ഈ പെരുന്നാള് മുതല്‍ പൃഥ്വിയും ഇന്ദ്രനും തമ്മിലുള്ള യുദ്ധം തുടങ്ങുന്നു….

പൃഥ്വിരാജ് ഇന്ദ്രജിത്ത് എന്നിവർ ഒന്നിക്കുന്ന മൾടിസ്റ്റാർ ചിത്രം ടിയാൻ ഈ വരുന്ന ഈദിന് നമ്മുക്ക് മുന്നിലെത്തും. മലയാള സിനിമയിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ലൊക്കേഷൻ ദൃശ്യങ്ങളാണ്  പ്രധാനപ്രത്യേകത. വേറിട്ട ഗെറ്റപ്പിൽ ഇന്ദ്രജിത്തും പൃഥ്വിരാജും എത്തുന്നു. രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിലാണ് പൃഥ്വിരാജ് വരുന്നത്.

പൃഥ്വിയ്ക്കും ഇന്ദ്രനും പുറമെ മുരളി ഗോപി, പത്മപ്രിയ,  ഷൈന്‍ ടോം, അനന്യ, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി താരനിരകൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മുരളി ഗോപിയുടെ തിരക്കഥയില്‍ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ സംവിധാനം. ഇന്ദ്രജിത്തിനെ നായകനാക്കി േനരത്തെ കാഞ്ചി എന്ന ചിത്രമൊരുക്കിയ ആളാണ് കൃഷ്ണകുമാർ. .

ഗാനങ്ങള്‍ ഗോപി സുന്ദര്‍. ഹൈദരാബാദ്, മുംബൈ, പൂനൈ, ബദരീനാഥ് എന്നിവിടങ്ങളാണ് ലൊക്കേഷൻ. 2015 കുംഭമേളയില്‍ നാസികില്‍ ടിയാന്റെ ഏതാനും രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. സതീഷ് കുറുപ്പാണ് ടിയാന് ക്യാമറ ചലിപ്പിക്കുന്നത്.  റെഡ് റോസ് ക്രിയേഷന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഹനീഫ് മുഹമ്മദാണ്.