മഹാഭാരതത്തിൽ എനിക്ക് ഒരു കഥാപാത്രം വന്നാല്‍, അവസരം ഒത്ത് വന്നാൽ അഭിനയിക്കും : പ്രഭാസ്

മോഹൻലാലിനെ നായകനാക്കി എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന 1000 കോടി ബജറ്റിൽ ഒരുങ്ങുന്ന മഹാഭാരത്തെക്കുറിച്ചുള്ള വാർത്തകൾ നിലയ്ക്കുന്നില്ല. കഴിഞ്ഞ ദിവസം ‘ബാഹുബലി 2’ന്റെ പ്രചരണാർത്ഥം കേരളത്തിൽ എത്തിയ ടീമും ‘മഹാഭാരത’വുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നേരിടേണ്ടി വന്നു.

കെ ആർ കെ മോഹൻലാലിനെ കുറിച്ച് പറഞ്ഞത് പരാമർശിച്ചിട്ടുള്ള ചോദ്യമായിരുന്നു ‘ബാഹുബലി’ നായകൻ പ്രഭാസ് നേരിട്ടത്. ആ ചോദ്യവും ഉത്തരവും ചുവടെ..

ചോദ്യം :കേരളത്തിൽ നിന്ന് ആയിരം കോടിയുടെ മഹാഭാരതം വരുന്നുണ്ട് എന്ന് നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. ആ ചിത്രത്തിലെ ഭീമസേനന്റെ കഥാപാത്രം താങ്കൾ അവതരിപ്പിച്ചാൽ നന്നാകും എന്ന കെ ആർ കെ യുടെ പരമാർശം എങ്ങനെ കാണുന്നു ?

ഉത്തരം : ഭീമനായി അഭിനയിക്കുന്നത് മോഹൻലാൽ സാർ ആണല്ലോ…അദ്ദേഹം എനിക്കായി ഒരു കഥാപാത്രം മാറ്റി വച്ചാൽ, എനിക്ക് ഒരു അവസരം ലഭിച്ചാൽ..എന്ത് കൊണ്ട് അഭിനയിച്ചുകൂടാ…

പ്രഭാസിന്റെ ഈ മറുപടിയെ സദസ്സും, താരങ്ങളായ അനുഷ്ക, തമന്ന, റാണാ ദഗ്ഗുബട്ടി എന്നിവർ ഉൾപ്പടെ കൈയ്യടികളോടെയാണ് സ്വീകരിച്ചത്.

മോഹൻലാലിനെയും  പ്രഭാസിനെയും ഒരുമിച്ച് സ്‌ക്രീനിൽ കാണാനുള്ള ഭാഗ്യം പ്രേക്ഷകർക്ക് ഉണ്ടാകുമോ ? കാത്തിരുന്ന് കാണുക തന്നെ..