ബാഹുബലിയിലെ സസ്‌പെന്‍സ് ആദ്യഷോ അവസാനിക്കും മുന്‍പ് പുറത്തുവിടുമെന്ന് KRK

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി 2ന്റെ സസ്‌പെന്‍സ് ആദ്യ ഷോ അവസാനിക്കുന്നതിനു മുന്‍പ് തന്നെ പുറത്തു വിടുമെന്ന ഭീഷണിയുമായി കെആര്‍കെ. സിനിമ കണ്ടവര്‍ ദയവുചെയ്ത് സസ്‌പെന്‍സ് പുറത്തുവിടരുതെന്ന അപേക്ഷ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമാകുന്നതിനിടയിലാണ് പുതിയ ട്വീറ്റുമായി കെആര്‍കെ രംഗത്തെത്തിയിട്ടുള്ളത്. മോഹന്‍ലാലിനെ പരിഹസിച്ചതിലൂടെയാണ് ഇദ്ദേഹം മലയാളികള്‍ക്ക് പരിചിതനായി മാറിയത്.

മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിനെ ഛോട്ടാബീം എന്നു വിളിച്ചതതിന് സോഷ്യല്‍ മീഡിയ ഒന്നടങ്കം കെആര്‍ കെയോട് പ്രതിഷേധിച്ചിരുന്നു. പ്രതികരണവുമായി താരങ്ങളടക്കം രംഗത്തു വന്നിരുന്നു. എന്നാല്‍ പിന്നീട് താങ്കള്‍ ആരാെന്നറിയതാണ് താന്‍ പ്രതികരിച്ചതെന്നും ഇത്തരമൊരു സംഭവമുണ്ടായതില്‍ ക്ഷമ ചോദിക്കുന്നുെവന്നും കാണിച്ച് കെആര്‍ കെ എന്ന കമല്‍ റഷീദ് ഖാന്‍ രംഗത്തെത്തിയിരുന്നു.
പ്രമുഖ താരങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്ത് കുപ്രസിദ്ധി നേടിയ കെആര്‍കെ യെക്കുറിച്ച് മലയാളി പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങിയത് മോഹന്‍ലാലിനെതിരെയുള്ള പരാര്‍ശത്തോടെയാണ്. കാഴ്ചയില്‍ ഛോട്ടാഭീമിനെപ്പോലെയുള്ള മോഹന്‍ലാല്‍ എങ്ങനെ മഹാഭരാരതത്തില്‍ ഭീമനെ അവതരിപ്പിക്കുമെന്നായിരുന്നു കെആര്‍കെയുടെ ട്വീറ്റ്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മോഹന്‍ലാലിനെക്കുറിച്ച് ഇത്തരത്തില്‍ വിമര്‍ശനവുമായെത്തിയ കെആര്‍കെയുടെ ട്വിറ്റര്‍ ഫേസ് ബുക്ക് അക്കൗണ്ടുകള്‍ തേടിപ്പിടിച്ച് പ്രേക്ഷകര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ തന്റെ നിലപാട് മാറ്റാതെ വീണ്ടും വിമര്‍ശനങ്ങള്‍ തുടരുകയായിരുന്നു കെആര്‍കെ.