എംടി വാസുദേവൻ നായരും ശ്രീകുമാർ മേനോനും തമ്മിലുള്ള നിയമ പോരാട്ടം മുറുകുന്നു !! ബ്രഹ്മാണ്ഡചിത്രം രണ്ടാമൂഴം യാഥാർത്ഥ്യമാകുമോ ??

മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കിയ പ്രൊജക്ടാണ് രണ്ടാമൂഴം. ഇതിഹാസ നോവലിന്റെ സിനിമ ഭാഷയിൽ എല്ലാ പ്രേക്ഷകരും സ്വപ്നം കണ്ടതാണ്. മോഹൻലാൽ പുരാണ കഥാപാത്രം ഭീമനായി സിനിമ ആയിരം കോടി ബജറ്റിലാണ് ഒരുക്കാനിരുന്നത്. പ്രതീക്ഷകൾ വാനോളം ഉയർന്നു, സാങ്കേതികമായ പല കാരണങ്ങൾ മൂലം ആ പ്രൊജക്റ്റ് നടക്കാതെ പോയി. എന്നാൽ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കിയുള്ള തിരക്കഥയുടെ അവകാശ തർക്കത്തെ ചൊല്ലി ഇതിഹാസ എഴുത്തുകാരൻ എംടി വാസുദേവൻ നായരും സംവിധായകൻ ശ്രീകുമാർ മേനോനും നിയമ പോരാട്ടം തുടരുകയാണ്. ഇപ്പോൾ രണ്ടാമൂഴം സുപ്രീംകോടതിയിലും ജില്ലാ കോടതിയിലും നിലനിൽക്കുന്ന ഒരു കേസായി മാത്രം നിലകൊള്ളുകയാണ്. ഹൈക്കോടതി മുൻപ് നിർദ്ദേശിച്ചിരുന്നത് നോവൽ സിനിമ ആക്കുന്നതിനുള്ള ബന്ധപ്പെട്ട കരാർ വ്യവസ്ഥകൾ പ്രകാരം കക്ഷികൾ തമ്മിൽ എന്തെങ്കിലും തർക്കമുണ്ടായാൽ ആര്‍ബ്രിട്ടേഷന്‍ അതിൽ നിലനിൽക്കുമോ എന്ന് കോഴിക്കോട് മുൻസിഫ് കോടതി തീരുമാനിക്കണം എന്നാണ്. ശ്രീകുമാർ മേനോൻ ഹർജി ഫയൽ ചെയ്താൽ തന്നെ ഭാഗം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എം ടി വാസുദേവൻ നായർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

ശ്രീകുമാർ മേനോൻ ഹർജിയിൽ പ്രകാരം മാത്രം വാദം കേട്ടു വിധി പ്രഖ്യാപിക്കരുത് എന്നാണ് എംടിയുടെ ആവശ്യം. നിലവിൽ ശ്രീകുമാർ മേനോൻ സുപ്രീംകോടതി ഇതുവരെയും സമീപിച്ചിട്ടില്ല. ഉത്തരവിനെതിരെ ശ്രീകുമാർ മേനോൻ സുപ്രീം കോടതിയെ സമീപിക്കാൻ സാധ്യതയുള്ളതിനാലാണ് മുൻകൂർ ഹർജി എംപിയുടെ അഭിഭാഷകൻ ഫയൽ ചെയ്തിരിക്കുന്നത്. എം.ടി. നല്‍കിയ കേസില്‍ ആര്‍ബിട്രേഷന്‍ നടപടി വേണമെന്ന സംവിധായകന്‍ ശ്രീകുമാറിന്റെ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
2014ലാണ് രണ്ടാമൂഴം എന്ന നോവൽ സിനിമയാക്കാൻ എംജി ശ്രീകുമാർ മേനോനും കരാറിൽ ഒപ്പു വയ്ക്കുന്നത്. മൂന്നു വർഷത്തിനുള്ളിൽ സിനിമ ചെയ്യാമെന്നായിരുന്നു കരാർ എന്നാൽ ഈ കാലാവധി കഴിഞ്ഞിട്ടും ഒരു വർഷം കൂടി നൽകിയിട്ടും പൂർത്തിയാകാത്തതിനാൽ തുടർന്നാണ് കരാർ ലംഘനം എന്നാലോചിച്ച് എം ടി വാസുദേവൻ നായർ തന്നെ തിരക്കഥ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.