സിനിമ ഷൂട്ടിംഗ് വേളയില്‍ പോലീസുകാരില്‍ നിന്ന് ഒറിജിനല്‍ ഇടി വാങ്ങി ഫഹദ് ഫാസില്‍…

മഹേഷിന്റെ പ്രതികാരം’ എന്ന സൂപ്പർ ഹിറ്റ് ചിത്രം ഫഹദ് ഫാസിലിന് നൽകിയ മൈലേജ് ചില്ലറയൊന്നുമല്ല. രണ്ടു ദേശീയ അവാർഡും രണ്ടു സംസ്ഥാന അവാർഡും ചിത്രം കരസ്ഥമാക്കിയിരുന്നു. ഇതിൽ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡും സംസ്ഥാന അവാർഡും ചിത്രത്തിന്റെ തിരക്കഥാകൃത്ത് ശ്യാം പുഷ്‍കരന് ലഭിക്കുകയുണ്ടായി.

‘മഹേഷിന്റെ പ്രതികാരം’ കണ്ട ആർക്കും ഈ ചിത്രം ഒരു പുതുമുഖ സംവിധായകന്റെ ചിത്രമാണെന്ന് വിശ്വസിക്കാൻ പ്രായാസമുണ്ടായേക്കും. ദിലീഷ് പോത്തന്റെ ‘പോത്തേട്ടൻ ബ്രില്യൻസ്’ നവ മാധ്യമങ്ങളിൽ പോലും വലിയ ചർച്ചയായി മാറി. ദിലീഷ് പോത്തൻ, ഫഹദിനെ നായകനാക്കി ഒരുക്കുന്ന അടുത്ത ചിത്രമായ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്.

വളരെ റിയലിസ്റ്റിക്കായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം തിരക്കഥയുടെ ഓർഡർ അനുസരിച്ചാണ് ചിത്രീകരിച്ചത് എന്നത് ശ്രദ്ധേയമാണ്. രാജീവ് രവി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിൽ ഒരു കൂട്ടം യഥാർത്ഥ പോലീസുകാർ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിലെ ഒരു സീനിന് വേണ്ടി ഫഹദ് യഥാർത്ഥ പോലീസുകാരിൽ നിന്ന് യഥാർത്ഥ ഇടി വരെ കൊള്ളേണ്ടി വന്നു എന്നാണ് കേൾക്കുന്നത്.

ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ ഫഹദ് ഈ ചിത്രത്തിൽ തൊണ്ടിമുതൽ ആണോ അതോ ദൃക്‌സാക്ഷിയാണോ എന്ന് സിനിമ വരുമ്പോഴേ അറിയാൻ പറ്റുകയുള്ളൂ.

സംഗതി പോത്തേട്ടൻ ബ്രില്യൻസാന്നേ…ഏത്….