Author: web desk

ഈ പെരുന്നാള് മുതല്‍ പൃഥ്വിയും ഇന്ദ്രനും തമ്മിലുള്ള യുദ്ധം തുടങ്ങുന്നു….

പൃഥ്വിരാജ് ഇന്ദ്രജിത്ത് എന്നിവർ ഒന്നിക്കുന്ന മൾടിസ്റ്റാർ ചിത്രം ടിയാൻ ഈ വരുന്ന ഈദിന് നമ്മുക്ക് മുന്നിലെത്തും. മലയാള സിനിമയിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ലൊക്കേഷൻ ദൃശ്യങ്ങളാണ്  പ്രധാനപ്രത്യേകത. വേറിട്ട ഗെറ്റപ്പിൽ ഇന്ദ്രജിത്തും പൃഥ്വിരാജും എത്തുന്നു. രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിലാണ് പൃഥ്വിരാജ് വരുന്നത്. പൃഥ്വിയ്ക്കും ഇന്ദ്രനും പുറമെ മുരളി ഗോപി, പത്മപ്രിയ, …

ധനുഷ് നിര്‍മിക്കുന്ന ടൊവിനോ ചിത്രം ‘തരംഗ’ത്തിന്റെ പുതിയ പോസ്റ്റര്‍…

തമിഴ് നടന്‍ ധനുഷ് നിര്‍മിക്കുന്ന മലയാള ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. ‘തരംഗം ദ ക്യൂരിയസ് കേസ് ഓഫ് കള്ളന്‍ പവിത്രന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ടൊവിനോ തോമസ്, നേഹ അയ്യര്‍, ബാലു വര്‍ഗീസ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പത്മനാഭന്‍ പിള്ള എന്ന സബ് ഇന്‍സ്‌പെക്ടറായാണ് …

കരിയറിലെ ഏറ്റവും വലിയ നഷ്ടവും ജീവിതത്തിലെ ഏറ്റവും വലിയ വേദനയുമാണത്: പൃഥ്വി പറയുന്നു…

മലയാള സിനിമയിലെ യുവ നായകന്‍മാരില്‍ ഏറ്റവും താരത്തിളക്കം ഇന്ന് പൃഥ്വിരാജിനാണ്. താരകുടുംബത്തില്‍ നിന്ന് തന്നെയാണ് പൃഥ്വിയും സിനിമയിലേക്കെത്തിയത്. നടന്‍, നിര്‍മാതാവ്, സംവിധായകന്‍, ഗായകന്‍ എന്നിങ്ങനെ പല മേഖലയിലും പൃഥ്വി കഴിവ് തെളിയിച്ചിരിക്കുകയാണ്. മലയാള സിനിമയിലെ സുവര്‍ണതാരങ്ങളിലൊരാളായിരുന്ന സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മകനായ പൃഥ്വിരാജ് നന്ദനം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. …

മോഹന്‍ലാലിനൊപ്പമുള്ള സിനിമയെക്കുറിച്ച് ഫഹദ് പറയുന്നു..

മോഹന്‍ലാലുമൊത്ത് സ്‌ക്രീന്‍ പങ്കിടുന്നതിനുള്ള ആഗ്രഹം യുവനിരയിലെ ഒട്ടേറെ താരങ്ങള്‍ മുന്‍പ് പങ്കുവച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്നുള്ളവര്‍ മാത്രമല്ല, മറുഭാഷാ താരങ്ങളും അക്കൂട്ടത്തില്‍ പെടും. ഇപ്പോഴിതാ ഒരു മുഴുനീള കഥാപാത്രമായി മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം തുറന്നുപറയുകയാണ് യുവതലമുറയിലെ പ്രതിഭാധനനായ ഫഹദ് ഫാസില്‍. നേരത്തേ സലാം ബാപ്പു സംവിധാനം ചെയ്ത ‘റെഡ് വൈനി’ല്‍ …

എന്‍റെ ഏത് കേസാണ് മമ്മൂട്ടി വാദിച്ച് ജയിച്ചത്?; ഇന്ദ്രജ ചോദിക്കുന്നു..

