Tag: dulquer salman

ദുല്‍ഖറിന്റെ ആദ്യ പോലീസ് വേഷം..!! മുംബൈ പോലീസ് ഒരുക്കിയ റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ ചിത്രം എത്തുന്നു; വലിയ പ്രതീക്ഷയോടെ ആരാധകര്‍

കരിയറിലെ ആദ്യത്തെ പോലീസ് വേഷം ചെയ്യാന്‍ ഒരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍. തന്റെ ബോളിവുഡ് പ്രോജക്ടുകള്‍ക്കെല്ലാം താല്‍ക്കാലിക വിരാമമിട്ടുകൊണ്ട് മലയാളത്തിലേക്ക് തിരിച്ചെത്താന്‍ താരം ഒരുങ്ങുന്നത്. ബോബി-സഞ്ജയുടെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസാണ് സിനിമ സംവിധാനം ചെയ്യുന്നത്. കായംകുളം കൊച്ചുണ്ണി എന്ന സൂപ്പര്‍ഹിറ്റിന് ശേഷം റോഷന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിനായി കട്ടവെയ്റ്റിംഗിലാണ് ഇപ്പോള്‍ …

“നിങ്ങള്‍ മലയാളികളുടെ ‘ഇന്റലിജന്‍സിനെ’ ചോദ്യം ചെയ്താല്‍…അവര്‍ ആ സിനിമ വിജയിപ്പിക്കില്ല” -എന്തു കൊണ്ട് കേരളത്തില്‍ നിന്നും മികച്ച സിനിമ ഉണ്ടാകുന്നുവെന്ന അവതാരകയുടെ ചോദ്യത്തിന് ദുല്‍ഖറിന്റെ മറുപടി..!!

ബോളിവുഡിലും തന്റെ നിലയുറപ്പിക്കാനുള്ള പരിശ്രമത്തിലാണ് ദുല്‍ഖര്‍. സോനം കപൂര്‍ പ്രധാന വേഷത്തിലെത്തുന്ന സോയ ഫാക്ടറില്‍ അത്ര തന്നെ പ്രാധാന്യം അര്‍ഹിക്കുന്ന റോളാണ് ദുല്‍ഖറിനുള്ളതും. അതേസമയം മലയാള സിനിമകളെ രാജ്യാന്തര തലത്തില്‍ ശ്രദ്ധയില്‍പ്പെടുത്താനും ദുല്‍ഖര്‍ ഈ പ്ലാറ്റ്‌ഫോം വിനയോഗിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിമുഖകള്‍ കാണുമ്പോള്‍ തന്നെ വ്യക്തമാകും. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം …

എന്റെ സിക്‌സ് പാക്ക് വി.എഫ്.എക്‌സ് തന്നെയാണ്..പക്ഷേ..!!! :സോയ ഫാക്ടറിലെ ഷര്‍ട്ട്‌ലെസ് രംഗത്തെപ്പറ്റി വെളിപ്പെടുത്തി ദുല്‍ഖര്‍ #DqInBollywood

ദുല്‍ഖറിന്റെ രണ്ടാമത് ബോളിവുഡ് ചിത്രം സോയ ഫാക്ടറിന്റെ ട്രെയ്‌ലര്‍ ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ അടക്കം ഏറ്റെടുത്തിരിക്കുകയാണ്.എന്നാല്‍ ട്രെയ്‌ലറില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചത് കുഞ്ഞിക്കയുടെ സിക്‌സ് പാക്കിനെയായിരുന്നു. ഇത്രയും പെട്ടെന്ന് ഇത്രയും വലിയൊരു മേക്ക് ഓവര്‍ ദുല്‍ഖര്‍ നടത്തിയെന്ന് പലരും വിശ്വസിക്കാന്‍ മടിച്ചു.പല സിനിമഗ്രൂപ്പുകളിലും ചേരിതിരിഞ്ഞു ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ …

