ഭരത് ചന്ദ്രനായി സുരേഷ് ഗോപി വീണ്ടുമെത്തുന്നു, സംവിധാനം ഷാജി കൈലാസ്, നിര്‍മ്മാണം ലിബര്‍ട്ടി ബഷീര്‍

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സുരേഷ് ഗോപി കഥാപാത്രങ്ങളിലൊന്നാണ് ഭരത് ചന്ദ്രന്‍ ഐപിഎസ്. കമ്മീഷണറെന്ന ഷാജി കൈലാസ് ചിത്രം ഇന്നും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാവാന്‍ നിരവധി കാരണങ്ങളുണ്ട്. ചടുതലയാര്‍ന്ന ആക്ഷന്‍ രംഗങ്ങളും ആവേശമുയര്‍ത്തുന്ന തീപ്പൊരി ഡയലോഗുകളും ചേര്‍ന്ന ചിത്രത്തിലെ സംഭാഷണ ശകലങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് മനപ്പാഠമാണ്. 
സമൂഹത്തിലെ അനീതിക്കതിരെ പ്രതികരിക്കുന്ന, ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥതയുമുള്ള ഭരത് ചന്ദ്രന്‍ പ്രേക്ഷക മനസ്സ് കീഴടക്കിയത് വളരെ പെട്ടെന്നായിരുന്നു. ഹിറ്റ് സിനിമകളുടെ തമ്പുരാക്കന്‍മാരായ രണ്‍ജി പണിക്കര്‍ ഷാജി കൈലാസ് ടീമിനോടൊപ്പം സരേഷ് ഗോപിയും ചേര്‍ന്നതോടെ അത് മറ്റൊരു വലിയ വിജയമായി മാറുകയായിരുന്നു. 
നീണ്ട ഇടവേളയ്ക്കു ശേഷമാണ് സുരേഷ് ഗോപി പോലീസ് വേഷത്തില്‍ വീണ്ടുമെത്തുന്നത്. സിനിമയ്ക്ക് പുറമേ രാഷ്ട്രീയത്തിലും ചുവടുവെച്ച താരമിപ്പോള്‍ തിരക്കിലാണ്. ജനസേവനത്തിനൊപ്പം തന്നെ സിനിമയെക്കൂടി കൊണ്ടു പോകാവുന്ന രീതിയിലേക്ക് മാറാനുള്ള ശ്രമത്തിലാണ്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെക്കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും സ്വീകരിക്കുന്നത്. 
രണ്‍ജി പണിക്കറിന്റെ തിരക്കഥയില്‍ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കമ്മീഷണര്‍ ഭരത് ചന്ദ്രന്‍ ഐപിഎസ് തുടങ്ങിയ ചിത്രങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ഈ ചിത്രം ഒരുക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.