കരിയറിലെ ഏറ്റവും വലിയ നഷ്ടവും ജീവിതത്തിലെ ഏറ്റവും വലിയ വേദനയുമാണത്: പൃഥ്വി പറയുന്നു…

മലയാള സിനിമയിലെ യുവ നായകന്‍മാരില്‍ ഏറ്റവും താരത്തിളക്കം ഇന്ന് പൃഥ്വിരാജിനാണ്. താരകുടുംബത്തില്‍ നിന്ന് തന്നെയാണ് പൃഥ്വിയും സിനിമയിലേക്കെത്തിയത്. നടന്‍, നിര്‍മാതാവ്, സംവിധായകന്‍, ഗായകന്‍ എന്നിങ്ങനെ പല മേഖലയിലും പൃഥ്വി കഴിവ് തെളിയിച്ചിരിക്കുകയാണ്.

മലയാള സിനിമയിലെ സുവര്‍ണതാരങ്ങളിലൊരാളായിരുന്ന സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മകനായ പൃഥ്വിരാജ് നന്ദനം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. മലയാള സിനിമയ്ക്ക് പുറമെ അന്യഭാഷ ചിത്രങ്ങളിലും ബോളിവുഡിലും ചുവടുവെച്ച പൃഥ്വിയുടെ ജീവിത്തിലെ ഏറ്റവും വലിയ വേദനയും നഷ്ടവും എന്തായിരിക്കും. പൃഥ്വിയോട് ചോദിച്ചാല്‍ കൃത്യമായ ഉത്തരം അപ്പോള്‍ തന്നെ കിട്ടും.

താന്‍ ഇന്ന് ഈ നിലയില്‍ എത്തിയതിന് കാരണം അച്ഛനാണ്. എന്നാല്‍ അച്ഛന് അത് കാണാന്‍ സാധിച്ചില്ല എന്നതാണ് തന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമെന്നും ജീവിതത്തിലെ ഏറ്റവും വലിയ വേദനയുമെന്നാണ് പൃഥ്വി പറയുന്നത്. ജീവിതത്തില്‍ സ്വാധീനിച്ച വ്യക്തി ആരാണെന്നാണ് ചോദിച്ചാലും ഉത്തരം അച്ഛന്‍ സുകുമാരന്‍ തന്നെയാണ്.