മലയാളിയായ ‘ജെസിയെ ഞാൻ കാണുന്നതും പ്രണയിക്കുന്നതും ഫേസ്‌ബുക്ക് വഴി’ – ‘വിജയ് സേതുപതി

ഒരുപാട് നാളത്തെ പ്രണയത്തിന് ശേഷമാണ് വിജയ് സേതുപതിയും മലയാളിയായ ജെസിയും വിവാഹിതരാകുന്നത്. സിമിമയിലേക്ക് കടന്നു വരുന്നതിന് മുൻപ് ഇരുപത്തിമൂന്നാം വയസ്സിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. സിമിമയിൽ എത്താൻ എല്ലാ വിധ പിന്തുണയും നൽകി കൂടെ നിന്നത് തന്റെ ഭാര്യ ജെസി ആണെന്നും വിജയ് സേതുപതി പറയുന്നു.

നല്ല കഥാപാത്രങ്ങൾ കിട്ടാതിരുന്ന കാലത്ത് ജെസി ആണ് എല്ലാ പിന്തുണയും നൽകി കൂടെ നിന്നത്. ഒന്നുമല്ലാതിരുന്ന കാലത്തും അവൾ തന്റെ കൂടെ ഉണ്ടായിരുന്നു എന്നും തരാം പറയുന്നു. ഭാര്യയുടെ പിന്തുണ ഇല്ലായിരുന്നെങ്കിൽ താൻ എവിടെയും എത്തുമായിരുന്നില്ല എന്നും വിജയ് പറഞ്ഞു.

Image may contain: 4 people, people smiling, people sitting

ഒരു സുഹൃത്ത് വഴിയും ഇരുവരും ആദ്യമായി പരിചയപ്പെടുന്നത്. മലയാളിയായ ജെസി കൊല്ലം സ്വാദേശിനിയാണ്. എന്നാൽ, പഠിച്ചതും വളർന്നതും ചെന്നൈയിൽ ആണ്.

ഇരുവരുടെയും കണ്ടുമുട്ടലും പ്രണയവും ഫേസ്‌ബുക്ക് വഴി ആയിരുന്നു എന്നതാണ് പ്രത്യേകത. ഓൺലൈൻ ചാറ്റിങ്ങിലൂടെയാണ് ജെസിയെ വിജയ് സേതുപതി പ്രണയിക്കുന്നത്. തങ്ങളുടെ വിവാഹനിശ്ചയത്തിന്റെ അന്ന് മാത്രമാണ് ഇരുവരും ആദ്യമായി കാണുന്നത്.

Image may contain: 2 people, people smiling, selfie and close-up

പ്രണയം ഇതളിടുവാനും പൂവണിയാനും ദൂരവും പരസ്പരമുള്ള കാഴ്ചയും ഒരു അഭിവാജ്യ ഘടകം അല്ലെന്നും മനസ്സുകളുടെ പൊരുത്തം മാത്രമാണ് ജീവിതത്തിന് ഐക്യം നൽകുന്നത് എന്നും വിജയ് സേതുപതിയുടെ പ്രണയജീവിതത്തിൽ നിന്നും മനസ്സിലാക്കാം.