Category: ലേറ്റസ്റ്റ് ന്യൂസ്‌

നിവിന്‍ പോളിയുടെ വേഷത്തില്‍ ഞാനും, വട്ടിരാജയായി വിജയ് സേതുപതിയും: പഴയ ചെന്നൈ കാലഘട്ടം ഓര്‍ത്തെടുത്ത് ശബരീഷ്

പ്രേമത്തിലൂടെ പ്രേക്ഷകഹൃദയങ്ങളില്‍ ഇടംപിടിച്ച നടനാണ് ശബരീഷ് വര്‍മ്മ. അഭിനയത്തിനൊപ്പം ഗാനാലാപനവും, ഗാനരചനയുമെല്ലാമുണ്ട് കക്ഷിക്ക്. സിനിമ മേഖലയില്‍ തനിക്ക് ഇത്രയും വളരാന്‍ സാധിച്ചതിന് പിന്നില്‍ വലിയ കഠിനധ്വാനമുണ്ടെന്ന് താരം പറയുന്നു. ലഡ്ഡു എന്ന പുതിയ സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നല്‍കിയ അഭിമുഖത്തിലാണ് ശബരീഷ് പഴയ ചെന്നൈ കാലഘട്ടം ഓര്‍ത്തെടുത്തത്. അന്ന് …

കിരീടത്തിലെ അച്യുതന്‍ നായരുടെ അഭിനയിത്തതിന് നല്‍കിയ പ്രതിഫലം തിലകന്‍ നിര്‍മ്മാതാവിന് തിരികെ നല്‍കിയിരുന്നു: ആ സംഭവം ഇങ്ങനെ….

മലയാള സിനിമയെ സംബന്ധിച്ച് അഭിനയ കലയുടെ പെരുന്തച്ചനാണ് തിലകന്‍. ഒട്ടനവധി മനോഹരമായ കഥാപാത്രങ്ങള്‍ തന്മയത്ത്വത്തോടെ മലയാളികള്‍ സമ്മാനിച്ച അഭിനയ പ്രതിഭ. അതില്‍ കിരീടത്തിലെ സേതുമാധവന്റെ അച്ഛന്‍ കഥാപാത്രമായ അച്യുതന്‍ നായര്‍ പ്രേക്ഷകരുടെ മനസില്‍ നിന്നും അത്ര പെട്ടെന്ന് വിട്ടുപോകില്ല. ഒരുപക്ഷേ തിലകന്‍ ഉപേക്ഷിച്ചേക്കാന്‍ സാധ്യതയുണ്ടായിരുന്ന ഈ കഥാപാത്രം സംവിധായകന്‍ …

നിഗൂഢതകളുടെ ചുരുളഴിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; ജോജു നായകനായെത്തുന്ന ‘ജോസഫ്’ നാളെ തിയേറ്ററുകളില്‍

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി എം പദ്മകുമാര്‍ ഒരുക്കുന്ന ജോസഫ് നാളെ തീയേറ്ററുകളിലേക്ക്. ജോജു ജോര്‍ജ്ജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരു കുറ്റാന്വേഷണ കഥയാണ് പറയുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണെന്നത് സിനിമയുടെ മറ്റൊരു പ്രത്യേകയാണ്. റിട്ടയര്‍ഡ് ആയുള്ള ഒരു പോലീസുകാരന്‍ കുറ്റാന്വേഷണം നടത്തുന്നതും, അദ്ദേഹം …

പ്രണയമുണ്ട്, വിവാഹം ചെയ്യാത്തത് വീട്ടുകാര്‍ അനുവദിക്കാത്തത് കൊണ്ട്: അരിസ്റ്റോ സുരേഷ്

