എന്‍റെ ഏത് കേസാണ് മമ്മൂട്ടി വാദിച്ച് ജയിച്ചത്?; ഇന്ദ്രജ ചോദിക്കുന്നു..

മലയാളികളുടെ സൂപ്പര്‍ താരം മമ്മൂട്ടി യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു വക്കീലുകൂടിയാണ്. മമ്മൂട്ടി നടി ഇന്ദ്രജയ്ക്ക് വേണ്ടി കേസ് വാദിച്ചു ജയിച്ചിരുന്നു എന്നതരത്തിലുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയായില്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു. ഇന്ദ്രജയും മാനേജരും തമ്മിലുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു നടന്ന പ്രശ്നങ്ങള്‍ കേസായി. എന്നാല്‍ വാദിക്കാന്‍ സ്ഥിരമായി വക്കീലന്മാരെ താരത്തിനു കിട്ടിരുന്നില്ല.

കേസിനെ കുറിച്ചു ഇന്ദ്രജയില്‍ നിന്ന് അറിഞ്ഞ മമ്മൂട്ടി കേസ് ഏറ്റെടുത്തു വാദിക്കുകയും ജയിക്കുകയും ചെയ്തു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല എന്ന് ഇന്ദ്രജ പറയുന്നു. ഒരു ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രജ ഇക്കാര്യം പറഞ്ഞത്. ഇത് ഏതു കേസ് ആണെന്നും അങ്ങനെ ഒരു കേസിനെക്കുറിച്ച് അറിയില്ല എന്നും ഇന്ദ്രജ പറയുന്നു. മാധ്യമങ്ങള്‍ വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നാണ് ഇന്ദ്രജയുടെ പക്ഷം.