മികച്ച ഡാന്‍സര്‍ ഇളയദളപതിയോ ജൂനിയര്‍ എന്‍ടിആറോ !!! ദക്ഷിണേന്ത്യയില്‍ ആവേശമുണര്‍ത്തി വേറിട്ട ഫാന്‍സ് ഫൈറ്റ്

ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഏറ്റവും നല്ല ഡാന്‍സര്‍ ആരെന്ന് ചോദിച്ചാല്‍ ആരാധകര്‍ ആദ്യമൊന്ന് കുഴയും.ഭൂമിയിലേക്കിറങ്ങി വന്ന് സ്വപ്‌നത്തിലെന്നവണ്ണം പോലെ ഡാന്‍സ് ചെയ്ത് ഞെട്ടിക്കുന്ന താരങ്ങള്‍ ടോളിവുഡില്‍ ഏറെയാണ്. അതില്‍ വിജയ് ആണോ ധനുഷ് ആണോ മികച്ചതെന്നു ചോദിച്ചാല്‍ ഫാന്‍സ് പ്രശ്‌നമുണ്ടാക്കും. എന്നാലിപ്പോഴിതാ അത്തരത്തിലൊരു ഫാന്‍സ് ഫൈറ്റാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഡാന്‍സറില്‍ ഒരാളായ ജൂനിയര്‍ എന്‍ടിആറിനെയും വിജയ് യേയും താരതമ്യപ്പെടുത്തി ഇപ്പോള്‍ സിനിമാ ലോകത്ത് ഫാന്‍ ഫൈറ്റ് നടക്കുകയാണ്.

കോളിവുഡിലെ മികച്ച ഡാന്‍സറായ ഇളയദളപതിയെ വാഴ്ത്തുമ്പോള്‍ അതിലും മികച്ചത് ജൂനിയര്‍ എന്‍ടിആര്‍ ആണെന്ന് മറ്റൊരു കൂട്ടര്‍ പറയുന്നു. ഇവര്‍ക്കിടയില്‍ ആരാണ് മികച്ച ഡാന്‍സര്‍ എന്നതിനെ ക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ പുരോഗമിക്കുകയാണ്. ചര്‍ച്ച ചൂടേറിയിട്ടും വലിയ വാദങ്ങളിലേക്ക് നീങ്ങിയിട്ടും സംഭവത്തിന് ഒരു പരിഹാരം ഇത് വരെ കിട്ടിയിട്ടില്ല. പക്ഷെ ചര്‍ച്ച അവസാനിച്ചിട്ടുമില്ല.

എന്‍ടിആര്‍ ആരാധകരും വിജയ് ആരാധകരും ഇരുവരുടേയും ഡാന്‍സ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് ആരോഗ്യപരമായ വാദം പുരോഗമിക്കുകയാണ്. ചിലര്‍ ഇരുവരും മല്ല ഡാന്‍സേഴ്‌സ് ആണെന്ന് അഭിപ്രായപ്പെടുന്നുണ്ട്. മറ്റു ചിലര്‍ ഇരുവരുമല്ല വേറെ ആളുകളും ദക്ഷിണേന്ത്യന്‍ സിനിമകളിലെ മികച്ച ഡാന്‍സേഴ്‌സ് ആണെന്ന് പറയുന്നുണ്ട്. സോഷ്യല്‍മീഡിയയിലൂടെ വിജയ്യുടേയും എന്‍ടിആറിന്റെ ഡാന്‍സ് വീഡിയോകള്‍ അപലോഡ് ചെയ്ത് ചലഞ്ചുകള്‍ ഏറ്റെടുത്ത് കഴിഞ്ഞു.