വാഹന രജിസ്ട്രേഷൻ തട്ടിപ്പുകേസിൽ നടനും എംപിയുമായ ‘സുരേഷ് ഗോപി’ക്കെതിരെ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം !! കുറ്റം തെളിഞ്ഞാൽ ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാൻ സാധ്യത…

വാഹന രജിസ്ട്രേഷൻ തട്ടിപ്പ് കേസിൽ നടനും എംപിയുമായ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം നൽകാൻ ക്രൈംബ്രാഞ്ചിന് അനുമതി. ഗുരുതരമായ നിയമക്കുരുക്കാണ് സുരേഷ് ഗോപിക്കായി ഇനി കാത്തിരിക്കുന്നത്.
വ്യാജ വിലാസത്തിൽ രണ്ട് ഓഡി കാറുകൾ
സുരേഷ്ഗോപി തന്റെ പേരിൽ രജിസ്റ്റർ ചെയ്ത് നികുതിവെട്ടിച്ച് കണ്ടെത്തലിനെ തുടർന്നാണ് കുറ്റപത്രം നൽകാൻ ക്രൈംബ്രാഞ്ചിന് അനുമതി നൽകിയത്. 2010-2017 വർഷങ്ങളിലാണ് രണ്ട് കോടി കാറുകൾ സുരേഷ് ഗോപി പോണ്ടിച്ചേരി റെജിസ്ട്രേഷൻ മുഖേന സ്വന്തമാക്കിയത്. ഇതേ തുടർന്ന് 25 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് താരം ചെയ്തത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സിനിമാ താരങ്ങളായ അമല പോൾ ഫഹദ് ഫാസിൽ ഉൾപ്പെടെ നിരവധി പ്രമുഖർ ഇത്തരത്തിൽ പോണ്ടിച്ചേരി രജിസ്ട്രേഷൻ മുഖേന സംസ്ഥാനത്ത് നികുതി വെട്ടിപ്പ് നടത്തിയത് പ്രമുഖ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അന്വേഷണത്തിന് പ്രാരംഭഘട്ടത്തിൽ തന്നെ സംഭവം വലിയ വിവാദമായതോടെ മിക്ക വിഐപികളും നികുതിയടച്ച് കേസിൽ നിന്നും തല ഊരിയിരുന്നു. എന്നാൽ നികുതി അടയ്ക്കാൻ കൂട്ടാക്കാത്ത സുരേഷ് ഗോപി ഈ കേസിൽ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.

എന്നാൽ രണ്ടുവർഷത്തെ അന്വേഷണത്തിനുശേഷം സുരേഷ് ഗോപിക്കെതിരെ തയ്യാറാക്കിയിരിക്കുന്ന കുറ്റപത്രം അല്പം കാഠിന്യമേറിയത് തന്നെയാണെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. കോടതിയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതിനുശേഷം കുറ്റം തെളിഞ്ഞ് വിധി പ്രതികൂലമായി സുരേഷ് ഗോപിക്കെതിരെ വന്നാൽ നിലവിലെ വകുപ്പുകളുടെ പ്രാബല്യത്തിൽ ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന സാഹചര്യമാണുള്ളത്. ഏതാനും ദിവസങ്ങൾക്കകം തിരുവനന്തപുരം സിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. സംസ്ഥാന സർക്കാരിന് നഷ്ടം ഉണ്ടാക്കുന്ന തരത്തിൽ മനപ്പൂർവ്വം നികുതി വെട്ടിക്കാനുള്ള ശ്രമങ്ങൾ നടത്തുക, വ്യാജരേഖ നിർമ്മിക്കുക, വഞ്ചന എന്നീ കുറ്റങ്ങളാണ് സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് ചുമത്തിയിട്ടുള്ളത്.