കുഞ്ഞിക്കയുടെ ചിരിയില്‍ ബോളിവുഡ് പ്രേക്ഷകര്‍ ഫ്‌ളാറ്റ് !!! സോയ ഫാക്ടറിന്റെ ട്രെയ്‌ലറിന് താഴെ വിവിധ സംസ്ഥാനത്ത് നിന്നുള്ള ദുല്‍ഖര്‍ ആരാധകരുടെ സ്‌നേഹം പ്രകടനം; മലയാളത്തില്‍ നിന്ന് ഇനി ഒരു പാന്‍ ഇന്ത്യന്‍ താരം.. #DQinBollywood

സോയ ഫാക്ടറുടെ ട്രെയ്‌ലര്‍ പുറത്തു വന്നതോടെ ദുല്‍ഖര്‍ സല്‍മാനെ ഏറ്റെടുത്ത് ബോളിവുഡ് പ്രേക്ഷകര്‍.തന്റെ ബോളിവുഡ് കരിയറിലെ രണ്ടാമത് ചിത്രമായ സോയ ഫാക്ടറിനെപ്പറ്റി ദുല്‍ഖറും വളരെ എക്‌സൈറ്റഡാണ്.അതേ സമയം ഡി.ക്യുവിന്റെ പുതിയ സിനിമയെ ആഘോഷമാക്കാന്‍ കച്ചക്കെട്ടി ഇറങ്ങിയിരിക്കുകയാണ് തെന്നിന്ത്യന്‍ ആരാധകര്‍.യൂട്യുബില്‍ സോയ ഫാക്ടറിന്റെ ട്രെയ്‌ലറിന് കീഴെ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.ദുല്‍ഖറിനോടുള്ള …

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 25 ലക്ഷം രൂപ നല്‍കി മമ്മൂട്ടിയും, ദുല്‍ഖറും; 370 കുടുംബംഗങ്ങളുടെ സംരക്ഷണവും ഏറ്റെടുത്തു #keralafloods2019

മഹാമാരി ദുരന്തം വിതച്ച കേരളത്തിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തു മമ്മൂട്ടിയും ദുല്‍ഖറും. നടന്‍ ജോജ്ജുവാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കൂടാതെ 370 കുടുംബങ്ങളുടെ സംരക്ഷണവും മമ്മൂട്ടി ഏറ്റെടുക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തിലും ഇരുവരും ചേര്‍ ന്നു 25 …

മലയാളത്തിന്റെ കുഞ്ഞിക്കയ്ക്ക് പിറന്നാള്‍ മംഗളങ്ങള്‍ നേര്‍ന്ന് ബോളിവുഡ് പ്രമുഖര്‍; ഭാഷയുടെ അതിര്‍വരമ്പുകള്‍ പൊളിച്ച് ദുല്‍ഖറിന്റെ സ്റ്റാര്‍ഡം

ദുല്‍ഖറിന് പിറന്നാള്‍ മംഗളങ്ങള്‍ നേര്‍ന്നു ബോളിവുഡും. തെന്നിന്ത്യന്‍ ആരാധകര്‍ക്കും, താരങ്ങള്‍ക്കും പുറമെ മലയാളികളുടെ സ്വന്തം കുഞ്ഞിക്കയ്ക്ക് ജന്മദിനാശംസകള്‍ നേരുകയാണ് ബോളിവുഡ് പ്രമുഖരും. സോനം കപൂറാണ് ആദ്യം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ദുല്‍ഖറിനെ വിഷ് ചെയ്തത്. ഇരുവരും അഭിനയിക്കുന്ന ദി സോയ ഫാക്ടര്‍ എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. …

ഓക്കെ കണ്‍മണിക്ക് ശേഷം തമിഴില്‍ റൊമാന്‍സ് ചെയ്യാന്‍ ദുല്‍ഖര്‍; ചിത്രത്തിനായി മലയാളികളേക്കാള്‍ കാത്തിരിക്കുന്നത് അന്യഭാഷ ആരാധകര്‍; കണ്ണും കണ്ണും കൊള്ളയടിത്താല്‍ ട്രെയ്‌ലര്‍ കാണാം…

