കുറച്ച് നാളുകള്‍ക്ക് ശേഷം നല്ലൊരു മൈലാഞ്ചി പാട്ട്, കൂടെ പുതിയ ലുക്കില്‍ സുജിത് ശങ്കര്‍

മലയാളത്തിന്‍റെ പ്രിയ സംഗീത സംവിധായകന്‍ ശരത്ത് സംഗീതം നിര്‍വഹിച്ച ഹരിഹരന്‍ ആലപിച്ച ഹദിയ്യയിലെ ആദ്യ ഗാനം എത്തി. നിഷാൻ, അമീർ നിയാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉണ്ണി പ്രണവം സംവിധാനംചെയ്യുന്ന ഹദിയ എറണാകുളത്ത് ചിത്രീകരണം ആരംഭിച്ചു. എത്തിക്കൽ എന്റർടെയ്ൻമെന്റ് എസ്റ്റാബ്ലിഷ്മെന്റിന്റെ ബാനറിൽ അയൂബ് കേച്ചേരി നിർമിക്കുന്ന ഈ ചിത്രത്തിൽ പെരുച്ചാഴി ഫെയിം രാഗിണി നന്ദ്വാനി, ലിയോണ ലിഷോയ് എന്നിവർ നായികമാരാകുന്നു.

എസ്.പി. ശ്രീകുമാർ, സുധീർ കരമന, അലൻസിയർ, പി. ബാലചന്ദ്രൻ, സുജിത്, പ്രദീപ് കോട്ടയം, ജയകുമാർ, ധർമജൻ ബോൾഗാട്ടി, അനീഷ് രവി, വിനോദ് കോവൂർ, സജിത മഠത്തിൽ, കെ.പി.എ.സി ലളിത തുടങ്ങിയവരും അഭിനയിക്കുന്നു.