ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിന് വെല്ലുവിളി ഉയർത്തി മുൻ സംവിധായകൻ സജീവ് പിള്ളയുടെ ‘മാമാങ്കം നോവൽ’ !! സിനിമയ്ക്ക് ആധാരമായ നോവൽ ചിത്രത്തിന്റെ വിജയത്തിന് ഹാനികരമായി ബാധിക്കുമോ ??

ഇന്ത്യൻ സിനിമയിക്ക് അഭിമാനിക്കാൻ മറ്റൊരു മോളിവുഡ് ചിത്രം കൂടി, അതാണ് മാമാങ്കം എന്ന സിനിമയെന്ന് പ്രേക്ഷകരും സിനിമ നിരീക്ഷകരും ഒരുപോലെ പറയുന്നു. മെഗാസ്റ്റാർ നായകനാവുന്ന ചരിത്രപ്രാധാന്യമുള്ള ബ്രഹ്മാണ്ഡചിത്രം ചിത്രീകരണ വേളയിൽ തന്നെ വലിയ വിവാദങ്ങളിലേക്ക് എത്തിച്ചേർന്നിരുന്നു.
ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ സജീവ് പിള്ളയെ സാങ്കേതികമായ കാരണങ്ങളാൽ ആരോപിച്ച് ചിത്രത്തിന്റെ നിർമാതാവായ വേണു കുന്നപ്പള്ളി മാറ്റുകയായിരുന്നു. തുടർന്ന് ചിത്രത്തിലെ പ്രധാനപ്പെട്ട പല അണിയറപ്രവർത്തകരെയും അഭിനേതാക്കളെയും മാറ്റുകയാണുണ്ടായത്. സിനിമയിലെ പരിചയക്കുറവ് മൂലം മാമാങ്കത്തിന്റെ ആദ്യ ഷെഡ്യൂളുകളിലെ ചിത്രീകരണവേളയിൽ സജീവ് പിള്ള കോടികളുടെ നഷ്ടങ്ങൾ വരുത്തിവച്ചു എന്ന് ആരോപിച്ചാണ് നിർമാതാവ് വേണു കുന്നപ്പള്ളി സംവിധായകനെ പൂർണ്ണമായും ചിത്രത്തിൽ നിന്നും പുറത്താക്കിയത്. ഇരുവരും തമ്മിലുള്ള കോടതിയിൽ നിയമപോരാട്ടം നടന്നുവരികയാണ്. ഇപ്പോഴിതാ സജീവ് പിള്ളയുടെ മറ്റൊരു ഗുരുതരമായ നടപടി മാമാങ്കം സിനിമ ഏറ്റുവാങ്ങിയിരുന്നു.
ചിത്രത്തിന്റെ കഥ പൂർണമായി ഒരു നോവൽ രൂപത്തിലാക്കി അദ്ദേഹം പുറത്തിറക്കിരിക്കുകയാണ്.

‘സിനിമയ്ക്ക് ആധാരമായ നോവൽ’ എന്ന തലവാചകത്തോടെ ആണ് മാമാങ്കത്തിന്റെ നോവൽ ആവിഷ്കാരം ഡി സി ബുക്സിന്റെ ആഭിമുഖ്യത്തിൽ കഴിവുള്ള പുറത്തിറക്കിയിരിക്കുന്നത്. മാമാങ്കത്തിന്റെ പുതിയ നോവൽ ചിത്രത്തിന്റെ വിജയത്തിന് ഹാനികരമായി ബാധിക്കുമോ എന്ന ആശങ്കയാണ് ചില മമ്മൂട്ടി ആരാധകർക്കിടയിലുള്ളത്. എന്നാൽ സിനിമയുടെയും നോവലിന്റെയും ആസ്വാദനം രണ്ടും രണ്ട് സ്ഥലമാണ് പല ബ്രഹ്മാണ്ഡ ചിത്രങ്ങളും നോവലിനെ ആസ്പദമാക്കി ഇറങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ വിജയത്തിന് കൂടുതൽ ഉപകാരമാകാനെ നോവലിന് സാധിക്കുകയുള്ളൂവെന്നും അഭിപ്രായങ്ങൾ ഉയർന്നു വരുന്നുണ്ട്. ഡിസംബർ 12ന് ഇന്ത്യയൊട്ടാകെ റിലീസ് ചെയ്യാൻ പോകുന്ന മാമാങ്കത്തെക്കുറിച്ച് മലയാളികൾക്ക് വലിയ പ്രതീക്ഷയാണുള്ളത്.