“ആറ് തടിയൻമാരെ മോഹൻലാൽ ഒറ്റയ്ക്ക് ഗുസ്തി മുറിയിലൂടെ മലർത്തിയടിച്ചു” വൈറലായ ‘മണിയൻപിള്ള രാജു’വിന്റെ തുറന്നുപറച്ചിന്റെ പിന്നിലെ വാസ്തവം…

“ആറ് തടിയൻമാരെ ഒറ്റയ്ക്ക് മോഹൻലാൽ ഗുസ്തി മുറിയിൽ മലർത്തിയടിച്ചു.” സമീപകാലത്തായി മോഹൻലാൽ ആരാധകരുടെ ഫാൻസ് പേജുകളിലും മറ്റും വളരെ വലിയ രീതിയിൽ വൈറലായി മാറിയിരിക്കുന്ന വീഡിയോയുടെ പ്രസക്ത ഡയലോഗാണിത്. നടനും നിർമാതാവുമായ ശ്രീ മണിയൻ പിള്ളരാജു മോഹൻലാലിനെക്കുറിച്ചുള്ള അനുഭവങ്ങൾ വെളിപ്പെടുത്തിയതാണ് സംഭവം. അമൃത ടിവിയിൽ 2017ൽ സംരക്ഷണം ആരംഭിച്ച
ലാൽസലാം എന്ന പരിപാടിയിൽ അതിഥിയായി എത്തിയ മണിയൻപിള്ള രാജു മോഹൻലാലിനെ കുറിച്ചുള്ള മറക്കാനാവാത്ത ഒരു അനുഭവത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞത് അന്ന് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ” ഒന്നാണ് നമ്മൾ” എന്ന സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന സമയത്ത് ഷൂട്ടിംഗ് പൂർത്തിയായതിനുശേഷം വർക്കല ഗസ്റ്റ് ഹൗസിലേക്ക് വിശ്രമിക്കാൻ എത്തിയ മണിയൻപിള്ള രാജുവും മോഹൻലാലും
ഒരു മനുഷ്യനെ കുറേപ്പേർ തല്ലിച്ചതയ്ക്കുന്നതാണ് കണ്ടത്. പ്രൊഡക്ഷനിലുള്ള ഏതോ ഒരു പയ്യൻ ആ നാട്ടിലുള്ള ഏതോ ഒരു പെൺകുട്ടിയെ കയറി പിടിച്ചതിനെത്തുടർന്ന് അതിൽ പ്രകോപിതരായ നാട്ടുകാരിൽ ചിലർ ആ യുവാവിനെ ക്രൂരമായി മർദ്ദിച്ചു കൊണ്ടിരിക്കുമ്പോൾ മോഹൻലാലും മണിയൻപിള്ള രാജുവും ആ നാട്ടുകാരെ
ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും അവർ അതിനു കൂട്ടാക്കിയില്ല. അതിക്രൂരമായി തന്നെ ആ യുവാവിനെ ആറ്-ഏഴ് പേർ അടങ്ങുന്ന സംഘം മർദ്ദിച്ചു കൊണ്ടിരിക്കവേ അവരോട് മോഹൻലാൽ സമാധാനം പറയാൻ ചെന്നു.

അപ്പോൾ നാട്ടുകാരിൽ ഒരാൾ ‘നീയാരാടാ ചോദിക്കാൻ ? ‘ എന്ന് ചോദിച്ചു കൊണ്ട് മോഹൻലാലിനെ നേരെ തട്ടിക്കയറി തുടങ്ങി.
ശേഷം, മുന്നും പിന്നും നോക്കാതെ മോഹൻലാൽ യുവാവിനെ മർദ്ദിച്ചുക്കൊണ്ടിരുന്ന ആറംഗ സംഘത്തെ അതിശക്തമായി തന്നെ കായികപരമായി നേരിട്ടു. യൂണിവേഴ്സിറ്റി റെസ്ലിങ് ചാമ്പ്യൻ ആയിരുന്ന മോഹൻലാൽ അനായാസമായി
അതിശക്തരായ ആറുപേരെയും നിഷ്പ്രയാസം ഗുസ്തി മുറിയിലൂടെ മലർത്തിയടിച്ച്‌ കീഴ്പ്പെടുത്തി. മോഹൻലാലിന്റെ ഈ ഇടപെടൽ ഉണ്ടായതു കൊണ്ട് മാത്രമാണ് ആ യുവാവിന്റെ ജീവൻ തന്നെ തിരിച്ചു കിട്ടിയതെന്ന് മണിയൻപിള്ള രാജു സാക്ഷ്യപ്പെടുത്തി. എന്നാൽ സംഭവത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ ഒന്നും മോഹൻലാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നത് വളരെ ശ്രദ്ധേയമാണ്. വർഷങ്ങൾക്കു മുമ്പുള്ള വീഡിയോ ഇപ്പോഴാണ് വളരെ വലിയ രീതിയിൽ വൈറലാകുന്നത്. സിനിമയിലെതു പോലെ തന്നെ ജീവിതത്തിലും തങ്ങളുടെ സൂപ്പർതാരം ഒരു ആക്ഷൻ ഹീറോയാണെന്നുള്ള മനസിലാക്കിയ മോഹൻലാൽ ആരാധകർ ഇപ്പോൾ അക്ഷരാർത്ഥത്തിൽ ആവേശഭരിതരാണ്.