എത്ര മോശം ഡ്രസ് കൊടുത്താലും ഇക്ക അതിട്ടാല്‍ വല്ലാത്ത ലുക്കായിരിക്കും !!! കോസ്റ്റ്യൂം ഡിസൈനര്‍ എന്ന നിലയില്‍ വെല്ലുവിളി നേരിടുന്നത് മമ്മൂട്ടിയോടൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ; സമീറ സനീഷ്

മലയാള സിനിമയുടെ സ്‌റ്റൈലിഷ് ലുക്കുകള്‍ക്ക് പിറകില്‍ ഒരു വളയിട്ട കൈകള്‍ ഉണ്ട്. നിരവധി ചിത്രങ്ങള്‍ളില്‍ കോസ്റ്റിയൂം ഡിസൈനറായി പ്രവര്‍ത്തിച്ച താരമായ സമീറ സനീഷ് കക്ഷി, താരത്തിന്റെ ഏറ്റവും പുതിയ അഭിമുഖം സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുകയാണ്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങളിലും വ്യത്യസ്ത തരം കോസ്റ്റ്യൂമുകളാണ് താരം പരീക്ഷിക്കാറ്. അതുകൊണ്ട് തന്നെ ഒരു കോസ്റ്റിയൂം ഡിസൈനറായ തനിക്ക് വര്‍ക്ക് ചെയ്യാന്‍ ഏറ്റവും ഇഷ്ടം മമ്മൂക്കയോടൊപ്പമാണെന്നാണ് സമീറ പറയുന്നത്.

സിനിമകളിലും ഫോട്ടോഷൂട്ടിലും അവാര്‍ഡ് നിശയിലുമൊക്കെ മമ്മൂട്ടിയുടെ വസ്ത്രധാരണം ഏറെ ശ്രദ്ദ പിടിച്ചു പറ്റാറുണ്ട്, താരത്തിന്റെ ലുക്ക് തന്നെയാണ് അതിന് കാരണവും. ഏതു വസ്ത്രവും ഇണങ്ങുന്ന ശരീരപ്രകൃതമാണ് അദ്ദേഹത്തിന്റെ തെന്ന് സമീറ പറയുന്നു. കേരള കൗമുദിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സമീറ മമ്മൂക്കയെ ക്കുറിച്ച് മനസ് തുറന്നത്. നിരവധി താരങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും മമ്മൂട്ടിയുടെ കൂടെ പ്രവര്‍ത്തിക്കാനായത് വലിയ ഭാഗ്യമായി കാണുന്നുവെന്ന് സമീറ പറയുന്നു.

മാത്രമല്ല താന്‍ ഒരു കടുത്ത മമ്മൂക്ക ഫാനാണെന്നും ഡാഡികൂള്‍ സിനിമ ചെയ്യുന്ന സമയത്ത് വല്ലാത്ത എക്സൈറ്റ്മെന്റായിരുന്നുവെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു. മമ്മൂട്ടിയ്ക്ക് ഏതു വേഷവും ഇണങ്ങും പക്ഷെ സാധാരണക്കാരന്റെ വേഷം ചെയ്യുമ്പോഴാണ് കോസ്റ്റ്യൂം ഡിസൈനര്‍ വലിയ വെല്ലുവിളി ഉണ്ടാകുക. അതിന് കാരണം എത്ര മോശം ഡ്രസ് അദ്ദേഹത്തിന് നല്‍കിയാലും താരം അതിട്ടാല്‍ ഒരു എടുപ്പ് തോന്നിക്കും അതുകൊണ്ടു തന്നെ അത്തരം വര്‍ക്ക് ലഭിക്കുമ്പോള്‍ കഷ്ടപ്പെടാറുണ്ട്.