൊണ്ടാണ് വൈകുന്നത്. എട്ടാം സീസൺ കാണുമ്പോൾ മാത്രമേ ഞങ്ങൾ എന്തുകൊണ്ട് ഇത്ര സമയം അധികം എടുത്തു എന്നത് പ്രേക്ഷകർക്ക് മനസ്സിലാവുകയുള്ളൂ. ഇതുവരെ ഞങ്ങൾ ചെയ്തതിനെക്കാൾ എല്ലാം വളരെ വലുതാണ് അവസാനത്തെ സീസൺ” – ഡേവിഡ് ബെനിയോഫ് പറഞ്ഞു.

എമ്മി അവാർഡുകളിൽ മികച്ച ടെലിവിഷൻ സീരീസിനുള്ള 2018-ലെ അവാർഡ് കരസ്ഥമാക്കിയത് ഗെയിം ഓഫ് ത്രോൺസ് ആയിരുന്നു. 2016, 2017 എന്നീ വർഷങ്ങളിലും ഗെയിം ഓഫ് ത്രോൺസ് തന്നെയായിരുന്നു ഈ അവാർഡ് നേടിയിരുന്നത്. പല വിഭാഗങ്ങളിലായി 9 ട്രോഫികൾ ആണ് സീരീസ് കരസ്ഥമാക്കിയത്.

ഗെയിം ഓഫ് ത്രോൺസ് ചിത്രീകരണം അടുത്തിടെ അവസാനിച്ചിരുന്നു. അവസാന ഭാഗം അടുത്ത വർഷത്തെ ആദ്യ പകുതിയിൽ പുറത്തിറങ്ങാൻ ഇരിക്കുകയാണ്.