‘മരയ്ക്കാർ :അറബിക്കടലിലെ സിംഹ’ത്തിന്റെ “കടൽ രംഗങ്ങൾ” ചിത്രീകരിച്ചതിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തി കലാസംവിധായകൻ സാബു സിറിൽ.

മലയാളി പ്രേക്ഷകർ മോഹൻലാൽ ആരാധകരും ഒരുപോലെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’. മോഹൻലാലിനെ നായകനാക്കി ഹിറ്റ്മേക്കർ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ നീക്കം. ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലുള്ള
രസകരമായ വിശേഷങ്ങൾ മാധ്യമങ്ങളിലും മറ്റും വലിയ വാർത്തയായിരുന്നു. മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യയാണ് മരയ്ക്കാറിൽ ഉള്ളതെന്ന് ചിത്രത്തിലെ നായകൻ കൂടിയായ മോഹൻലാൽ നേരത്തെ പറഞ്ഞിട്ടുള്ളതാണ്.
ഇപ്പോഴിതാ ചിത്രത്തിലെ അണിയറ വിശേഷങ്ങളെക്കുറിച്ചുള്ള പുതിയ വാർത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കലാസംവിധായകൻ സാബു സിറിൽ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സെറ്റുകളെക്കുറിച്ച് വിശദമാക്കിയത്. സാഹസികനായ കടൽ നാവികന്റെ കഥ പറയുന്ന ചിത്രത്തിൽ കടലിന്റെ പശ്ചാത്തലത്തിലുള്ള ആക്ഷൻ രംഗങ്ങളാണ് പ്രാധാന്യം. വളരെ റിസ്ക് നിറഞ്ഞ അത്തരം ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാനായി വലിയ ടാങ്കിനുള്ളിൽ സെറ്റിട്ടാണ് സീനുകൾ ഷൂട്ട് ചെയ്തതെന്ന് കലാസംവിധായകൻ തുറന്നു പറഞ്ഞിരിക്കുന്നു. ചിത്രീകരണത്തിന് ആവശ്യമായ ബഡ്ജറ്റ് മറ്റ് ഇൻഡസ്ട്രികളെ അപേക്ഷിച്ച് തുച്ഛമായ തുക ആണെങ്കിലും മലയാളത്തിന് ഭീമമായ തുക തന്നെയാണ്.

അതുകൊണ്ടുതന്നെ ബഡ്ജറ്റിന്റെ പരിമിതിമൂലം സെറ്റുകളുടെ കാര്യത്തിൽ പുതിയ പരീക്ഷണങ്ങൾ തന്നെ കലാസംവിധായകന് നടത്തേണ്ടിവന്നു. കടൽ രംഗങ്ങളുടെ പൂർണതയ്ക്കുവേണ്ടി വലിയ ടാങ്കിനുള്ളിൽ സെറ്റിട്ടാണ് തിരമാല ഒരുക്കിയതെന്നും ഈ ഉദ്യമം വലിയ രീതിയിലുള്ള ചിലവ് കുറവിനെ സഹായിച്ചിട്ടുണ്ടെന്ന് സാബു സിറിൽ പറഞ്ഞു.
ബജറ്റിന്റെ പരിമിതികളുണ്ടെങ്കിലും സെറ്റുകളുടെ നിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയും വന്നിട്ടില്ലെന്നും ഫലപ്രദമായ രീതിയിലാണ് ബഡ്ജറ്റും മറ്റും ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം തുറന്നു പറഞ്ഞു.