ഒകെ കണ്‍മണിക്ക് ശേഷം പുതിയ റൊമാന്റിക്ക് ചിത്രവുമായി ദുല്‍ഖര്‍ വീണ്ടും തമിഴിലേക്ക്. ദിനേശ് പെരിയ സ്വാമി സംവിധാനം ചെയ്യുന്ന കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന സിനിമയുടെ ട്രെയ്‌ലര്‍ ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. ആന്റോ ജോസഫും, വയക്കോം 18നും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. റിതു വര്‍മ്മയാണ് നായിക. …

സഖാക്കളേ…!! ദുല്‍ഖര്‍, വിജയ് സേതുപതി, വിജയ് ദേവര്‍കൊണ്ഡ എന്നീ മൂവര്‍ സംഘം ആലപിക്കുന്ന കോമ്രേഡ് ആന്തം വരുന്നു; ടീസര്‍ ഏറ്റെടുത്ത് ആരാധകര്‍

വിജയ് ദേവര്‍കൊണ്ഡയുടെ ഡിയര്‍ കോമ്രേഡിന്റെ ടൈറ്റില്‍ ഗാനം ആലപിക്കാന്‍ ദുല്‍ഖര്‍ സലമാനും, വിജയ് സേതുപതിയും ഒന്നിക്കുന്നു. കോമ്രേഡ് ആന്തം എന്നു പേരിട്ടിരിക്കുന്ന ഗാനത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മൂന്നു നടന്മാര്‍ മൂന്നു ഭാഷകളില്‍ പാടുന്നതായിരിക്കും ഗാനം. സിനിമയുടെ ട്രെയ്‌ലറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ജസ്റ്റിന്‍ പ്രഭാകറിന്റെ സംഗീതത്തിലാണ് മൂവരും …

എവിടെക്കെയോ കുറേ ദുല്‍ഖര്‍ ചിത്രങ്ങളുമായി സാമ്യം; വിജയ് ദേവര്‍കൊണ്ടയുടെ ഡിയര്‍ കോമ്രേഡിന്റെ ആദ്യ ട്രെയ്‌ലര്‍ പുറത്ത്‌

വിജയ് ദേവര്‍കോണ്ട, രശ്മിക മന്ദാന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഡിയര്‍ കോമ്രേഡിന്റെ ആദ്യ ട്രെയ്‌ലര്‍ പുറത്ത്. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കുളിള്ളില്‍ തന്നെ തെന്നിന്ത്യയില്‍ മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിച്ചിരിക്കുന്നത്. കന്നഡ്, തെലുങ്ക്, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിലെ മധു പോലെ പെയ്ത മഴയെ …

ഒന്നരവര്‍ഷം നീണ്ട ഇടവേളയുടെ ക്ഷീണം തീര്‍ക്കാന്‍ കുഞ്ഞിക്ക!! ആര്‍.ജെ മാത്തുകുട്ടി സംവിധാനം ചെയ്യുന്ന സിനിമയില്‍ ‘ചുള്ളന്‍ കോളേജ് കുമാരന്റെ’ വേഷത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ #HOTUPDATE

പ്രമുഖ റേഡിയോ ജോക്കിയും, ടിവി ഹോസ്റ്റുമായ മാത്തുകുട്ടി ദുല്‍ഖറുമായി ഒരു സിനിമക്കായി ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സംവിധായകന്റെ തൊപ്പിയണിഞ്ഞാണ് മാത്തുകുട്ടി പ്രത്യക്ഷപ്പെടുക. ക്യാമ്പസ് പശ്ചാത്തലമാക്കിയ ഒരു കോമഡി എന്റര്‍ടെയ്‌നറാകും ചിത്രമെന്നാണ് പുറത്തു വരുന്ന സൂചനകള്‍. അതേസമയം തിരക്കഥ ഇഷ്ടപ്പെട്ട ദുല്‍ഖര്‍ സിനിമയില്‍ അഭിനയിക്കാനാണോ, നിര്‍മ്മിക്കാനാണോ തീരുമാനം എടുത്തത് എന്ന കാര്യത്തില്‍ …