മലയാളികളുടെ സൂപ്പര്‍ താരം മമ്മൂട്ടി യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു വക്കീലുകൂടിയാണ്. മമ്മൂട്ടി നടി ഇന്ദ്രജയ്ക്ക് വേണ്ടി കേസ് വാദിച്ചു ജയിച്ചിരുന്നു എന്നതരത്തിലുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയായില്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു. ഇന്ദ്രജയും മാനേജരും തമ്മിലുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു നടന്ന പ്രശ്നങ്ങള്‍ കേസായി. എന്നാല്‍ വാദിക്കാന്‍ …

‘മോനേ ലാലാണ്, സരിതയോട് പറഞ്ഞിട്ട് എനിക്കും ഇതുപോലെ രണ്ടെണ്ണം തരാന്‍ പറയാമോ?; ജയസൂര്യയോട് മോഹന്‍ലാല്‍ പറഞ്ഞു

ജയസൂര്യയുടെ സിനിമകള്‍ മാത്രമല്ല, അദ്ദേഹം ധരിക്കുന്ന വസ്ത്രങ്ങളും സൂപ്പര്‍ ഹിറ്റാണ്. അതിനു പിറകില്‍ ഒരാളുടെ കയ്യൊപ്പുണ്ട്. ജയസൂര്യയുടെ ഭാര്യ സരിതയുടെ. ചുരുങ്ങിയ കാലയളവുകൊണ്ട് തന്നെ കേരളത്തിലെ മുന്‍നിര ഫാഷന്‍ ഡിസൈനര്‍മാരുടെ പട്ടികയില്‍ സരിതയും ഇടംപിടിച്ചിരിക്കുകയാണ്. സരിതയുടെ ജീവിതത്തില്‍ ഒരു പക്ഷെ ഏറ്റവും മികച്ച അംഗീകാരം ലഭിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. …

രജനിയുടെ ചെറുപ്പകാലമഭിനയിക്കാന്‍ മരുമകന്‍ എത്തുന്നു..

രജനീകാന്തിന്റെ ചെറുപ്പകാലമഭിനയിക്കാന്‍ മരുമകന്‍ ധനുഷ് എത്തുന്നു. സ്റ്റൈല്‍മന്നന്‍ രജനിയുടെ ഏറ്റവും പുതിയ ചിത്രമായ കാലയിലാണ ധനുഷ് രജനിയുടെ ചെറുപ്പകാലമഭിനയിക്കുന്നത്. ഹുമാ ഖുറേഷിയാണ് ചിത്രത്തില്‍ രജനിയുടെ നായികയായി എത്തുന്നത്. പി രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാനാ പട്കര്‍ സുകന്യ സമുദ്രക്കനി തുടങ്ങി വന്‍ താരനിരയാണുള്ളത്. ചെന്നൈയിലും തിരുനല്‍വേലിയിലുമായി ചിത്രീകരണം …

അച്ചായന്‍സിലെ പി.സി ജോര്‍ജിന്റെ മാസ് ഇന്‍ഡ്രോ പുറത്ത്…

ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത അച്ചായന്‍സ് എന്ന ചിത്രത്തില്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജും അഭിനയിച്ചിരുന്നു. ചിത്രം കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തുകയും ചെയ്തു. ചിത്രത്തിലെ പി.സിയുടെ ഇന്‍ഡ്രോ സീന്‍ ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കലിപ്പ് ഇന്‍ഡ്രോയാണ് പി.സിയുടെത്. പ്രകാശ് രാജ്, ഉണ്ണിമുകുന്ദന്‍, ആദില്‍ ഇബ്രാഹീം, സഞ്ജു …

വില്ലനായി അപരന്‍; പരാതിയുമായി ഫഹദ് ഫാസില്‍ ആലപ്പുഴ പൊലീസ് സ്റ്റേഷനില്‍

താരങ്ങളുടെ അപരന്മാര്‍ രംഗത്തിറങ്ങുന്നത് സ്വാഭാവികമാണ്. മിക്ക അപരന്മാരും താരങ്ങള്‍ക്ക് തലവേദനയാകാറുണ്ട്. ഒടുവിലിതാ മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിലിനും അപരന്‍ വില്ലനായിരിക്കുകയാണ്.ഫേസ്ബുക്കില്‍ തന്റെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങി തട്ടിപ്പ് നടത്തുന്നുവെന്ന പരാതിയുമായി ഫഹദ് ഫാസില്‍ രംഗത്തെത്തിയിരിക്കുകയാണ്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് ഫഹദ് ഇതുസംബന്ധിച്ച പരാതി നല്‍കിയത്. തന്റെ …

വിവാദമായ സ്‌കൂള്‍ യൂണിഫോമിന്റെ ഫോട്ടോ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ്

 വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന തരത്തിലുള്ള യൂണിഫോം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചച്ചെയ്യപ്പെട്ട ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്കെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. അരുവിത്തറയിലെ വിവാദമായ സ്‌കൂള്‍ യൂണിഫോമില്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോ ഗ്രാഫര്‍ ബോസ് ഈപ്പനെതിരെയാണ് കേസ്. അരുവിത്തറ സെന്റ് അല്‍ഫോണ്‍സാ സ്‌കൂളിലെ യൂണിഫോമായിരുന്നു രൂപകല്‍പ്പനയുടെ പേരില്‍ …