മെര്‍സല്‍ ദീപാവലി സ്‌പെഷല്‍ ട്രീറ്റായിരിക്കും: വിശേഷങ്ങള്‍ പങ്കുവെച്ച് അറ്റ്‌ലി…

രാജറാണി, തെറി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് അറ്റ്‌ലി. വിജയ് നായകനാകുന്ന മെര്‍സല്‍ ആണ് അറ്റ്‌ലിയുടെ പുതിയ ചിത്രം. മെര്‍സല്‍ തിയേറ്ററുകളിലെത്തുമ്പോള്‍ ചിത്രത്തെക്കുറിച്ച് കുറേ വിശേഷങ്ങള്‍ അറ്റ്‌ലിക്ക് പങ്കുവെയ്ക്കാനുണ്ട്…

മെര്‍സലിനെക്കുറിച്ച്

നമ്മുടെ ജീവിതരീതി, സാമൂഹ്യ വിഷയങ്ങള്‍, സമൂഹത്തോടു നമുക്കുള്ള കടമ തുടങ്ങിയ എല്ലാ വിഷയങ്ങളും ചിത്രത്തിലുണ്ട്. 2.45 മണിക്കൂര്‍ ആരാധകര്‍ക്ക് നല്‍കുന്നത് ദീപാവലി സ്‌പെഷല്‍ ട്രീറ്റായിരിക്കും.

മെര്‍സല്‍ ജല്ലിക്കെട്ടുമായി ബന്ധപ്പെട്ടുള്ള സിനിമയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതെല്ലാം വ്യാജമാണ്. അത്തരമൊരു കഥയല്ല മെര്‍സല്‍. നമ്മുടെ ജീവിതത്തില്‍ കടന്നുപോകുന്ന പ്രശ്‌നങ്ങളെയാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു റിയല്‍ തമിഴന്റെ കഥ.

രണ്ടാം തവണ വിജയ്‌യോടൊപ്പം

ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നടനാണ് വിജയ്. ഇതുവരെ കാണാത്ത ഒരു വിജയ്‌യെ നിങ്ങള്‍ക്ക് ഈ ചിത്രത്തിലൂടെ കാണാം. ഒരു വിജയ് ചിത്രത്തില്‍ ആരാധകര്‍ എന്താണോ ആഗ്രഹിക്കുന്നത് അതെല്ലാം ഈ ചിത്രത്തില്‍ ഉണ്ട്.

മൂന്ന് കഥാപാത്രങ്ങളിലായാണ് വിജയ് എത്തുന്നത് അച്ഛന്‍, മകന്‍ കഥാപാത്രത്തിന് പുറമെ മറ്റൊരു കഥാപാത്രവുമുണ്ട്. അത് സസ്‌പെന്‍സ് ആണ്.

Image may contain: 15 people, people smiling, people standing

അച്ഛന്‍ കഥാപാത്രത്തിന് ദളപതി എന്നാണ് പേര്. അദ്ദേഹത്തിന്റെ ഭാര്യ വേഷത്തില്‍ നിത്യ മേനോന്‍ എത്തുന്നു. സമന്തയും കാജലുമാണ് മറ്റ് രണ്ട് നായികമാര്‍. വിദേശത്ത് നടക്കുന്ന കഥകളില്‍ കാജല്‍ അഭിനയിച്ചിരിക്കുന്നു. സമന്ത ഈ ചിത്രത്തില്‍ വളരെ വ്യത്യസ്തമായാണ് അഭിനയിച്ചിരിക്കുന്നത്.

എ.ആര്‍. റഹ്മാന്റെ സംഗീതം

കണിതന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് ഞാന്‍ റഹ്മാന്‍ സാറിനെ കാണുന്നത്. അന്ന് അദ്ദേഹം എന്നെക്കുറിച്ച് പറഞ്ഞത് അമ്പരപ്പിച്ചു. ഞാന്‍ മെര്‍സലിന്റെ കാര്യം അദ്ദേഹത്തോട് പറഞ്ഞു. കഥ കേട്ടപ്പോള്‍ അദ്ദേഹം ചെയ്യാമെന്ന് പറഞ്ഞു. ഏപ്രില്‍- മെയ് ആവുമ്പോള്‍ പാട്ടുകള്‍ തരാമെന്ന് പറഞ്ഞു. റഹ്മാന്‍ സാറിനൊപ്പം പ്രവര്‍ത്തിച്ചത് ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമാണ്.

