മോഹന്‍ലാല്‍ സര്‍, KRK എന്ന് പേരുള്ള ഒരു കുരങ്ങന്‍ മൃഗശാലയില്‍ നിന്ന് ചാടി, പുലിമുരുഗന്‍ സ്റ്റൈലില്‍ ഒന്ന് പിടിച്ച് നല്‍കണം…

അതെ പുലിക്ക് കൂട്ടായി സിങ്കം എത്തിയിരിക്കുന്നു… നടന്‍ മോഹന്‍ലാലിനെ ഛോട്ടാഭീമെന്ന് പരിഹസിച്ച സംവിധായകനും നടനുമായ കെ.ആര്‍.കെയെ പരിഹസിച്ച് തമിഴ് സൂപ്പര്‍ താരം സൂര്യ രംഗത്ത്. തന്റെ ട്വിട്ടര്‍ പോസ്റ്റിലൂടെയായിരുന്നു സൂര്യ കെ.ആര്‍.കെയെ പരിഹസിച്ചത്ച്ചത്. “മോഹന്‍ലാല്‍ സര്‍, ഒരു നീളന്‍ വാലുള്ള കുരങ്ങന്‍ മൃഗശാലയില്‍ നിന്ന് രക്ഷപ്പെട്ടു, താങ്കള്‍ പുലിമുരുഗന്‍ സ്റ്റൈലില്‍ ആ കുരങ്ങനെ ഒന്ന് പിടിക്കണം എന്നായിരുന്നു പോസ്റ്റിലെ സാരം. പിന്നീട് സൂര്യ തന്നെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

മോഹന്‍ലാലിനെ കണ്ടാല്‍ ചോട്ടാഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും പിന്നെ എങ്ങിനെയാണ് ഭീമനെ അവതരിപ്പിക്കുക എന്നുമുള്ള കെ.ആര്‍.കെയുടെ ട്വീറ്റാണ് വിവാദത്തിന് തിരികൊളുത്തിയത്. കെ.ആര്‍.കെയ്ക്കെതിരെ മോഹന്‍ലാല്‍ ഫാന്‍സും മമ്മൂട്ടി ഫാന്‍സും ഒരുമിച്ചായിരുന്നു ആക്രമണം അഴിച്ചുവിട്ടത്. മറ്റുള്ളവരെ വിമര്‍ശിച്ച് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുക എന്നത് കമാല്‍ ആര്‍ ഖാന്റെ ശൈലിയാണ്.