മല്ലികാ സുകുമാരന് പ്രിയപ്പെട്ട ട്രോളന്മാരോട് പറയാനുള്ളത്…..

നമ്മൾ എടുക്കുന്ന നിലപാടുകളിൽ സത്യസന്ധത വേണമെന്നും അതാകണം ട്രോളുകളുടെ രൂപത്തിൽ അവതരിപ്പിക്കേണ്ടത് എന്നും നടി മല്ലികാ സുകുമാരൻ. ഒന്നുകിൽ ശുദ്ധ ഹാസ്യമായിരിക്കണം ട്രോളുകളിലൂടെ അവതരിപ്പിക്കേണ്ടത്. അത് ആരെയും വ്യക്തിപരമായി ലക്ഷ്യം വെച്ചുള്ളത് ആകരുത്. എന്നാൽ ഇന്ന് സമൂഹ മാധ്യമങ്ങളിൽ വരുന്ന അധിക ട്രോളുകളും വ്യക്തിവിദ്വേഷം നിറഞ്ഞവയാണ്. കേരളത്തിലെ തൊഴിലില്ലായ്മ ഇത്രയ്ക്ക് രൂക്ഷമാണ് എന്ന് മനസ്സിലാക്കിയത് ഇപ്പോഴാണ് എന്നും അവർ പറഞ്ഞു. ഒരു മലയാള മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് മല്ലികാ സുകുമാരൻ ഈ കാര്യം തുറന്നു പറഞ്ഞത്.

തന്‍റെ നിലപാടുകൾ തുറന്നു പറഞ്ഞതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ നേരിട്ട വ്യക്തിയാണ് തന്റെ മകൻ പ്രിത്വിരാജ്. അഹങ്കാരി, താന്തോന്നി തുടങ്ങി ഒട്ടേറെ രൂക്ഷമായ അപഹാസ്യങ്ങൾ പ്രിത്വി നേരിട്ടിരുന്നു. അമ്മയെ തല്ലിയാലും രണ്ട് പക്ഷം സ്വീകരിക്കുന്നരവർ ആണ് മലയാളികൾ എന്നും മല്ലികാ സുകുമാരൻ കൂട്ടിച്ചേർത്തു. എന്നാൽ കളിയാക്കിയവർ തന്നെ വന്ന് പ്രിത്വിക്ക് പൂച്ചെണ്ടുകൾ നൽകുകയാണ് ചെയ്തത് എന്നും അവർ ഓർമ്മിപ്പിച്ചു.

ചെറുപ്പക്കാർ പ്രതികരണ മനോഭാവം ഉള്ളവർ ആയിരിക്കണം എന്നും എന്നാൽ അവ സത്യസന്ധമായിരിക്കണം എന്നും അവർ പറഞ്ഞു. തനിക്ക് നേരെയുള്ള ട്രോളുകൾ എല്ലാം വന്നത് ഇപ്പോൾ ആണെന്നും അതിനു മുൻപും താൻ എന്ന വ്യക്തി ഇവിടെ ഉണ്ടായിരുന്നു. നമുക്ക് ഈ വിമർശകരെ ഒന്നും ബോധ്യപ്പെടുത്തേണ്ട കാര്യം ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു.