ഫഹദ് ഒരു ഇന്‍റർനാഷണൽ അഭിനേതാവാണ്, അദ്ധേഹത്തിന്‍റെ ഏഴയലത്തു എനിക്ക് അഭിനയിക്കാൻ കഴിയില്ല….

ഡിസംബറിൽ തമിഴകത്തിനൊപ്പം മലയാളികളും കാത്തിരിക്കുന്ന ഒരു ചിത്രമാണ് ശിവകാർത്തികേയൻ നായകനായി എത്തുന്ന ‘വേലൈക്കാരൻ’ മലയാളികൾക്കും സ്‌പെഷ്യൽ ആണ്.

മോഹൻ രാജ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നമ്മുടെ സ്വന്തം ഫഹദ് ഫാസിലും ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ‘വേലൈക്കാരന്റെ’ ഓഡിയോ ലോഞ്ചിൽ ശിവകാർത്തികേയൻ ഫഹദിനെക്കുറിച്ച് പറഞ്ഞ കാര്യം വളരെയധികം ശ്രദ്ധേയമായിരുന്നു..

“ഫഹദ് ഒരു ഇന്റർനാഷണൽ അഭിനേതാവാണ്..ഏറ്റവും മികച്ച ഹോളിവുഡ് അക്റ്റേഴ്സിന്റെ കൂടെ പോലും നിർത്താൻ കഴിയുന്ന നടൻ.. !! അദ്ധേഹത്തിന്റെ ചില ചെറിയ ചെറിയ ഭാവ വ്യത്യാസങ്ങൾ പോലും വളരെ ആഴമേറിയതാണ്. അദ്ധേഹത്തിന്റെ ഏഴയലത്തു എനിക്ക് അഭിനയിക്കാൻ കഴിയില്ല.. അതുകൊണ്ട് ഞാൻ അദ്ധേഹത്തിന്റെ പ്രകടനം ആസ്വദിക്കാൻ തുടങ്ങി.. ഇപ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണ്.”