24വർഷങ്ങൾക്ക് മുൻപുള്ള’The king’ലെ അതെ ലുക്ക്‌, അതേ തേജസ്, അതെ മാസ്സ് !! സമൂഹ മാധ്യമങ്ങളിൽ വൈറലായി ‘മെഗാസ്റ്റാർ മമ്മൂട്ടി’യുടെ പുതിയ ചിത്രങ്ങൾ…

മെഗാസ്റ്റാർ മമ്മൂട്ടി 1995 നായകനായി അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രമാണ് ദി കിംഗ്.
രഞ്ജി പണിക്കറുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. മമ്മൂട്ടി ആരാധകർക്ക് മലയാളി പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട ചിത്രത്തിലെ ഡയലോഗുകളും ആക്ഷൻ രംഗങ്ങളും ഇന്നും സമൂഹമാധ്യമങ്ങളിൽ വലിയ പ്രാധാന്യമാണുള്ളത്. തീയേറ്ററുകൾ പൂരപ്പറമ്പ് ആക്കി മാറ്റിയ മാസ്മരിക ഡയലോഗുകൾ കൊണ്ടും പൗരുഷത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന മലയാളി സമൂഹത്തിന്റെ ചിന്തകൾക്ക് വലിയ രീതിയിലുള്ള ആവേശമാണ് ദി കിംഗിലെ കഥയും കഥാപാത്രവും സമ്മാനിച്ചിട്ടുള്ളത്.
ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രമായ ജോസഫ് അലക്സ് തേവള്ളിപ്പറമ്പിലിനെ
അനുസ്മരിപ്പിക്കും വിധമുള്ള മെഗാസ്റ്റാറിന്റെ പുതിയ ഗെറ്റപ്പിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതികൾ വൈറലായിക്കൊണ്ടിരിക്കുന്നത്. നിരവധി മമ്മൂട്ടി ഫാൻ സൈറ്റുകളിലും മറ്റു സമൂഹമാധ്യമങ്ങളിലും ചിത്രങ്ങൾ വൈറലായിതിനു പുറമേ സംഭവം വളരെ വലിയ രീതിയിൽ വാർത്തയായി കഴിഞ്ഞിരിക്കുന്നു.
നിരവധി നവ മാധ്യമങ്ങളാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തന്റെ ലുക്കുകൊണ്ട് മലയാളി പ്രേക്ഷകരെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള മമ്മൂട്ടി ആ പതിവ് തെറ്റിക്കുന്നില്ല.

24 വർഷങ്ങൾക്ക് മുൻപുള്ള ചിത്രത്തിലെ അതെ ലുക്ക്‌, അതേ തേജസ്, അതെ മാസ് അങ്ങനെ നീളുന്നു ആരാധകരുടെ വർണ്ണനകൾ.’ദി കിംങി’ന്റെ ഇന്റർവെൽ പഞ്ചായി മമ്മൂട്ടി പറയുന്ന ഡയലോഗ് അതിപ്രശസ്തമായ ഡയലോഗുണ്ട് : “ദാ ഈ അഴിച്ചിട്ടിരിക്കുന്ന മുണ്ടുണ്ടല്ലോ ഇതെടുത്ത് ആണുങ്ങളെ പോലെ അന്തസായി മടക്കിക്കുത്താനും അറിയാം ജോസഫിന്” ഈ ഡയലോഗിന് ശേഷം സ്ലോമോഷനിൽ നടന്നു പോകുന്ന മമ്മൂട്ടിയുടെ അതേ മാനറിസങ്ങൾ 24 വർഷങ്ങൾക്കിപ്പുറം ഉള്ള മമ്മൂട്ടിയുടെ പുതിയ ചിത്രത്തിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞ ആരാധകർ അക്ഷരാർത്ഥത്തിൽ ആവേശഭരിതരായിരിക്കുകയാണ്. തന്റെ യൗവനവും സൗന്ദര്യവും വാർദ്ധക്യത്തിന് വിട്ടുകൊടുക്കാതെ സംരക്ഷിച്ച പോകുന്ന മെഗാസ്റ്റാർ എന്നും യുവ തലമുറയിൽപ്പെട്ട ആരാധകർക്കും പഴയ ആരാധകർക്കും ഒരേ പോലെ ആവേശം തന്നെയാണ്. നിലവിൽ കേരള മുഖ്യമന്ത്രിയായി വൺ എന്ന ചിത്രത്തിലാണ് മെഗാസ്റ്റാർ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം വണ്ണിലെ ലുക്ക് ആകാനാണ് സാധ്യത.