ചിത്രത്തില്‍ അധികം പ്രതിഫലം വാങ്ങിയതിനെക്കുറിച്ച്

ഞാന്‍ ആരോടും പ്രതിഫലത്തെക്കുറിച്ച് സംസാരിക്കാറില്ല, ചോദിക്കാറില്ല. എന്റെ കഴിവ് അനുസരിച്ച് എത്ര പ്രതിഫലം തരാമെന്ന് നിര്‍മാതാക്കള്‍ക്ക് അറിയാം. അവര്‍ തരുന്നത് ഞാന്‍ വാങ്ങുന്നു.

ഒരുപാട് കഷ്ടപ്പെട്ടാണ് ഞാന്‍ സംവിധായകന്റെ സ്ഥാനത്ത് എത്തിയിരിക്കുന്നത്. എട്ട് വര്‍ഷമാണ് സഹസംവിധായകനായി ജോലി ചെയ്തത്. അതിന് മുന്‍പ് സിനിമയെക്കുറിച്ച് പഠിച്ചു. ഷോര്‍ട്ട് ഫിലിം ചെയ്തു. ദേശീയ അവാര്‍ഡും നേടി.

Image result for atlee vijay mersal

വിജയ്‌യുടെ ഡേറ്റിനായി ഒന്നര വര്‍ഷം കാത്തിരുന്നു. എന്റെ ഈ വളര്‍ച്ച പെട്ടെന്നുണ്ടായതല്ല. ഓരോ ഘട്ടങ്ങളും കടന്നാണ് ഞാനിവിടെ എത്തിയിരിക്കുന്നത്.

വിജയ് ആരാധകര്‍ക്ക് മെര്‍സല്‍ നല്‍കുന്നത്

വിജയ് ആരാധകര്‍ക്ക് ദളപതി എന്ന കഥാപാത്രം തീര്‍ച്ചയായും ഇഷ്ടപ്പെടും. സ്‌ക്രീനില്‍ ആ കഥാപാത്രത്തെ ഏറെ ആസ്വദിക്കുമെന്നുള്ളത് ഉറപ്പ്. ആളപ്പോറാന്‍ തമിഴന്‍ എന്ന പാട്ട് ഗംഭീരമായി തന്നെ ഒരുക്കിയിട്ടുണ്ട്. ചിത്രത്തിലെ ഒരു മാജിക് ഷോ എല്ലാവരെയും അമ്പരിപ്പിക്കും. പ്രത്യേകിച്ച് ഇന്റര്‍വെല്‍ സീന്‍ കിടിലമാണ്. ആരാധകര്‍ക്ക് ഇഷ്ടപ്പെടും.

പുതിയ ചിത്രങ്ങളെക്കുറിച്ച്

സങ്കിലി പുങ്കിലി കതവെ തൊറ എന്ന ചിത്രമാണ് ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അടുത്തത് നിവിന്‍പോളി, സായ് പല്ലവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് നിര്‍മിക്കുന്നത്. ബാഹുബലി പോലെയുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ എനിക്ക് കഴിയില്ല. കഴിവുള്ള നവാഗത സംവിധായകരുടെ ചിത്രങ്ങള്‍ ചെറിയ ബഡ്ജറ്റില്‍ നിര്‍മിക്കുന്നുണ്ട്.

വിജയ്‌യോടൊപ്പം ഒരു ചിത്രം കൂടി ചെയ്യണം. അതിന് ശേഷം രജനി ചിത്രം. പിന്നെ ബോളിവുഡിലും ചിത്രങ്ങള്‍ ഒരുക്കണം.