മമ്മുട്ടിക്ക് അഭിനയിക്കാൻ അറിയില്ല, സിനിമയിലും ജീവിതത്തിലും – മല്ലികാ സുകുമാരൻ

മമ്മുട്ടി ഒരു മികച്ച നടൻ എന്നതിന് അപ്പുറം ഒരു വലിയ മനുഷ്യസ്നേഹി ആണെന്നും ജീവിതത്തിലും കാപട്യം ഇല്ലാത്ത സ്നേഹം ആണ് അദ്ദേഹത്തിന്റേത് എന്നും നടി മല്ലിക സുകുമാരൻ. ഒരു മലയാള മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് മല്ലിക ഈ കാര്യം പറഞ്ഞത്. താര സംഘടനയായ അമ്മയിൽ പല പ്രശ്നങ്ങൾ ഉണ്ടായപ്പോഴും പലപ്പോഴും അത് പരിഹരിക്കാൻ മുൻകൈ എടുത്തത് മമ്മുട്ടി ആണെന്നും അവർ കൂട്ടിച്ചേർത്തു.

പ്രിത്വിരാജിന് എതിരെ പലയിടത്ത് നിന്നും അനാവശ്യ വിമർശനങ്ങളും പരിഹാസങ്ങളും ഉണ്ടായപ്പോൾ കൂടെ നിന്നത് മമ്മുട്ടി ആണ്. അദ്ദേഹമാണ് ആ പ്രശ്നങ്ങൾ ശരിയായ രീതിതയിൽ പരിഹരിക്കാൻ സഹായിച്ചത്. താനും തന്റെ കുടുംബവുമായും അടുത്ത ബന്ധമാണ് മമ്മുട്ടി എന്നും കാത്തു സൂക്ഷിച്ചത് എന്നും അവർ കൂട്ടിച്ചേർത്തു.

മമ്മുട്ടി പെട്ടന്ന് ദേഷ്യപ്പെടുന്ന പ്രകൃതക്കാരൻ ആണെന്നും എന്നാൽ അതെല്ലാം ന്യായമായ കാര്യങ്ങൾക്ക് ആണെന്നും തന്റെ ഭർത്താവും നടനുമായിഒരുന്ന സുകുമാരൻ പറഞ്ഞു കേട്ടിട്ടുണ്ട്. ഒന്നും മനസ്സില്‍ വച്ച് സംസാരിക്കുന്ന വ്യക്തിയല്ല. മമ്മൂട്ടി ഒരിക്കലും ഒരു പ്രകടനപ്രിയന്‍ അല്ല.. ആരെയും സുഖിപ്പിച്ചു സംസാരിക്കേണ്ട ആവശ്യം അദ്ദേഹത്തിനില്ല. മമ്മുട്ടി മമ്മുട്ടിയാണ് – അവർ പറഞ്ഞു