ഹോളിവുഡ് ചിത്രങ്ങളെ വരെ പിന്നിലാക്കി ബാഹുബലി 2 !!

റിലീസിന് ഇനി 8  നാൾ മാത്രം അവശേഷിക്കേ ഇന്ത്യൻ സിനിമയിലെ വിസ്മയ ചിത്രമായ ബാഹുബലിയുടെ രണ്ടാം ഭാഗം ദിവസവും വാർത്തകളിൽ നിറയുകയാണ്. ഇന്ത്യയ്ക്ക് പുറത്തും ‘ബാഹുബലി 2’ന്   റെക്കോർഡ് റിലീസ് ആണ്. ഒട്ടേറെ ഹോളിവുഡ് ചിത്രങ്ങളെയാണ് വൈഡ് റിലീസിങ്ങിലൂടെ ‘ബാഹുബലി 2’ മറികടക്കുന്നത്.

നോർത്ത് അമേരിക്കയിലും കാനഡയിലും അവരുടെ തിയേറ്റർ റിലീസിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രകടനമാണ് ‘ബാഹുബലി 2’ കാഴ്ച വയ്ക്കാനൊരുങ്ങുന്നത്. നോർത്ത് അമേരിക്കയിൽ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകൾ 1050 സ്‌ക്രീനുകളിലാണ് എത്തുന്നത്. യു എസ് എയിൽ 900 സ്‌ക്രീനുകളിലും കാനഡയിൽ 150ലേറെ സ്‌ക്രീനുകളിലും ചിത്രം പ്രദർശനതിനെത്തുന്നുണ്ട്.

കണക്കുകൾ പ്രകാരം ഹോളിവുഡിലെ വമ്പൻ ചിത്രങ്ങൾ പോലും ഇത്രയധികം തിയേറ്ററുകളിൽ അവിടെ പ്രദർശിപ്പിച്ചിട്ടില്ല. ഏപ്രിൽ 28നാണ് ‘ബാഹുബലി 2 – ദി കൺക്ലൂഷൻ’ തിയേറ്ററുകളിൽ എത്തുന്നത്.