മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൗബിൻ സാഹിർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചെറുകഥ” !! മലയാളത്തിൽ ഇന്നേവരെ കാണാത്ത, ഏറെ പ്രത്യേകതകളുള്ള ‘ഒരു പരീക്ഷണ’ ചിത്രമായിരിക്കും…

ചെറുതും വലുതുമായ വേഷങ്ങളിലൂടെ സിനിമാലോകത്ത് ചുവടുറപ്പിച്ച് പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറി പിന്നീട് ‘പറവ’ എന്ന ചിത്രം സംവിധാനം ചെയ്തത് മലയാളസിനിമയ്ക്ക് അഭിമാനമായി മാറിയ കലാകാരനാണ് സൗബിൻ സാഹിർ. വളരെ വ്യത്യസ്തമായ അഭിനയ ശൈലിയും സംഭാഷണ രീതിയും കൊണ്ട് പ്രേക്ഷകർക്ക് ഏറെ രസിപ്പിച്ചതിന് ശേഷം സൗബിൻ സംവിധായകന്റെ കുപ്പായമണിഞ്ഞ ഇപ്പോൾ പ്രേക്ഷകർക്ക് ഈ കലാകാരനുള്ള പ്രതീക്ഷ വർദ്ധിച്ചു. അഭിനയത്തെക്കാൾ ഒരുപിടി പ്രേക്ഷകർക്ക് ഇന്ന് ഏറ്റവും കൂടുതൽ താല്പര്യം സൗബിൻ എന്ന സംവിധായകനെ ആയിരിക്കും. ‘പറവ’
മികച്ച ചിത്രത്തിന് ശേഷം സൗബിൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം ഏതായിരിക്കും എന്ന് ഏവരും ഉറ്റുനോക്കുന്ന സാഹചര്യമാണുള്ളത്. ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇടയിലാണ് അദ്ദേഹത്തിന്റെ സ്വപ്ന സംരംഭത്തെക്കുറിച്ച് മനസ്സുതുറന്നത്.
ആദ്യമായി സംവിധാനം ചെയ്യാനിരുന്നതു മറ്റൊരു ചിത്രമായിരുന്നു എന്നും മെഗാസ്റ്റാർ മമ്മൂട്ടിയെയാണ് ആ സ്വപ്ന ചിത്രത്തിൽ നായകനാക്കാൻ നിശ്ചയിച്ചിരുന്നതെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. മലയാളസിനിമയെ സംബന്ധിച്ച് വളരെ വ്യത്യസ്തമായ ഒരു സിനിമ തന്നെ ആയിരിക്കും അതൊന്നും “പണി പാളി”
എന്നായിരുന്നു ആ പ്രോജക്റ്റിനെ ആദ്യം നൽകിയിരുന്ന പേര്. എന്നാൽ പിന്നീട് ‘ചെറുകഥ’ എന്ന പേരിലേക്ക് സൗബിൻ മാറ്റുകയായിരുന്നു. ചിത്രത്തെക്കുറിച്ചുള്ള പ്രാഥമികമായ ചർച്ചകൾ മമ്മൂട്ടിയുമായി സൗബിൻ മുൻപ് പലതവണയായി നടത്തിയിട്ടുണ്ട്.

വ്യത്യസ്തമായ പ്രമേയം ആയതുകൊണ്ട് തന്നെ വളരെ താല്പര്യത്തോട് കൂടിയാണ് മമ്മൂട്ടി സൗദിയിലെ ഈ സ്വപ്ന സിനിമയെ സമീപിച്ചിട്ടുള്ളത് തീർച്ചയായും ഈ ചിത്രം ചെയ്യാമെന്ന് അദ്ദേഹം വാക്കു നൽകിയിട്ടുണ്ട്. സൗബിന്റെ വെളിപ്പെടുത്തൽ അനുസരിച്ച് മലയാള സിനിമയിൽ ഇന്നേവരെ കാണാത്ത തരത്തിലുള്ള ഒരു പരീക്ഷണ ചിത്രം തന്നെയായിരിക്കും “ചെറുകഥ”. എന്നാൽ ചിത്രത്തെക്കുറിച്ചുള്ള ആധികാരികമായ തയ്യാറെടുപ്പുകൾ ഒന്നും തന്നെ ഇതുവരെയും നടന്നിട്ടില്ല. വലിയ തയ്യാറെടുപ്പുകൾ ആവശ്യമായ ഈ ചിത്രത്തിന്റെ ജോലികൾ ഉടൻ തന്നെ ആരംഭിക്കണം എന്ന് തന്നെയാണ് എല്ലാം മമ്മൂട്ടി ആരാധകരുടെ ആഗ്രഹം. പുതിയ തലമുറയിൽ പെട്ടവരുടെ പരീക്ഷണ ചിത്രത്തിൽ മമ്മൂട്ടിയെ പോലുള്ള ഒരു സീനിയർ നടന്റെ സാന്നിധ്യം ആരാധകർക്ക് മികച്ച അനുഭവം തന്നെ നൽകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.