Author: Joison George

“ആറ് തടിയൻമാരെ മോഹൻലാൽ ഒറ്റയ്ക്ക് ഗുസ്തി മുറിയിലൂടെ മലർത്തിയടിച്ചു” വൈറലായ ‘മണിയൻപിള്ള രാജു’വിന്റെ തുറന്നുപറച്ചിന്റെ പിന്നിലെ വാസ്തവം…

“ആറ് തടിയൻമാരെ ഒറ്റയ്ക്ക് മോഹൻലാൽ ഗുസ്തി മുറിയിൽ മലർത്തിയടിച്ചു.” സമീപകാലത്തായി മോഹൻലാൽ ആരാധകരുടെ ഫാൻസ് പേജുകളിലും മറ്റും വളരെ വലിയ രീതിയിൽ വൈറലായി മാറിയിരിക്കുന്ന വീഡിയോയുടെ പ്രസക്ത ഡയലോഗാണിത്. നടനും നിർമാതാവുമായ ശ്രീ മണിയൻ പിള്ളരാജു മോഹൻലാലിനെക്കുറിച്ചുള്ള അനുഭവങ്ങൾ വെളിപ്പെടുത്തിയതാണ് സംഭവം. അമൃത ടിവിയിൽ 2017ൽ സംരക്ഷണം ആരംഭിച്ച …

വേണമെങ്കിൽ മമ്മൂട്ടിയ്ക്ക് മോളിയുടെ വീട്ടിൽ നേരിട്ട് ചെല്ലാമായിരുന്നു.., അവരെ ചേർത്തുപിടിച്ച് ഫോട്ടോ എടുക്കാമായിരുന്നു… പക്ഷേ മമ്മൂട്ടി അങ്ങനെ ചെയ്യില്ല..” സന്ദീപ് ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ വൈറൽ…

സിനിമാ താരങ്ങളെക്കുറിച്ചും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ചും തന്റെ നിലപാടുകൾ തുറന്ന് എഴുതാറുള്ള യുവാവാണ് സന്ദീപ് ദാസ്. മുൻപ് പലതവണയും അദ്ദേഹത്തിന്റെ കുറിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിട്ടുണ്ട്. ഇത്തവണയും അദ്ദേഹം പതിവുപോലെ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ചാണ് എഴുതിയിരിക്കുന്നത് അദ്ദേഹത്തിന്റെ കുറിപ്പിൽ വിശദവിവരങ്ങൾ ഉള്ളതുകൊണ്ട് കൂടുതൽ വിവരിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. …

താരപുത്രൻ “പ്രണവ് മോഹൻലാലി”നൊപ്പം യൂത്ത് സ്റ്റാർ “നിവിൻ പോളി”യും !! ഇരുവരും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ…

ഗായകനായും നടനായും പിന്നീട് സംവിധായകനായും മലയാളി പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച വിനീത് ശ്രീനിവാസന്റെ പുതിയ സംവിധാന സംരംഭത്തെക്കുറിച്ചുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും സജീവമാവുകയാണ്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ റൊമാന്റിക് ചിത്രത്തിൽ നായകനായാണ് പ്രണവ് മോഹൻലാൽ എത്തുന്നത്. മലയാളി പ്രേക്ഷകരെ നിരവധിതവണ തന്റെ സംവിധാന മികവുകൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള …

“നടിപ്പിൻ നായകൻ സൂര്യ”യുടെ പുതിയ ചിത്രത്തിന്റെ ഗംഭീര സർപ്രൈസ് തലൈവർ “രജനീകാന്തി”ന്റെ ദർബാറിൽ ??

തമിഴ് സൂപ്പർ താരം സൂര്യ നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമായ ‘സൂരരൈ പൊട്രു’ ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ ടീസറിനെ സംബന്ധിക്കുന്ന പുതിയ റിപ്പോർട്ടുകളാണ് ഇപ്പോൾ സൂര്യ ആരാധകർക്കിടയിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നത്.സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ത്യൻ ആർമി ക്യാപ്റ്റനും എയർ …

കാര്യങ്ങൾ പറയാൻ മടിക്കുന്ന താരങ്ങൾ ഇങ്ങ് കേരളത്തിൽ…!! അഭിപ്രായങ്ങൾ തുറന്നു പറയാൻ ധൈര്യമുള്ള സൂപ്പർതാരങ്ങൾ അന്യഭാഷകളിൽ !! #SpecialFeature

സാമൂഹിക പ്രതിബദ്ധത, പ്രതികരണശേഷി, രാഷ്ട്രീയബോധം, ബോധവൽക്കരണം എന്നിങ്ങനെ നിരവധി വിശേഷണങ്ങളിൽ നിറഞ്ഞു നിൽക്കുന്നതാണ് നമ്മുടെ സമൂഹം. നിലവിലെ പ്രശ്നങ്ങൾക്കും രാഷ്ട്രീയ ഉച്ചനീചത്വങ്ങൾക്കും എതിരെ പ്രതികരിക്കുക ഏതൊരു പൗരനന്റെ ധർമ്മവും അവകാശവുമാണ്. സമൂഹത്തിന്റെ ഉന്നതിയിൽ നിൽക്കുന്ന വ്യക്തിത്വങ്ങൾക്ക് ഇത് എളുപ്പത്തിൽ സാധിക്കും എന്നാണ് കാലം തെളിയിച്ചിട്ടുള്ളതാണ്. സിനിമ മേഖലയിലുള്ളവർക്ക് ഇത്തരത്തിലുള്ള …

