ബോക്‌സ് ഓഫീസ് വാഴാന്‍ ദിലീപ് കച്ചക്കെട്ടി ഇറങ്ങുന്നു: റിലീസിന് ഒരുങ്ങന്നത് വമ്പന്‍ പ്രോജക്ടുകള്‍

ഏറെ വിമര്‍ശകരുണ്ടെങ്കിലും മലയാളികളെ തൃപ്തിപ്പെടുത്തുന്ന ഒട്ടേറെ സിനിമകള്‍ നല്‍കിയ നടനാണ് ദിലീപ്. അതിനാല്‍ തന്നെയാണ് ജനപ്രിയ നായകനെന്ന പട്ടം പ്രേക്ഷകര്‍ അദ്ദേഹത്തിന് ചാര്‍ത്തി നല്‍കിയത്. അഭിനയജീവതത്തിലെ സെക്കന്‍ഡ് ഇന്നിങ്ങ്‌സില്‍ തീര്‍ത്തും ഊതിക്കാച്ചിയ ഒരു അഭിനേതാവും, താരവും ആകാനുള്ള പരിശ്രമമാണ് ദിലീപ് നടത്തുന്നത്. തെരഞ്ഞെടുത്ത ചിത്രങ്ങളിലൂടെ കണ്ണോടിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. …

“അഞ്ചു വർഷം കൂടുമ്പോൾ നമുക്ക് കിട്ടുന്ന അധികാരമാണ് വോട്ടിംഗ്. അത് നല്ല രീതിയിൽ വിനിയോഗിക്കുക. വോട്ട് ചെയ്യുക. ആർക്കായാലും വേണ്ടില്ല – മമ്മൂട്ടിയുടെ വാക്കുകൾ..” ഒപ്പം സുഹൃത്ത് രാജീവന് വിജയാശംസകളും..

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ചൂടിൽ രാഷ്ട്രീയ മുന്നണികൾ നെട്ടോട്ടത്തിലാണ്. എറണാകുളം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി.രാജീവ്‌ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടൻ മമ്മൂട്ടിയെ അദ്ദേഹത്തിന്റെ പനമ്പിള്ളി നഗറിൽ ഉള്ള വസതിയിൽ എത്തി സന്ദർശിക്കുകയും വോട്ടഭ്യർത്ഥിക്കുകയും ചെയ്തു. പത്രപ്രവർത്തകർ അടക്കം അകമ്പടിയായെത്തിയ സന്ദർശനത്തിൽ മമ്മൂട്ടിയുടെ നിലപാടുകൾ മാധ്യമ പ്രവർത്തകർ ആരാഞ്ഞപ്പോൾ വളരെ …

“പൂമുത്തോളെ… മധു ബാലകൃഷ്ണൻ പാടിയിരുന്നെങ്കിൽ..??” – മധുവിന്റെ മധുരശബ്ദത്തിൽ പൂമുത്തോളെ ഇതാ ഒന്ന് കേട്ടുനോക്കൂ.. അഭിപ്രായം പങ്കുവയ്ക്കൂ.. #വൈറൽ

കഴിഞ്ഞ വർഷം ഏറ്റവും ഓളം സൃഷ്ടിച്ചു തരംഗമായ ജോസഫ് എന്ന ചിത്രവും അതിലെ പൂമുത്തോളെ എന്ന മധുരനൊമ്പര ഗാനവും ഇന്നും നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുകയാണ്. ജോസഫിലെ അഭിനയത്തിന് ജോജു ജോർജ്ജും ഗാനത്തിന് വിജയ് യേശുദാസും സംസ്ഥാന പുരസ്കാരങ്ങൾ നേടുകയും ചെയ്തു. ഗാനത്തിനെ കുറിച്ചാണ് പറയാൻ പോകുന്നത്. ജോസഫിലെ …

ആഗസ്റ്റ്‌ 15 സ്വാതന്ത്ര്യ ദിനത്തിന് കാപ്പാൻ !! നടിപ്പിൻ നായകൻ സൂര്യയും നടനവിസ്മയം മോഹൻലാലും ഒന്നിക്കുന്ന കെ.വി. ആനന്ദ് ചിത്രം ലോകവ്യപകമായി ബ്രഹ്മാണ്ഡ റിലീസിന് ഒരുങ്ങുന്നു….

