‘ദളപതി വിജയു’ടെ കരിയർ 27 വർഷം പൂർത്തിയാക്കിയിരിക്കുന്നു… !! പിന്നിട്ടത് വിജയങ്ങളുടെ കണക്കുകൾ കൊണ്ട് മാത്രമല്ല പരാജയത്തിന്റെ…, അതിക്രൂരമായ വിമർശനത്തിന്റെ നാൾ വഴികളിലൂടെയാണ്… #ThalapathyVijay#27Years

തമിഴ് സൂപ്പർ താരം ദളപതി വിജയ് തന്റെ സിനിമ ജീവിതം ആരംഭിച്ചിട്ട് 27 വർഷങ്ങൾ പൂർത്തിയാവുകയാണ്. ഈ സുദിനം വിജയ് ആരാധകരും തമിഴ് സിനിമാലോകവും ഒരേ പോലെ ആഘോഷിക്കുമ്പോൾ ഇങ്ങ് കേരളത്തിലെ വിജയ് ആരാധകരും അക്ഷരാർത്ഥത്തിൽ ആവേശഭരിതരാണ്.
കാരണം വിജയ് എന്ന നടൻ ഒരു സിനിമാതാരം എന്നതിനപ്പുറം ഏതൊരു സാധാരണക്കാരന്റെയും മനസ്സിൽ ആവേശമുണർത്തുന്ന ഒരു വികാരം തന്നെയാണ്. ആ മനുഷ്യന്റെ സിനിമാജീവിതത്തിലെ ഭൂതകാലം നന്നായി അറിയാവുന്നവർക്ക് അദ്ദേഹത്തെ അംഗീകരിക്കാതിരിക്കാൻ സാധിക്കുകയില്ല.
നടൻ വിജയ്, അതിനു ശേഷം ഇളയദളപതി വിജയ്, ഇപ്പോഴിതാ തെന്നിന്ത്യയുടെ ‘ദളപതി വിജയ്’ ഈ വിശേഷങ്ങളൊക്കെ അദ്ദേഹം
തന്റെ കഠിനാധ്വാനം കൊണ്ടും ആത്മവിശ്വാസം കൂടും നേടിയെടുത്തതാണ്. വിജയത്തിന്റെ കൊടുമുടികളിൽ അദ്ദേഹത്തിന്റെ പേര് മുഴങ്ങി കേൾക്കുമ്പോൾ പോലും അഭിനയത്തിന്റെ പേരിലും നിറത്തിന്റെ പേരിലും വിജയ് ഇന്നും വിമർശിക്കപ്പെടുന്നണ്ടെങ്കിൽ ഒരു വിജയം പോലും അവകാശപ്പെടാൻ ഇല്ലായിരുന്ന നാളുകളിൽ അദ്ദേഹം എത്രമാത്രം അതികഠിനമായ ക്രൂരമായ വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ടാകാം?. ഊഹാപോഹങ്ങൾ നിരത്തി വലിയൊരു സാർക്കസ വിവരണം നടത്തി കയ്യടി വാങ്ങാനല്ല ഞങ്ങളുടെ ഉദ്ദേശം.
വസ്തുതകൾ നിരത്തിയുള്ള ഒരു വിശദീകരണം അതാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്. എല്ലാ വിജയ് ആരാധകരും പലതവണ കേട്ടുമടുത്ത കാര്യങ്ങൾ തന്നെയാണ് ഇവിടെയും പറയുന്നത്.

എന്നാൽ നാളിതുവരെയുള്ള അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിൽ നിന്നും ഏവർക്കും വായിച്ചെടുക്കാനാവുന്ന പല മൂല്യങ്ങളും ഉണ്ടെന്നുള്ളതാണ് വാസ്തവം. കടന്നു പോയ 27 വർഷങ്ങൾ വിജയ് എന്ന നടനെ സംബന്ധിച്ചിടത്തോളം അതി കഠിനവും
പ്രയാസങ്ങളും നിറഞ്ഞ തന്നെയായിരുന്നു.
വിജയം നമ്മെ തേടി വരുന്നതല്ല നമ്മൾ നേടിയെടുക്കുന്നതാണെന്ന് അദ്ദേഹത്തിന്റെ കരിയർ മുഴുവൻ എടുത്തു നോക്കിയാൽ ഏതൊരാൾക്കും മനസ്സിലാക്കാൻ സാധിക്കുന്നതാണ്. വിജയുടെ പിതാവ് ഒരു സിനിമാസംവിധായകൻ ആയതുകൊണ്ട് അധികം കടമ്പകൾ ഒന്നും കടക്കാതെ തന്നെ അദ്ദേഹത്തിന് സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞു. എന്നാൽ ‘വിജയം’ അതിന് ഏതു ഘടകത്തിന്റെ അടിസ്ഥാനത്തിലാണ് നേടിയെടുക്കാൻ കഴിയുക, അച്ഛൻ, അമ്മ, പ്രതാപം, പിൻബലം, പാരമ്പര്യം, ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ ഒരു കലാകാരന് ഒരിക്കലും ഒരു താരമായി മാറാൻ കഴിയുകയില്ല. സിനിമയിൽ എത്തിപ്പെടാൻ വളരെ എളുപ്പമാണ് എന്നാൽ നിലനിൽക്കാൻ വളരെ പ്രയാസം വിജയം നേടുക അതിലും പ്രയാസം.

ബാലതാരമായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച വിജയ് അഭിപ്രായം നേടി അധികമാരും ശ്രദ്ധിക്കാതെ തന്റെ കരിയറിൽ പിച്ചവെച്ചു നടന്നു. പിന്നീട് നായകനായി സിനിമയിൽ സജീവമാകാൻ തയ്യാറെടുത്തു. നാളെയെതീർപ്പ്,
സിന്ദൂര പാണ്ടി, രസികൻ, ദേവാ, രാജാവിൻ പാർവൈയിലെ, കോയമ്പത്തൂർ മാപ്പിളൈ
തുടങ്ങി വിജയ് നായകനായി അഭിനയിച്ച ആദ്യത്തെ ആറു ചിത്രങ്ങളും വൻ പരാജയങ്ങളായിരുന്നു. ഒരു യുവനടൻ തന്റെ കരിയറിലെ ആദ്യത്തെ ആറു ചിത്രങ്ങളും പരാജയങ്ങൾ ഏറ്റുവാങ്ങുമ്പോൾ സാധാരണ ഗതിയിൽ നാം കണ്ടിട്ടുള്ളത് അയാൾ പതിയെ സിനിമാലോകത്ത് നിന്നും പിൻവാങ്ങുന്നതാണ്.
ആ കാലയളവിൽ അദ്ദേഹം നേരിട്ട വിമർശനങ്ങൾ അതിക്രൂരമെന്നു തന്നെ വിശേഷിപ്പിക്കേണ്ടതുണ്ട്. നിറത്തിന്റെ പേരിലും അഭിനയത്തിന്റെ പേരിലും ആ മനുഷ്യൻ നേടിയ അത്രയും വിമർശനം തമിഴ് സിനിമാ ലോകത്ത് തന്നെ ഒരാൾ നേടിയിട്ടുണ്ടോ എന്ന് സംശയമാണ്. ഏതൊക്കെ തരത്തിൽ ഒരു അഭിനേതാവിനെ അഭിമാനിക്കാമൊ അത്തരത്തിലാണ് വിജയിയെ അന്നവർ വിമർശിച്ചത്.

അവർ എന്നാൽ ഏതെങ്കിലും ഒരു താരത്തിന്റെ ആരാധകരോ നാട്ടുകാരോ അല്ല
ഇന്ന് വിജയെ പാടിപ്പുകഴ്ത്തുന്ന പല മുഖ്യധാര മാധ്യമങ്ങളുമാണ്. കാരണം അവർ ആരും പ്രതീക്ഷിച്ചില്ല ഇന്ത്യ അറിയപ്പെടുന്ന വലിയ താരമൂല്യമുള്ള ഒരു സൂപ്പർസ്റ്റാറായി വിജയ് പിന്നീട് മാറുമെന്ന്. 1996ലാണ് വിജയ് നായകനായ ‘പൂവേ ഉനക്കാകെ’ സിനിമ റിലീസ് ആകുന്നത്. നീണ്ട കാത്തിരിപ്പിന് ശേഷം വിജയുടെ കരിയറിലെ ആദ്യത്തെ വിജയ ചിത്രം അങ്ങനെ പിറന്നു. പാഴായ നടനെ അന്നുമുതൽ
പ്രേക്ഷകർ നായകനായി അംഗീകരിച്ചു, ഏറ്റെടുത്തു, പിന്നീട് ആഘോഷിച്ചു. അവിടുന്നു തുടങ്ങുന്നു ആ നടന്റെ വിജയത്തിന്റെ ജൈത്രയാത്ര. പലവിധത്തിൽ അദ്ദേഹത്തെ തകർക്കാൻ മറ്റുള്ളവർ ശ്രമിക്കുമ്പോൾ അതിനൊന്നും മറുപടി കൊടുക്കാതെ വിജയം മാത്രം മുന്നിൽ കണ്ടുകൊണ്ട് വിജയ് നടത്തിയ പോരാട്ടമാണ് നീണ്ട 27 വർഷം കൊണ്ട് എല്ലാ പ്രേക്ഷകർക്കും വായിച്ചെടുക്കാൻ സാധിക്കുന്നത്.

ഒരു തികഞ്ഞ നടൻ പൂർണതയുള്ള നടൻ മഹാനടൻ എന്നുള്ള വിശേഷണങ്ങൾക്ക് വിജയ് യോഗ്യനാണോ എന്ന് സംശയകരമാണ്, എന്നാൽ അദ്ദേഹം നേടിയെടുത്ത വിജയങ്ങളുടെ കണക്ക് പല മഹാരഥന്മാരെക്കാൾ ചിലപ്പോൾ ഒരുപടി മുന്നിൽ ആയിരിക്കും. തുടർച്ചയായ കോടി ക്ലബ്ബുകൾ, ഷൂട്ടിംഗ് ആരംഭിക്കുന്നതിനു മുമ്പേ
അദ്ദേഹത്തിന്റെ ചിത്രങ്ങൾ റെക്കോർഡ് തുകയ്ക്ക് ബിസിനസ് ചെയ്തു ലാഭമുണ്ടാക്കുന്നു. അന്യഭാഷാ താരങ്ങൾക്ക് കേരളത്തിൽ വലിയ സ്വീകാര്യതയാണ് ഉള്ളത്. എന്നാൽ മലയാളത്തിലെ സൂപ്പർസ്റ്റാറുക്കാൾ കൂടുതൽ ഒരു അന്യഭാഷ നടന് കേരളത്തിൽ പ്രാധാന്യം ലഭിക്കുന്നുണ്ടെങ്കിൽ അത് തമിഴ് സൂപ്പർ താരം ദളപതി വിജയ്ക്ക് മാത്രമായിരിക്കും. തമിഴ്നാട്ടിൽ റിലീസ് ചെയ്യുന്ന അതേ സ്വീകാര്യത തന്നെയാണ് വിജയ് ചിത്രങ്ങൾക്ക് കേരളത്തിൽ ലഭിക്കാറുള്ളത്.

സിനിമയിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട് 27 വർഷങ്ങൾ പൂർത്തീകരിക്കുന്ന വിജയ് എന്ന സൂപ്പർ സ്റ്റാറിന്റെ നേട്ടങ്ങൾ മാത്രം മുൻനിർത്തിയല്ല ആരാധകർ അദ്ദേഹത്തെ പാടി പുകഴ്ത്തുന്നത്, പരാജയത്തിന്റെ പടുകുഴിയിൽ നിന്നും ഇനി ഒരിക്കലും ഉയർന്നു വരില്ല എന്ന് കേട്ട് വിമർശനങ്ങളും അവർ ഇന്ന് ഉച്ചത്തിൽ പാടുന്നു. കാരണം ഇന്ന് വിജയ് വിജയത്തിന്റെ ഗിരിനിരകൾ കീഴടക്കിയവനാണ്,
ആരാധകരുടെ ആവേശമാണ് !! ഇനിയും വിജയങ്ങൾ മാത്രം അദ്ദേഹത്തിന്റെ കരിയറിൽ സംഭവിക്കട്ടെ എന്ന് ആശംസിക്കുന്നു.