ഇത് നിവിൻ പോളിയുടെ ആശിർവാദം ; “അവൻ ശ്രീരാമൻ നാരായണ”യുടെ മലയാളം ട്രെയിലർ “20 ലക്ഷം” കാഴ്ചക്കാരുമായി യൂട്യൂബിൽ തരംഗം സൃഷ്ടിക്കുന്നു…

കന്നഡ സൂപ്പർതാരം രക്ഷിത് ഷെട്ടി നായകനായെത്തുന്ന ‘അവൻ ശ്രീരാമൻ നാരായണ’യുടെ മലയാളം ട്രെയിലറിന് മികച്ച പ്രതികരണം. മുഴുനീള കന്നഡ ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റി എത്തുമ്പോൾ
യൂത്ത് സ്റ്റാർ നിവിൻ പോളിയാണ് പിന്തുണ നൽകിയത്. ഇന്ത്യയൊട്ടാകെ വിവിധ ഭാഷകളിൽ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ മലയാളം ട്രെയിലർ നിവിൻപോളി നവംബർ 28ന് തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യുകയായിരുന്നു. മലയാളത്തിലേക്ക് മൊഴിമാറ്റിയെത്തുന്ന കന്നഡ ചിത്രങ്ങൾക്ക് കേരളത്തിൽ മിക്കപ്പോഴും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കാറുള്ളത്. ‘
അവൻ ശ്രീരാമൻ നാരായണ’യുടെ ട്രെയിലറിന് ഗംഭീര വരവേൽപ്പാണ് കേരളത്തിൽ നിന്നും ലഭിച്ചത്. ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് 20 ലക്ഷത്തിലേറെ കാഴ്ചക്കാരുമായി യൂട്യൂബിൽ വലിയ തരംഗം തന്നെയാണ് ട്രെയിൻ തീർത്തിരിക്കുന്നത്. നിവിൻ പോളി എന്ന നടന്റെ ഫാൻസ് പവർ എന്ന ഘടകവും ഈ ട്രെയിലറിന്റെ ഈ വിജയത്തിന് പിന്നിൽ സ്വാധീനിച്ചിട്ടുണ്ട്. കന്നട, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ റിലീസിനൊരുങ്ങുന്ന ചിത്രം ഒരു കോമഡി ആക്ഷൻ ഡ്രാമ എന്ന ഗണത്തിൽ പെടുത്താവുന്ന ഒരു ചിത്രമാണ്. വ്യത്യസ്തമായ ചിത്രങ്ങൾ കൊണ്ട് രക്ഷിത് ഷെട്ടി എന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ച ഉള്ള ഒരു താരമാണ്.
നിവിൻ പോളി തമിഴിൽ അരങ്ങേറ്റം കുറിച്ച ‘റിച്ചി’ എന്ന ചിത്രം രക്ഷിത് ഷെട്ടി നായകനായി അഭിനയിച്ച കന്നഡ സിനിമയായ ‘ഉലിതാവരു കണ്ടാതെ’ എന്ന ചിത്രത്തിന്റെ റീമേക്ക് പതിപ്പ് ആയിരുന്നു. 80കാലഘട്ടങ്ങളിൽ കർണാടകയിലെ ‘അമരാവതി’ എന്ന സാങ്കൽപ്പിക നഗരത്തിലെ അഴിമതിക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രം പറയുന്നത്.

വ്യത്യസ്തമായ കഥാപശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കോമഡി ആക്ഷൻ ട്രെയിലറാണ് പുറത്തിറക്കിയിട്ടുള്ളത്. നഷ്ട്ടപ്പെട്ട ഒരു നിധിയ്ക്കായി രണ്ടു ഗ്രൂപ്പുകൾ തമ്മിലുള്ള മത്സരമാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന്റെ ഭൂരിഭാഗവും നടന്നത് വടക്കൻ കർണാടക മേഖലയിലാണ്. വളരെ നിലവാരമുള്ള വിഷ്വൽസും ആക്ഷൻ രംഗങ്ങളാണ് ചിത്രത്തെ കൂടുതൽ ആസ്വാദ്യകരമാക്കുന്നത്, ട്രെയിലറിൽ നിന്ന് തന്നെ വിഎഫ്എക്സ് നിലവാരം കൃത്യമായി പ്രേക്ഷകർക്ക് മനസ്സിലായിരിക്കുന്നു. ആകെ മൊത്തത്തിൽ ഒരു പകിട കളിപോലെയാണ് ചിത്രമെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. രക്ഷിത് ഷെട്ടിയോടൊപ്പം ഷാൻവി ശ്രീവാസ്തവ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ബാലാജി മനോഹർ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഡിസംബർ 27 ന് ചിത്രം റിലീസ് ചെയ്യും. ചിത്രം കേരളത്തിൽ വലിയ തരംഗം ഉണ്ടാക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മികച്ച രീതിയിലുള്ള പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ മറ്റുമായി ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.