‘ലൂസിഫറി’ൽ ആരും ശ്രദ്ധിക്കാത്ത ആ രഹസ്യം വെളിപ്പെടുത്തി മോഹൻലാൽ !! താര രാജാവിനെ പൂർണമായും ഉപയോഗിച്ച ‘പൃഥ്വിരാജ് ബ്രില്ല്യൻസി’നെ പ്രശംസച്ച്‌ പ്രേക്ഷകർ…

പൃഥ്വിരാജിന്റെ സംവിധാനത്തിൽ നടനവിസ്മയം മോഹൻലാൽ നായകനായി ബ്രഹ്മാണ്ഡ വിജയമായി മാറിയ ലൂസിഫർ മലയാളം കണ്ട എക്കാലത്തെയും മികച്ച വിജയം നേടിയ ചിത്രങ്ങളിൽ ഒന്നാണ്. ചിത്രം വമ്പൻ കളക്ഷൻ നേടി പ്രദർശനം പൂർത്തിയായിട്ടു നാളുകൾ പിന്നിടുന്നു കേരളത്തിനു പുറത്തെ അന്യസംസ്ഥാനങ്ങളിലും ചിത്രം വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു. തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ചിരഞ്ജീവി ലുസിഫറി റൈറ്റ് സ്വന്തമാക്കിയതും ലൂസിഫറിന്റെ തെലുങ്ക് പതിപ്പ് അണിയറയിലൊരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഗൾഫ് നാടുകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമെന്ന ബഹുമതിയും ലൂസിഫർ കരസ്ഥമാക്കിയിരുന്നു. ദേശീയതലത്തിൽ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു മലയാളം ചിത്രം എന്ന നിലയിൽ ലൂസിഫർ മലയാള സിനിമയിലെ ഒരു നാഴിക കല്ലായി തന്നെ മാറിയിരിക്കുകയാണ്. ഇപ്പോഴിതാ താരരാജാവ് മോഹൻലാൽ തന്നെ ലൂസിഫർ സിനിമയിലെ വളരെ സുപ്രധാനമായ എന്നാൽ ആരും ശ്രദ്ധിക്കാൻ സാധ്യതയില്ലാത്ത ഒരു രഹസ്യം പുറത്തു വിട്ടിരിക്കുകയാണ്. ചിത്രത്തിൽ പൂർവ്വകാലം ആർക്കുമറിയാത്ത അതിശക്തനും പ്രബലമായ രാഷ്ട്രീയ പ്രവർത്തകനായും അധോലോക നായകനായാണ് മോഹൻലാലിന്റെ കഥാപാത്രം സ്റ്റീഫൻ നെടുമ്പള്ളി. നിഗൂഢമായ പല രഹസ്യങ്ങളുമുള്ള ആ കഥാപാത്രം സിനിമയിൽ ഒരു സീനിൽ പോലും കണ്ണടയ്ക്കുന്നില്ല എന്ന പ്രത്യേകതയുണ്ട്. കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടി സൂക്ഷ്മമായ കാര്യങ്ങളിൽ പോലും വളരെ ശ്രദ്ധിച്ച സംവിധായകൻ പൃഥ്വിരാജിനെ ബ്രില്ല്യൻസാണ് ഈ സന്ദർഭത്തിൽ പ്രേക്ഷകർ അംഗീകരിക്കുന്നത്.

സ്റ്റീഫൻ നെടുമ്പള്ളി, അബ്രഹാം ഖുറേഷി എന്നീ രണ്ടു പേരുകളിലും അറിയപ്പെടുന്ന മോഹൻലാലിന്റെ കഥാപാത്രത്തിന്റെ അമാനുഷികമായ ശക്തിയെ വെളിപ്പെടുത്തുവാൻ വേണ്ടിയാണ് അത്തരത്തിലൊരു സൂക്ഷ്മമായ പ്രത്യേകത സിനിമയിൽ ഉൾപ്പെടുത്തിയത്. ചിത്രത്തിലെ മോഹൻലാലിന്റെ കണ്ണുകളുടെ പ്രത്യേകതകൾ ആരാധകർക്കിടയിലും പ്രേക്ഷകർക്കിടയിലും ഒരു പോലെ ചർച്ചയായ വിഷയമാണ്. മാസ്മരികമായ പല സീനുകളിലും മോഹൻലാലിന്റെ കണ്ണുകൾ കൊണ്ടുള്ള പ്രത്യേകതകൾ പൃഥ്വിരാജ് വളരെ മികച്ച രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ഒരു സീനിൽ പോലും അദ്ദേഹത്തിന്റെ കഥാപാത്രം കണ്ണടയ്ക്കില്ല എന്ന തരത്തിലുള്ള ഒരു പ്രത്യേകത ആരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല.