“മോഹന്‍ലാലിന് വേണ്ടി ആശുപത്രി കിടക്കയില്‍ അങ്ങനൊരു കള്ളം അദ്ദേഹത്തിന് എന്നോട് പറയേണ്ട ആവശ്യമില്ല”- ആനക്കൊമ്പ് വിഷയം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ അത് മോഹന്‍ലാലിന്റെ കൈയ്യില്‍ എത്തിയ കഥ ഇങ്ങനെ
15/10/2019
ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ കോടതയില്‍ സത്യവാങ്ങ്മൂലം നല്കിയ വാര്‍ത്ത അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ആനക്കൊമ്പ് കൈവശം വെക്കാനുള്ള പെര്‍മിറ്റ് തന്റെ പക്കലുണ്ടെന്ന അഫഡിവിറ്റാണ് മോഹന്‍ലാല്‍ കോടതി മുമ്പാകെ സമര്‍പ്പിച്ചത്. കോടതിയും പുകുലുമൊക്കെയായി വാര്‍ത്തകളില്‍ വിഷയം ചൂടാറാതെ നില്ക്കുമ്പോള് മോഹന്‍ലാലിന്റെ കൈയ്യില്‍ ആനക്കൊമ്പ് എത്തിപ്പെട്ട കഥ വിവരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് …