“വിക്രം” നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ “ഷെയിൻ നിഗം” പ്രധാന കഥാപാത്രത്തിൽ !! റഷ്യയിൽ ഷൂട്ടിങ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള അണിയറ വിശേഷങ്ങൾ…

ഷെയിൻ വിവാദം ഒരു അവസാനമില്ലാതെ
തുടർന്നു കൊണ്ടിരിക്കുകയാണ്, നിർമ്മാതാക്കളുടെ സംഘടനയെ അവർ എടുത്ത തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കാനുള്ള നയതന്ത്ര ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വിവാദങ്ങൾ കത്തി നിൽക്കുന്ന ഈ സാഹചര്യത്തിലും ഷെയിനിന്റെ പുതിയ സിനിമ വിശേഷങ്ങളാണ് ഏവരെയും അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിച്ചിരിക്കുന്നത്.
തമിഴ് സൂപ്പർതാരം വിക്രം നായകനായി അഭിനയിക്കുന്ന പുതിയ തമിഴ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട് എന്ന റിപ്പോർട്ടാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
ചിത്രത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ വെളിപ്പെടുത്തിയഷെയിൻ നിഗം തന്നെയാണ്.
thecue എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വികാരത്തിന്റെ കരിയറിലെ 58 മത്തെ ചിത്രത്തിലാണ് ഷെയിനിന് ഒരു സുപ്രധാന വേഷം ചെയ്യാനുള്ള അവസരം ലഭിച്ചിരിക്കുന്നത്. ‘ഇമൈക്ക നൊടികൾ’, ‘ഡിമോന്റെ കോളനി’ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ തമിഴ് സിനിമാലോകത്ത് ഏറെ ശ്രദ്ധേയനായ അജയ് ജ്ഞാനമുത്തുവാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. പുതുക്കിയ കരാർ അനുസരിച്ച് വെയിൽ സിനിമയുടെ ചിത്രീകരണം നിശ്ചയിച്ചിരിക്കുന്ന അതേ ചാറ്റിൽ തന്നെ സിനിമ പൂർത്തിയായെങ്കിലും മാത്രമേ വിക്രം നായകനായ സിനിമയ്ക്ക് വേണ്ടി തനിക്ക് ഡേറ്റ് കൊടുക്കാൻ ആവുക എന്നും അദ്ദേഹം തുറന്നു പറയുകയുണ്ടായി.
വിവാദങ്ങൾ മൂലം വിക്രം സിനിമയും അല്പം പ്രതിസന്ധിയിലായ സാഹചര്യമാണ് ഇപ്പോൾ ഉള്ളത്.

വിക്രം നായകനായി എത്തുന്ന ഈ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വേറെ വിശേഷങ്ങൾ ഒന്നും തന്നെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി റിലീസിനൊരുങ്ങുന്ന ചിത്രം 2020 ഏപ്രിൽ മാസം തീയേറ്ററുകളിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. വിഖ്യാത സംഗീത സംവിധായകൻ എ. ആർ. റഹ്മാനാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതെന്ന വലിയ പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ റഷ്യയിൽ ഉള്ള ഷെഡ്യൂളിലാണ് ഷൈൻ നിഗം അഭിനയിക്കുക.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയും വയകോം 18 മോഷന്‍ പിക്‌ചേഴ്‌സും സംയുക്തമായി നിർമിക്കുന്ന ചിത്രം ഒരു ബിഗ് ബജറ്റ് ചിത്രം തന്നെയാണ്. എത്രയും വേഗം തന്നെ ഷെയിനിന്റെ മേലുള്ള വിലക്കുകൾ നീക്കം ചെയ്തു നിലവിൽ മുടങ്ങിക്കിടക്കുന്ന സിനിമകൾ പൂർത്തീകരിച്ചതിന് ശേഷം മാത്രമേ തമിഴ് സിനിമയിലേക്ക് അദ്ദേഹത്തിന് അഭിനയിക്കാൻ നല്ലൊരു സാഹചര്യം ഉണ്ടാവുകയുള്ളൂ. വിവാദങ്ങൾക്ക് ഒരു അവസാനമില്ലാതെ നീണ്ടുപോകുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ അമ്മ പ്രസിഡന്റ് മോഹൻലാൽ പ്രശ്നപരിഹാരത്തിനായി ഇടപെടുമെന്ന് അറിയിച്ചിട്ടുള്ളത് സൂചനയായി ഏവരും കാണുന്നു.