തനിക്കൊരു കാമുകിയുണ്ടെന്നും, വിവാഹം ചെയ്യാത്തത് വീട്ടുകാരുടെ അനുവാദം ഇല്ലാത്തത് കൊണ്ടാണെന്നും വെളിപ്പെടുത്തി നടന്‍ അരിസ്റ്റോ സുരേഷ്. വിവാഹം പണ്ടേ നടക്കേണ്ടതാണ്, എന്നാല്‍ അവളെ കല്യാണം കഴിക്കുന്നതിനോട് വീട്ടുകാര്‍ക്ക് അഭിപ്രായമില്ല. അമ്മ സമ്മതിച്ചാല്‍ മാത്രമെ താന്‍ അവളെ കല്യാണം കഴിക്കുവെന്നും അദ്ദേഹം പറഞ്ഞു. കാമുകിയെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല. …

വിശ്വാസം ഉള്ളിലല്ലേ? അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തണോ? മൂകാംബിക സന്ദര്‍ശനത്തെക്കുറിച്ച് ആസിഫ് അലി

മൂകാംബിക ദര്‍ശനത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച വിഷയത്തില്‍ പ്രതികരണവുമായി ആസിഫ് അലി. ഒരു യാത്രയുടെ ഭാഗമായിയാണ് മൂകാംബികയില്‍ പോയത്. കൂടെയുള്ളവര്‍ ചെയ്തതുപോലെ കുറിത്തൊട്ട് ഫോട്ടോയെടുത്തു. എന്നാല്‍ ചില മാധ്യമങ്ങള്‍ ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയും, ആസിഫ് അലി ഇഷ്ടദേവിയെ തൊഴാന്‍ മൂകാംബികയിലെത്തി എന്നെല്ലാം എഴുതിപിടിപ്പിച്ചു. തട്ടം ഇടാതെയുള്ള ആസിഫ് അലിയുടെ ഭാര്യ …

‘ദീപ്‌വീര്‍’ വിവാഹം പ്രൗഢഗംഭീരം: ചിത്രങ്ങള്‍ കാണാം

രണ്‍വീര്‍-ദീപിക പ്രണയജോഡികളുടെ പ്രൗഢഗംഭീരമായ വിവാഹ ചിത്രങ്ങളും, വീഡിദൃശ്യങ്ങളും പുറത്ത്. ഇറ്റലിയിലെ ലേക് കോമോയിലെ വില്ല ഡെല്‍ ബാല്‍ബിയാനെല്ലോയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വളരെ അടുത്ത സുഹൃത്തുക്കള്‍ക്കും, കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങില്‍ ക്ഷണമുണ്ടായിരുന്നത്. ദീപകയുടെ കുടുംബത്തിന്റെ ആചാരങ്ങള്‍ക്ക് അനുസൃതം കൊങ്ങിണി രീതിയിലായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്. ബുധനാഴ്ച രണ്‍വീറിന്റെ കുടുംബാചരപരമായ സിന്ധി …

ഒടിയന്‍റെ ആദ്യത്തെ ഷോട്ടില്‍ സംവിധായകനെ അമ്പരപ്പിച്ച് മോഹന്‍ലാല്‍; എഴുന്നേറ്റ് നിന്ന് തൊഴുതെന്ന് ശ്രീകുമാര്‍ മേനോന്‍

ഒടിയന്‍ സിനിമയിലെ ആദ്യത്തെ ഷൂട്ട് ചിത്രീകരിക്കുമ്പോള്‍ തന്നെ മോഹന്‍ലാല്‍ അമ്പരിപ്പിച്ചതായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍.ഒടിയന്‍ എന്ന തന്റെ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഹിറ്റ് 96.7 എന്ന എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ലാലേട്ടന്‍ ഞെട്ടിക്കുന്ന പെര്‍ഫോമന്‍സ് കാണിച്ച സീനിന്റെ ഓര്‍മ്മ പങ്കുവെക്കാനാവശ്യപ്പെട്ടപ്പോഴാണ് ശ്രീകുമാര്‍ മേനോന്‍ …

