‘വിവാഹത്തിന് മുമ്പ് ചുംബിച്ചപ്പോൾ ആർക്കും പ്രശ്നമുണ്ടായിരുന്നില്ല’ – സാമന്ത

സിനിമയിൽ ഒരുപാട് നടിമാർ വിവാഹം കഴിക്കാതെ തുടരുന്നത് അവസരങ്ങൾ കുറയും എന്ന ഭീതി കാരണമാണെന്ന് നടി സാമന്ത. 30 വയസ്സിന് ശേഷം അവർക്ക് ലഭിക്കുന്നത് അമ്മയുടേയോ അമ്മയിയുടെയോ വേഷങ്ങൾ മാത്രമാണ്. ഇക്കാരണം കൊണ്ടാണ് മിക്ക നടിമാരും കല്യാണം കഴിക്കാതെ തുടരുന്നത് എന്നും സാമന്ത തുറന്നടിച്ചു.

താൻ വിവാഹിതയായ സമയത്ത് എന്തിനാണ് ഇത്ര നേരത്തെ വിവാഹം കഴിക്കുന്നത് എന്ന ചോദ്യം നേരിടേണ്ടി വന്നിട്ടുണ്ട്. വിവാഹത്തിന് ശേഷം നടിമാർക്ക് നല്ല വേഷം കിട്ടാതിരിക്കുകയും നടന്മാർക്ക് നല്ല വേഷങ്ങൾ ലഭിക്കുന്നത് തുടരുകയും ചെയ്യുന്നു. തന്റെ കൂടെ അരങ്ങേറിയ മിക്ക നടിമാരും ഇന്നും കല്യാണം കഴിക്കാതെ തുടരുകയാണ്. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് സാമന്ത ഈ കാര്യം പറഞ്ഞത്.

വിവാഹത്തിന് ശേഷം തനിക്ക് മികച്ച വേഷങ്ങൾ ആണ് ലഭിച്ചത്. വിവാഹത്തിന് ശേഷം താൻ കൂടുതൽ ബിസിയവുകയാണ് ചെയ്തതെന്നും തന്റെ സിനിമാ ഇടപാടുകളിൽ ഭർത്താവ് നാഗചൈതന്യ അന്വേഷണങ്ങൾ നടത്താറില്ലെന്നും സാമന്ത കൂട്ടിച്ചേർത്തു. സിനിമാ എന്നത് തങ്ങളുടെ രണ്ടു പേരുടെയും പ്രൊഫഷൻ ആണ്. എന്നാൽ അതിന് അപ്പുറത്തേക്ക് ഒന്നും കൊണ്ടുപോകാറില്ലെന്നും വീട്ടിൽ സാധാരണ ദമ്പതികളെ പോലെയാണ് തങ്ങൾ എന്നും അവർ പറഞ്ഞു. വിവാഹത്തിന് ശേഷം ചെയ്‌ത സിനിമകളിലെ ലിപ് ലോക്ക് സീനുകളെ കുറിച്ച് ചോദിച്ചപ്പോൾ വിവാഹത്തിന് മുമ്പ് ആർക്കും പ്രശനം ഉണ്ടായിരുന്നില്ലല്ലോ, അപ്പോൾ ഇപ്പോഴും അതിന്റെ ആവശ്യമില്ല എന്നായിരുന്നു മറുപടി.