ഇത് നിവിൻ പോളിയുടെ ആശിർവാദം ; “അവൻ ശ്രീരാമൻ നാരായണ”യുടെ മലയാളം ട്രെയിലർ “20 ലക്ഷം” കാഴ്ചക്കാരുമായി യൂട്യൂബിൽ തരംഗം സൃഷ്ടിക്കുന്നു…

കന്നഡ സൂപ്പർതാരം രക്ഷിത് ഷെട്ടി നായകനായെത്തുന്ന ‘അവൻ ശ്രീരാമൻ നാരായണ’യുടെ മലയാളം ട്രെയിലറിന് മികച്ച പ്രതികരണം. മുഴുനീള കന്നഡ ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റി എത്തുമ്പോൾ യൂത്ത് സ്റ്റാർ നിവിൻ പോളിയാണ് പിന്തുണ നൽകിയത്. ഇന്ത്യയൊട്ടാകെ വിവിധ ഭാഷകളിൽ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ മലയാളം ട്രെയിലർ നിവിൻപോളി നവംബർ 28ന് …

“ചെല്ലം പാടി നടക്കണ പുൽച്ചാടി…” താര രാജാവ് മോഹൻലാലിനൊപ്പം അഭിനയിച്ച ആ ബാലതാരം… “മണി” സിനിമയിലേക്ക് തിരിച്ചെത്തുന്നു നായകനായി തന്നെ…

“ചെല്ലം പാടി നടക്കണ പുൽച്ചാടി ഞാനും നിന്നെ പോലൊരു പുൽച്ചാടി….” ഈ ഗാനം കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ ആദ്യം തെളിയുന്ന ചിത്രം മണി എന്ന ആദിവാസി ബാലന്റെ മുഖമാണ്. താരരാജാവ് മോഹൻലാൽ ഇരട്ടവേഷത്തിൽ നായകനായി അഭിനയിച്ച ‘ഫോട്ടോഗ്രാഫർ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മണി …

“ദളപതി 64″ന്റെ ‘പുതിയ അപ്ഡേറ്റ്’ പുറത്തുവിട്ട് അണിയറപ്രവർത്തകർ !! ബ്രഹ്മാണ്ട ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ആരാധകർക്ക് വാനോളമുയർന്നു…

‘ബിഗിൽ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ദളപതി വിജയ് നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് വിജയ് 64. പുതിയ ചിത്രത്തിന്റെ അണിയറ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായി കൊണ്ടിരിക്കുന്നത്. വിജയ് 64 എന്നാ താൽക്കാലിക പേരിൽ അറിയപ്പെടുന്ന ചിത്രം വാർത്തകളിൽ ഇടംപിടിക്കുന്നത് ചിത്രത്തിൽ അണിനിരക്കുന്നത് താരങ്ങളുടെ പേരിലാണ്. …

താരരാജാവ് “മോഹൻലാലും” ആക്ഷൻ കിംഗ് “സുരേഷ് ഗോപി”യും വീണ്ടും ഒന്നിക്കുന്നു ?? മികച്ച ബോക്സ് ഓഫീസ് കളക്ഷൻ ലക്ഷ്യമിട്ട് ചിത്രത്തിന്റെ അണിയറപ്രവർത്തകർ…

‘കസബ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം സംവിധായകൻ നിധിൻ രഞ്ജി പണിക്കർ ഒരുക്കുന്ന പുതിയ ചിത്രമാണ് ‘കാവൽ’. മലയാളത്തിന്റെ സ്വന്തം ആക്ഷൻ കിംഗ് സുരേഷ് ഗോപി നായകനാവുന്ന ‘കാവൽ’ എന്ന ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾക്ക് സമൂഹമാധ്യമങ്ങളിലെ മറ്റും വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. സിനിമാ ജീവിതത്തിൽ നിന്നും രാഷ്ട്രീയത്തിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തിയ …

“യുവതലമുറയിലെ ചില സിനിമ പ്രവർത്തകർ മാരകമായ ലഹരിവസ്തുക്കൾ സെറ്റിൽ പോലും ഉപയോഗിക്കുന്നവരാണ്, പോലീസ് റെയ്ഡ് ഉണ്ടായാൽ മിക്കവരും കുടുങ്ങും” നടൻ ‘ബാബുരാജ്’ മനസ്സുതുറക്കുന്നു…

വിവാദങ്ങൾക്ക് പിറകെ വിവാദങ്ങളിലേക്ക് മലയാള സിനിമ ലോകം ചൂട് വെച്ചിരിക്കുകയാണ്. പ്രധാനമായും പുതുമുഖ സിനിമ പ്രവർത്തകർക്കും അഭിനേതാക്കൾക്കും എതിരെയാണ് വലിയ രീതിയിലുള്ള ആരോപണങ്ങളും ആക്ഷേപങ്ങളും സംഘടനാതലത്തിലും മാറ്റിമായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. യുവനടൻ ഷെയിൻ നിഗത്തിന്റെ പശ്ചാത്തലത്തിൽ ചുവടുപിടിച്ച് നിർമ്മാതാക്കളുടെ സംഘടന പുതു തലമുറയിലെ ചില സിനിമ നടന്മാരും പ്രവർത്തകരും …