മോഹൻലാലും സൂര്യയും ഒന്നിക്കുന്ന സംവിധായകൻ കെ.വി. ആനന്ദിന്റെ പുതിയ ബിഗ് ബജറ്റ് ചിത്രം “കാപ്പാൻ” ആഗസ്റ്റ്‌ 15 സ്വാതന്ത്ര്യ ദിനത്തിന് റിലീസ് ആവുന്നു. ഇന്ത്യൻ ദേശസ്നേഹം പ്രതിപാദിക്കുന്ന രാഷ്ട്രീയചുവയുള്ള ആക്ഷൻ ത്രില്ലർ ചിത്രം ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ചിരിക്കുന്നു. നടനവിസ്മയം മോഹൻലാൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി എത്തുന്ന ചിത്രത്തിൽ അദ്ദേഹത്തെ കാക്കാന് …

സ്റ്റീഫന്‍ നെട്ടൂരാന്‍ മുതല്‍ സ്റ്റീഫന്‍ നെടുമ്പള്ളി വരെ !! വെള്ളിത്തിരയില്‍ തീപ്പൊരി പാറിച്ച് മോഹന്‍ലാലിന്റെ രാഷ്ട്രീയ സിനിമകള്‍

മോഹന്‍ലാല്‍ എന്ന നടന്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. ഒരു നടനെന്ന നിലയില്‍ കീഴ്‌പ്പെടുത്താന്‍ ബാക്കിയായി അദ്ദേഹത്തിന് ഒന്നും തന്നെയില്ലെന്ന് പറയാം. അത്രമേല്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ കൊണ്ട് സമ്പന്നമാണ് ലാലേട്ടന്റെ സിനിമ ജീവിതം. എന്നാല്‍ ഇതേ ലാലേട്ടന്റെ രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി ചോദിച്ചാല്‍ മലയാളികളില്‍ ഭൂരിപക്ഷം ആളുകളുടെയും നെറ്റിയൊന്ന് ചുളിയും. ലാലേട്ടന്‍ …

ലൂസിഫറിന് സമയദൈർഖ്യം : 2 മണിക്കൂർ 48 മിനിറ്റ്; ലോകവ്യപാകമായി മൂന്നിലധികം ഭാഷകളിൽ 1500ലധികം സെന്ററുകളിൽ മാർച്ച്‌ 28-ന് ബ്രഹ്മാണ്ഡ റിലീസ്..

ലൂസിഫർ സെൻസറിംഗ് കഴിഞ്ഞു. ക്ലീൻ U സർട്ടിഫിക്കറ്റ് നേടിയ ചിത്രം 2 മണിക്കൂർ 48 മിനിറ്റ് ദൈർഖ്യം ഉണ്ട്. ഒരു സംവിധായകൻ എന്ന നിലയിൽ പൂർണ്ണ തൃപ്തി നൽകിയ ചിത്രമാണ് ലൂസിഫർ എന്ന് സംവിധായകൻ കൂടിയായ പൃഥ്വിരാജ് പറയുന്നു. അതോടൊപ്പം ഇനി എല്ലാം തീരുമാനിക്കേണ്ടത് പ്രേക്ഷകർ ആണെന്നും പൃഥ്വി …

എം.ടി വാസുദേവൻ നായർക്കെതിരെ ശ്രീകുമാർ മേനോൻ.. “രണ്ടാമൂഴം വിട്ടുകളയാൻ ഒരുക്കമല്ല “.. എം.ടി.യെ എതിർകക്ഷിയാക്കി കേസ് തുടരും..

