ഹിറ്റ്മേക്കർ വിനീത് ശ്രീനിവാസൻ സംവിധാനം… താരപുത്രൻ ‘പ്രണവ് മോഹൻലാൽ’ നായകൻ !! നായികയായി പ്രിയദർശന്റെ മകൾ കല്യാണി !! അണിയറയിൽ ഒരുങ്ങുന്നത് ബന്ധങ്ങളുടെ മൂല്യങ്ങൾ അനാവരണം ചെയ്യുന്ന ചിത്രം…

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ഗായകനായും നടനായും പിന്നീട് സംവിധായകനായും വിനീത് ശ്രീനിവാസന്റെ പുതിയ സംവിധാന സംരംഭത്തെക്കുറിച്ചുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും സജീവമാവുകയാണ്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ റൊമാന്റിക് ചിത്രത്തിൽ നായകനായാണ് പ്രണവ് മോഹൻലാൽ എത്തുന്നത്.തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ സാന്നിധ്യം കീർത്തി സുരേഷ് ആണ് ചിത്രത്തിൽ നായികയായി ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ ആ തീരുമാനത്തിന് തിരുത്തൽ വന്നിരിക്കുന്നു സംവിധായകൻ പ്രിയദർശൻ മകൾ കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കാൻ പോകുന്ന ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
2020ൽ ഓണം റിലീസായി ആയിരിക്കും ചിത്രം
തീയറ്ററുകളിൽ എത്തുക. പ്രമോഷന്റെ ഭാഗമായി നടനവിസ്മയം മോഹൻലാലും ചിത്രത്തെ കുറിച്ചുള്ള വിശദ വിവരങ്ങൾ അടങ്ങുന്ന ഒരു വോയ്സ് ക്ലിപ്പും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. പ്രണവ് മോഹൻലാലിന്റെ മികച്ച തിരിച്ചു വരവും കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ഏറ്റവും ആശ്വാസകരമാണ് ഈ സിനിമയുടെ പ്രഖ്യാപനം.ചിത്രത്തിലെ സുപ്രധാനമായ മറ്റൊരു കാസ്റ്റിംഗിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്.

യുവതാരനിരയിൽ ഏറ്റവും ശ്രദ്ധേയനായ താരം നിവിൻ പോളി ഈ ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. മലയാളി പ്രേക്ഷകരെ നിരവധിതവണ തന്റെ സംവിധാന മികവുകൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള വിനീത് പ്രണവ് മോഹൻലാലിലൂടെ മികച്ച ഒരു ചിത്രം സമ്മാനിക്കുമെന്ന് തന്നെയാണ് പ്രണവ് ആരാധകർ അഥവാ കുഞ്ഞേട്ടൻ ഫാൻസ് വിശ്വസിക്കുന്നത്. മലർവാടി ആർട്സ് ക്ലബ്, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, തിര, തട്ടത്തിൻ മറയത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ സംവിധാന പാഠവം വിനീത് ശ്രീനിവാസൻ പ്രേക്ഷകർക്ക് കാണിച്ചു കൊടുത്തിട്ടുള്ളതാണ്. താരപുത്രനൊപ്പം ഒന്നിക്കുമ്പോൾ മികച്ച ഒരു സിനിമ തന്നെയാണ് പ്രേക്ഷകർ വിനീതിൽ നിന്നും പ്രതീക്ഷിക്കുന്നത്.