“ഞാൻ ഭാഗമാവാൻ കൊതിച്ച രണ്ട് സിനിമകളാണ്…” – ഫഹദ് ഫാസിൽ

അമൽ നീരദ് സംവിധാനം ചെയ്ത വരത്തൻ മികച്ച പ്രതികരണവുമായി തീയേറ്ററുകൾ കീഴടക്കുമ്പോൾ മനസ്സ് തുറക്കുകയാണ് നടൻ ഫഹദ് ഫാസിൽ. അബിൻ എന്ന ‘വരത്തൻ’ ആയി മികച്ച അഭിനയം കാഴ്ചവെച്ച ഫഹദ് ഫാസിൽ ‘സുഡാനി ഫ്രം നൈജീരിയ’, ‘അരുവി’ എന്നീ സിനിമകളുടെ ഭാഗമാവാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നുവെന്നും കഥാപാത്രത്തെയാണ് ഇപ്പോൾ താരങ്ങൾ നോക്കുന്നതെന്നും വേറെയൊന്നും തങ്ങളെ ആകർഷിക്കുന്നില്ല എന്നും ഫഹദ് ‘ദി ഹിന്ദു ’ പത്രത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ഫഹദ് ഫാസില്‍ പറഞ്ഞു പറയുന്നു.

‘തൊണ്ടി മുതലും ദൃക്‌സാക്ഷി’യും പോലെ ഒരു ചിത്രത്തിന് ആരെങ്കിലും ഇതിന് മുൻപ് പണമിറക്കുമായിരുന്നു എന്ന് തോന്നുന്നില്ലെന്നും ‘മഹേഷിന്റെ പ്രതികാരം’ നിർമ്മിച്ചപ്പോൾ ആഷിഖ് അബു ലാഭം പ്രതീക്ഷിച്ചില്ലായിരുന്നു എന്നും ഫഹദ് പറയുന്നു. ഈ സിനിമകളെല്ലാം മികച്ച വിജയങ്ങളായിരുന്നു, കാഴ്ചക്കാർ മാറുകയാണെന്നും നമ്മൾ അവരുടെ രുചിക്കനുസരിച്ച് സിനിമ നിർമിക്കുന്നുവെന്നും വേണം ഇതിൽ നിന്ന് മനസ്സിലാക്കാനെന്നും താരം പറയുന്നു.

സത്യൻ അന്തിക്കാടിന്റെ ‘ഞാൻ പ്രകാശൻ’, അൻവർ റഷീദിന്റെ ‘ട്രാൻസ്’ മധു സി നാരായണന്റെ ‘കുമ്പളങ്ങി നൈറ്റസ്’, എന്നിവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ഫഹദ് ഫാസിൽ ചിത്രങ്ങൾ.