എംടിയുടെ സ്വന്തം രണ്ടാമൂഴം വിട്ടുകൊടുക്കാൻ ശ്രീകുമാർ മേനോൻ ഒരുക്കമല്ല എന്ന് തോന്നുന്നു. സിനിമയുടെ തിരക്കഥയെ ചൊല്ലിയുള്ള തര്‍ക്കം ഹൈക്കോടതിയിലേക്ക് നീളുകയാണ്. മധ്യസ്ഥതയെന്ന ആവശ്യം തള്ളിയ കീഴ്ക്കോടതി വിധിക്കെതിരെ ശ്രീകുമാര്‍ മേനോന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. എം.ടി.വാസുദേവന്‍ നായരെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി. മാർച്ച് 3നു ജില്ലാ കോടതി ഇരു കക്ഷികളുടെയും …

“ലാലേട്ടന്‍ ഭക്ഷണം കഴിക്കുന്നത്, കണ്ട് നിൽക്കുന്നവരെപ്പോലും കൊതിപ്പിക്കും. പ്ലേറ്റിൽ ഒന്നും ബാക്കിയുണ്ടാകില്ല. ആ പാത്രം കഴുകാതെ അടുത്തയാൾക്ക് വിളമ്പാം. അത്ര വൃത്തിയിൽ കഴിക്കും – സുചിത്ര മോഹൻലാൽ പറയുന്നു..

മോഹൻലാലിന്റെ ഒഫീഷ്യൽ പേജിലടക്കം അരങ്ങേറിയ മെഗാ ഫെയ്സ്ബുക്ക് ലൈവ് ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ഫെയ്സ്ബുക്കിന്റെ ഹൈദരാബാദ് ഓഫിസിൽ വച്ചു നടന്ന ലൈവിൽ സൂര്യ, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയർ, ആന്റണി പെരുമ്പാവൂർ എന്നിവരൊക്കെ വിഡിയോ കോൾ വഴി ലാലേട്ടനുമായി സംവദിച്ചു. അതിൽ ഏറ്റവും വലിയ സർപ്രൈസുകളിലൊന്ന് …

മധുരരാജയില്‍ അജു വര്‍ഗീസിന്റെ പേര് ‘സുരു’ ; ഫേസ്ബുക്ക് പേജില്‍ സൂര്യഫാന്‍സിന്റെ പൊങ്കാല; ഒടുവില്‍ താരത്തിന്റെ വിശദീകരണ പോസ്റ്റ് ഇങ്ങനെ

സൂര്യഫാന്‍സിന്റെ പൊങ്കാലയെ തുടര്‍ന്ന് ഫേസ്ബുക്കില്‍ വിശിദീകരണ പോസ്റ്റുമായി അജുവര്‍ഗീസ്. മമ്മൂട്ടിയുടെ മധുരരാജയില്‍ അജു ചെയ്യുന്ന കഥാപാത്രത്തിന്റെ പേര് സുരുവെന്നാണ്, ഇത് തമിഴ് താരം സൂര്യയെ പരിഹസിക്കുന്നതിന് വേണ്ടി മനപൂര്‍വം ഇട്ടതാണെന്നായിരുന്നു ആരാധകരുടെ പ്രശ്‌നം. സൂര്യയയ്ക്ക് മറ്റ് താരങ്ങളെ അപേക്ഷിച്ച് ഉയരകുറവുള്ളതിനാല്‍ മലയാള സിനിമയില്‍ ഉയരം കുറവുള്ള അജുവിനെ മനപൂര്‍വം …

ആ മമ്മൂട്ടി ചിത്രം നമ്മൾ കൊണ്ടാടി ! ഇനി ആ ചിത്രം എടുത്തയാളെ നമ്മൾ അറിഞ്ഞ് അഭിനന്ദിക്കണ്ടേ ? ഇതാ ആ ഫോട്ടോഗ്രാഫർ..”മമ്മൂക്കയുടെ ആരും കാണാത്ത സൗന്ദര്യം പകർത്തിയവൻ..

ഇന്നലെ അർദ്ധരാത്രിമുതൽ സമൂഹമാധ്യമങ്ങളില്‍ ട്രെൻഡിങ് ആവുന്ന ഒരു കിടിലൻ മമ്മൂട്ടി ചിത്രം. അതിരപ്പിള്ളിയെ ഔട്ട് ഓഫ് ഫോക്കസ് ആക്കിയുള്ള ഒരു അസ്സൽ പോസിൽ കിട്ടിയ മമ്മൂട്ടിയുടെ മനോഹര ചിത്രം. മുടി നീട്ടി വളർത്തി ബാക്കിൽ കെട്ടിവച്ച് അല്പം താടിയുമൊക്കെയായി അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഇതുവരെ ആരാധകർ കാണാത്ത ലുക്കിലാണ് …