ലാലേട്ടനെ ആരാധനയോടെ ദൂരെ നിന്ന് കാണാൻ ആണ് ഇഷ്ടം : പൃഥ്വിരാജ്

നല്ല സിനിമ എന്ന പ്രേക്ഷകാഭിപ്രായം സ്വന്തമാക്കി പൃഥ്വിരാജ് നായകനായി നവാഗതനായ പ്രദീപ് എം നായർ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിൽ പൃഥ്വി നേരിട്ട ഒരു ചോദ്യവും അതിനുള്ള ഉത്തരവും ശ്രദ്ധ നേടിയിരുന്നു. ആ ചോദ്യവും ഉത്തരവും ഇതാ..

ഒരു ദിവസം എഴുന്നേറ്റ് കണ്ണാടിയിൽ നോക്കുമ്പോൾ മോഹൻലാൽ ആയാൽ എന്ത് ചെയ്യും ?

ഞാൻ ഒരു കടുത്ത മോഹൻലാൽ ആരാധകൻ ആണ്. പക്ഷെ എനിക്ക് ലാലേട്ടൻ ആകേണ്ട. ഭയങ്കര ആരാധനയുള്ള ആളുകളെ നമ്മൾ ദൂരെ നിന്ന് കാണുമ്പോൾ ഉണ്ടാകുന്ന ഒരു ഭ്രമം ഉണ്ടല്ലോ. എനിക്ക് അത് അനുഭവിക്കുന്നതാണ് ഇഷ്‌ടം. ലാലേട്ടനെ എന്നും അൽപം ദൂരെ നിന്ന് കാണാൻ ആണ് ഇഷ്ടം.
മമ്മൂക്ക ആയാലും അങ്ങനെ തന്നെയാണ്.

ഞാനും ലാലേട്ടനും ഇപ്പോൾ ഒരു ബിൽഡിംഗിലാണ് താമസം. അത് കൊണ്ട് തന്നെ ഇപ്പോൾ ഞങ്ങൾ ഇടയ്ക്കിടെ കാണാറുണ്ട്. ‘ലൂസിഫറി’ന്റെ തിരക്കഥ രചന പുരോഗമിക്കുകയാണ്. അടുത്ത വർഷം തന്നെ സിനിമ സംഭവിക്കും.