മോഹന്‍ലാല്‍ ചിത്രം വില്ലനില്‍ വിനായകനും…

സംസ്ഥാന അവാർഡിൽ മികച്ച നടനുള്ള അവാർഡ് വിനായകൻ കരസ്ഥമാക്കിയപ്പോൾ, ആദ്യമായിട്ടായിരിക്കും ഇത്രയൊരു വരവേൽപ്പ് സംസ്ഥാന അവാർഡിന് ഉണ്ടെന്ന് സംസ്ഥാന സർക്കാർ പോലും അറിയുന്നത്. അത്രയും അർഹത വിനായകന് ആ അവാർഡിന്മേൽ ഉണ്ട് എന്നതാണ് സത്യം.

സംസ്ഥാന അവാർഡിൽ മികച്ച നടനുള്ള അവാർഡ് ലഭിച്ചുവെങ്കിലും നായകനായി മാത്രം അഭിനയിക്കുക എന്ന ലക്ഷ്യമൊന്നും തനിക്ക് ഇല്ലായെന്ന് വിനായകൻ പറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ വിനായകനെ അടുത്ത് തന്നെ സൂപ്പർ സ്റ്റാർ മോഹൻലാലുമൊത്ത് കാണാൻ സാധിക്കും.

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന  ‘വില്ലൻ’ എന്ന ചിത്രത്തിൽ വിനായകനും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസങ്ങളിൽ മോഹൻലാലും വിനായകനും ഉൾപ്പെട്ട രംഗങ്ങൾ കൊച്ചിയിൽ വച്ച് ചിത്രീകരിച്ചിരുന്നു.

മഞ്‍ജു വാര്യർ നായികയാകുന്ന ചിത്രത്തിൽ തമിഴ് താരങ്ങളായ വിശാലും ഹൻസികയും സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പീറ്റർ ഹെയ്ൻ ആണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. മനോജ് പരമഹംസ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് 4 മ്യൂസിക്സ് ബാൻഡ് ആണ്. റോക്ക്ലൈൻ വെങ്കിടേഷ് ആണ് ‘വില്ലൻ’ നിർമ്മിക്കുന്നത്.