ഇന്ത്യ പോലുള്ള ദരിദ്ര രാജ്യങ്ങളില്‍ റേസിങ്ങിന് താത്പര്യമില്ലെന്ന് ഹാമില്‍ട്ടന്‍: പൊങ്കാലവര്‍ഷവുമായി മലയാളികള്‍

ഇന്ത്യപോലുള്ള ദരിദ്രരാജ്യങ്ങളില്‍ റേസിംങ് നടത്താന്‍ താത്പര്യമില്ലെന്ന ഗ്രാന്‍പ്രീ ചാമ്പ്യന്‍ ലൂയി ഹാമില്‍ട്ടന്റെ പ്രസ്താവനയ്‌ക്കെതിരെ മലയാളികളുടെ പൊങ്കാല വര്‍ഷം. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹാമില്‍ട്ടന്‍ ഇക്കാര്യം പറഞ്ഞത്. റേസിംങ് പാരമ്പര്യമില്ലാത്ത രാജ്യങ്ങളില്‍ ഫോര്‍മുല വണ്‍ നടത്തുന്നത് ശരിയായ നടപടിയല്ലെന്നും, ഇന്ത്യയില്‍ റേസ് നടത്തിയപ്പോള്‍ ഉണ്ടായത് മനസ് മടുപ്പിക്കുന്ന അനുഭവമായിരുന്നുവെന്നും ഹാമില്‍ട്ടണ്‍ …

സര്‍ക്കാര്‍ വിവാദം പുകയുമ്പോള്‍ പുതിയ സിനിമ പ്രഖ്യാപിച്ച് ദളപതി: വിജയ് 63 ആറ്റ്‌ലി സംവിധാനം ചെയ്യും

വിവാദങ്ങള്‍ക്കിടയിലും വിജയ് ചിത്രം സര്‍ക്കാര്‍ തീയേറ്ററുകളില്‍ കുതിക്കുകയാണ്. മെര്‍സലിലൂടെ കേന്ദ്രസര്‍ക്കാരിനും, സര്‍ക്കാരിലൂടെ സംസ്ഥാന സര്‍ക്കാരിനും നേരെ വിമര്‍ശന ശരങ്ങളെയ്ത് കഴിഞ്ഞ ഇളയദളപതി വിജയ് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് കഴിഞ്ഞു. ആറ്റ്‌ലിയാണ് സംവിധാനം. തമിഴ് സിനിമാ ലോകത്തെ പ്രമുഖ നിര്‍മ്മാണവിതരണ കമ്പനിയായ എ.ജി.എസ് എന്റര്‍ടടൈന്‍മെന്റ്‌സിന്റെ ബാനറിലാണ് പുതിയ ചിത്രം …

നവ്യയെ കണ്ടപ്പോൾ ജഗതി മനംനിറഞ്ഞ് പാടി ; മാണിക്യ വീണയുമായെന്‍ മനസിന്‍റെ’…. (വീഡിയോ)

മലയാളികളെ മനസ്സറിഞ്ഞ് ചിരിച്ചിച്ച ജഗതി ശ്രീകുമാര്‍ നേരിടേണ്ടിവന്ന വാഹനാപകടം ഏവരെയും ഇപ്പോഴും വേദനിപ്പിക്കുകയാണ്. ആ തമാശകള്‍ വെള്ളിത്തിരയില്‍ വീണ്ടും പ്രത്യക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ് സിനിമാ പ്രേമികള്‍. വാഹനാപകടത്തില്‍ നിന്ന് ജീവിതത്തിലേക്ക് ചിരിച്ചുകൊണ്ട് കടന്നെത്തിയെങ്കിലും പരിപൂര്‍ണ സുഖം പ്രാപിക്കാനായിട്ടില്ല. വീല്‍ചെയറില്‍ നിന്ന് എഴുന്നേല്‍ക്കാനുള്ള പരിശ്രമത്തിലാണ് അദ്ദേഹം. മലയാളത്തിലെ താരരാജാക്കന്‍മാരടക്കമുള്ള അഭിനേതാക്കളും ആരാധകരും …